'ചാര്‍ലി' ബെംഗളൂരുവിലുണ്ട്!!! വെറും 30 രൂപയ്ക്ക്...
ബെംഗളൂരു: കേരളത്തിലെ തീയേറ്ററുകളില്‍ ദുല്‍ഖര്‍ സല്‍മാന്റെ 'ചാര്‍ലി' തരംഗം സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വ്യാജ സീഡി ശല്യം വീണ്ടും തുടങ്ങിയിരിയ്ക്കുന്നു.
തീയേറ്ററില്‍ വിജയം സൃഷ്ടിയ്ക്കുന്ന സിനിമകളുടെ വ്യാജ സിഡികള്‍ പുറത്തിറക്കുന്നതിന് പിന്നില്‍ വന്‍ മാഫിയ തന്നെയുണ്ട്. സൂപ്പര്‍ ഹിറ്റ് സിനിമ 'പ്രേമ'ത്തിന്റെ വ്യാജ സിഡി പുറത്തിറങ്ങിയത് സംബന്ധിച്ച അന്വേഷണത്തിന്റെ സ്ഥിതി എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇപ്പോള്‍ അറിയുന്നുണ്ടാകൂ.
എന്നാല്‍ ഇത്തവണ ഒരു വ്യത്യാസമുണ്ട്. 'ചാര്‍ലി'യുടെ വ്യാജന് പുറത്തിറങ്ങിയിരിയ്ക്കുന്നത് കേരളത്തിലല്ല. ബെംഗളൂരുവില്‍ ആണ്. ബെംഗളൂരുവില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് 30 രൂപയ്ക്ക് സിഡി കിട്ടും. പക്ഷേ ഇത് വെറുതേ നോക്കിയിരിയ്ക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറല്ല കേട്ടോ...

ബെംഗളൂരു ആണ് കേന്ദ്രം
'ചാര്‍ലി' സിനിമയുടെ വ്യാജ സിഡികള്‍ ബെംഗളൂരുവില്‍ ആണ് ഇപ്പോള്‍ സുലഭമായി ലഭിയ്ക്കുന്നത്. വഴിയോര ഷോപ്പുകളില്‍ പോലും സിഡി ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്.

വെറും 30 രൂപ
തീയേറ്ററില്‍ പോയി കാണുന്നതിന്റെ നാലില്‍ ഒന്ന് മുടക്കിയാല്‍ സിനിമ വീട്ടില്‍ ഇരുന്ന് കാണാം. വെറും 30 രൂപയാണത്രെ ചാലിയുടെ വില. ഇത് തന്നെയാണ് പലരേയും നിയമം ലംഘിയ്ക്കാന്‍ പ്രലോഭിപ്പിയ്ക്കുന്നത്.

പരാതി?
സിനിമയുടെ വ്യാജ സിഡി ഇപ്പോള്‍ തന്നെ പരന്നുകഴിഞ്ഞു. എന്തായാലും കര്‍ണാടക പോലീസിന് ഇത് സംബന്ധിച്ച് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.

കേരളത്തിലും പരാതി
മലയാളം സിനിമ ആയതിനാല്‍ കേരളത്തില്‍ ആഭ്യന്തര മന്ത്രിയ്ക്കും സൈബര്‍ സെല്ലിനും ഇത് സംബന്ധിച്ച് പരാതി നല്‍കുന്നുണ്ട്.

ദുല്‍ഖര്‍ ചിത്രം
മാര്ട്ടിന് പ്രക്കാട്ടിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ സിനിമയായ എബിസിഡിയിലും ദുല്‍ഖര്‍ തന്നെ ആയിരുന്നു നായകന്.

സിനിമയോടുള്ള ചതി
വ്യാജ സിഡി പുറത്തിറക്കുക എന്നത് വലിയ കുറ്റമാണ്. അതിനേക്കാള്‍ വലിയ പാതകമാണ് അത് വാങ്ങി കാണുന്നത്. ഒരുകാലത്ത് മലയാള സിനിമ വ്യവസായത്തെ തന്നെ പ്രതിസന്ധിയിലാക്കിയത് വ്യാജ സിഡികള്‍ ആയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications