ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയത് പീരങ്കി ഉണ്ടകളോ?
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് കണ്ടെത്തിയ സ്ഫോടക വസ്തുക്കള്‍ പഴയ പീരങ്കി ഉണ്ടകളാകാമെന്ന് രാജകുടുംബം. അഞ്ച് പൈപ്പ് ബോംബുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത.
പണ്ട് ആറാട്ടുത്സവത്തോടനുബന്ധിച്ച് പീരങ്കി ഉപയോഗിച്ച് ആചാര വെടി മുഴക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ മുപ്പത് വര്‍ഷത്തോളമായി ഇത് നടത്താറില്ല.

ക്ഷേത്രത്തിന്റെ വടക്കേ നടയുടെ സമീപത്തുള്ള ശ്രീപാദം കുളത്തില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. കുളം വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. കുളത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് രഹസ്യ വാതിലും കണ്ടെത്തിയിരുന്നു.
രാജകുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു എന്നല്ലാതെ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല . ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിയ്ക്കൂ എന്നാണ് പോലീസിന്റെ പക്ഷം.
സ്ഫോടക ശേഷിയില്ലാത്ത ബോംബുകളാണ് കുളത്തില്‍ നിന്ന് ലഭിച്ചത്. വര്‍ഷങ്ങളുടെ പഴക്കമുണ്ടിതിനെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കാലപ്പഴക്കം കൊണ്ട് തന്നെയാണ് സ്ഫോടകശേഷി നഷ്ടപ്പെട്ടതും . എന്തായാലും വിശദമായ അനവേഷണം നടത്തിയാതെ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരൂ .
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications