കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയത് പീരങ്കി ഉണ്ടകളോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ പഴയ പീരങ്കി ഉണ്ടകളാകാമെന്ന് രാജകുടുംബം. അഞ്ച് പൈപ്പ് ബോംബുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത.

പണ്ട് ആറാട്ടുത്സവത്തോടനുബന്ധിച്ച് പീരങ്കി ഉപയോഗിച്ച് ആചാര വെടി മുഴക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ മുപ്പത് വര്‍ഷത്തോളമായി ഇത് നടത്താറില്ല.

Sree Padmanabhaswamy Temple

ക്ഷേത്രത്തിന്റെ വടക്കേ നടയുടെ സമീപത്തുള്ള ശ്രീപാദം കുളത്തില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. കുളം വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. കുളത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് രഹസ്യ വാതിലും കണ്ടെത്തിയിരുന്നു.

രാജകുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു എന്നല്ലാതെ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല . ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിയ്ക്കൂ എന്നാണ് പോലീസിന്റെ പക്ഷം.

സ്‌ഫോടക ശേഷിയില്ലാത്ത ബോംബുകളാണ് കുളത്തില്‍ നിന്ന് ലഭിച്ചത്. വര്‍ഷങ്ങളുടെ പഴക്കമുണ്ടിതിനെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കാലപ്പഴക്കം കൊണ്ട് തന്നെയാണ് സ്‌ഫോടകശേഷി നഷ്ടപ്പെട്ടതും . എന്തായാലും വിശദമായ അനവേഷണം നടത്തിയാതെ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരൂ .

English summary
Pipe bombs near Sree Padmanabhaswamy Temple: Police waits for Forensic report. The Travancore Royal family suspect that the bomb like things may be old ammunition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X