കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ളം കിട്ടാകനി; വടകരയിൽ പൈപ്പ് പൊട്ടി വെളളം പാഴാകുന്നു; ശുദ്ധജല വിതരണം അവതാളത്തിൽ

  • By Sreejith Kk
Google Oneindia Malayalam News

വടകര: നാട്ടിലും നഗരത്തിലും കുടിവെള്ളം കിട്ടാകനിയാകുമ്പോൾ പൈപ്പ് പൊട്ടി വെളളം റോഡ് കവിഞ്ഞൊഴുകുന്നു,ശുദ്ധജല വിതരണം അവതാളത്തിൽ. അഴിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യേണ്ട കുടിവെളള പൈപ്പുകൾ പൊട്ടിയത് കാരണം കുടി വെള്ള വിതരണം മുടങ്ങി. ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി പ്രകാരം വിഷ്ണുമംഗലത്തു നിന്നും വെള്ളിക്കുളങ്ങര വഴി കല്ലാമല ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പാണ് കുറിച്ചിക്കരയിൽ വെള്ളിയാഴ്ച പൊട്ടിയത്.

കോണ്‍ഗ്രസ് ആപ്പില്‍ ആളുകള്‍ കയറുന്നില്ലെന്ന്..ആപ് പിന്‍വലിച്ചതിനുള്ള കാരണം വിശദീകരിച്ച് കോണ്‍ഗ്രസ്കോണ്‍ഗ്രസ് ആപ്പില്‍ ആളുകള്‍ കയറുന്നില്ലെന്ന്..ആപ് പിന്‍വലിച്ചതിനുള്ള കാരണം വിശദീകരിച്ച് കോണ്‍ഗ്രസ്

പൈപ്പ് പൊട്ടിയതോടെ ഇത് വഴി കറപ്പകുന്ന്,കോറോത്ത് റോഡ് തുരുത്തി പുറം ടാങ്ക് വഴിയുള്ള ജല വിതരണവും മുടങ്ങിയിരിക്കുകയാണ്.ജല അതോറിറ്റിയിലെ കരാറുകാർ പ്രവൃത്തി നടത്തിയതിന്റെ കുടിശ്ശിക ലഭിക്കാത്തതിനാൽ അനിശ്ചിത കാല സമരത്തിലാണ്.ഇതിനാൽ അറ്റകുറ്റ പണികൾ വൈകാനും സാധ്യതയുണ്ട്.രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുന്ന ഈ സമയത്ത് പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ഗുണഭോക്താക്കൾ ദുരിതത്തിലായിരിക്കയാണ്.

wtr

വാട്ടർ അതോറിറ്റി അധികൃതരുടെ കുറ്റകരമായ മൗനവും നിസംഗതയും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കടുത്ത വേനലിൽ വരൾച്ച രൂക്ഷമാകുന്നതിനിടെ ഇത്തരത്തിൽ പലയിടത്തും കുടി വെള്ളം പാഴാവുന്നുണ്ട്. ജല സംരക്ഷണത്തിന്റെ പ്രചാരണത്തിന് സർക്കാർ തന്നെ ലക്ഷങ്ങൾ ചില വഴിക്കുമ്പോഴാണ് ഇത്തരത്തിൽ അനാസ്ഥ കാരണം കുടി വെള്ളം പാഴാവുന്നത്.

ഞെരുക്കം തീരും; കുറുവങ്ങാട് ഐടിഐയില്‍ പുതിയ ക്ലാസ് മുറികളും കോഴ്‌സുകളും തുടങ്ങുമെന്ന് മന്ത്രിഞെരുക്കം തീരും; കുറുവങ്ങാട് ഐടിഐയില്‍ പുതിയ ക്ലാസ് മുറികളും കോഴ്‌സുകളും തുടങ്ങുമെന്ന് മന്ത്രി

English summary
pipe broken in vadakara kurichikkara,drinking water leaked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X