കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ഗേറ്റ് പൂട്ടി യാക്കോബായാ വിഭാഗം, പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് വിഭാഗം

Google Oneindia Malayalam News

പിറവം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവം സെന്‍റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞു. പോലീസ് അകമ്പടിയോടെയൊയിരുന്നു ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്. എന്നാല്‍ ഇന്നലെ രാത്രി തന്നെ പള്ളിയില്‍ നിലയുറപ്പിച്ച യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിടുകയായിരുന്നു.

ഭൂചലനത്തിൽ വിറച്ച് പാകിസ്താൻ; മരണ സംഖ്യ 26 കടന്നു, 300 പേർക്ക് പരുക്ക്, ഉത്തരേന്ത്യയിൽ പരിഭ്രാന്തിഭൂചലനത്തിൽ വിറച്ച് പാകിസ്താൻ; മരണ സംഖ്യ 26 കടന്നു, 300 പേർക്ക് പരുക്ക്, ഉത്തരേന്ത്യയിൽ പരിഭ്രാന്തി

ബുധനാഴ്ച്ച രാവിലെ ഏഴ് മണിയോടെ പള്ളിയില്‍ പ്രവേശിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രമസമാധാന പാലനത്തിനായി പള്ളി പരിസരത്ത് കൂടുതള്‍ പോലീസിനെ വിന്യസിച്ചു. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നത് തടയാന്‍ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏതാനും മെത്രാപ്പോലീത്തമാരും അടക്കമുള്ള മുന്നോറോളം യാക്കോബായ വിശ്വാസികള്‍ ഇന്നലതെ തന്നെ പള്ളിയില്‍ നിലയുറപ്പിക്കുകയായിരുന്നു.

 piravaom

ഗേറ്റ് പൊളിച്ച് അകത്ത് കടന്ന് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വിധി നടപ്പിലാക്കാന്‍ പോലീസ് തയ്യാറാകണമെന്നുമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട്. ഓര്‍ത്തഡോക്സ് വിഭാഗം പുരോഹിതന്‍മാരും വിശ്വാസികളും ഇപ്പോള്‍ പള്ളിയുടെ പ്രവേശന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രധിഷേധിക്കുകയാണ്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹണിക്കണമെന്നാണ് യാക്കോബായാ വിഭാഗം വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രം ചര്‍ച്ചയെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കുന്നത്.

ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടനെന്ന് ഡൊണാൾഡ് ട്രംപ്: ഹൌഡി മോദിക്കെത്തിയ ട്രംപിന് നന്ദി പറഞ്ഞ് മോദിഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടനെന്ന് ഡൊണാൾഡ് ട്രംപ്: ഹൌഡി മോദിക്കെത്തിയ ട്രംപിന് നന്ദി പറഞ്ഞ് മോദി

തഹസില്‍ദാര്‍ ഉള്‍പ്പടേയുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പള്ളിക്ക് അകത്ത് നിലയുറപ്പിച്ചവരോട് പിരിഞ്ഞു പോകണമെന്ന് തഹസില്‍ദാര്‍ നിരവധി തവണ ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞു പോകാന്‍ യാക്കോബായ വിഭാഗം തയ്യാറായില്ല. ഓര്‍ത്തഡോക്സ വിഭാഗം നല്‍കിയ ഹര്‍ജിയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

English summary
police is ready to implement court verdict in piravam church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X