കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം കടുത്തു; പിറവത്ത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ തെരുവ്‌നായ്ക്കളെ കൊന്നു...

  • By Vishnu
Google Oneindia Malayalam News

പിറവം: തെരുവ് നായ്ക്കളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയപ്പോള്‍ നാട്ടുകാര്‍ വാര്‍ഡ്കൗണ്‍സിലറെ നിര്‍ത്തിപ്പൊരിച്ചു. പരാതികൊണ്ട് പൊറുതിമുട്ടിയപ്പോള്‍ പിറവം കൗണ്‍സിലര്‍ പട്ടി പിടിക്കാന്‍ ഇറങ്ങി. രണ്ട് ദിവസംകൊണ്ട് പത്ത് പട്ടികളെ പിടികൂടി കൊന്നു. പിറവം കൗണ്‍സിലര്‍ ജിന്‍സ് പെരിയപ്പുറമാണ് അക്രമകാരികളായ നായ്കളെ പിടികൂടി കൊന്നത്.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി അക്രമകാരികളായ പത്ത് പട്ടികളെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കൊന്നു. എറണാകുളം സ്വദേശിയായ പട്ടിപിടുത്തകാരന്‍ രാജനും മൂന്ന് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് നഗരസഭാകൗണ്‍സിലറും യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ്പ്രസിഡന്റുമായ ജിന്‍സ് തെരുവുനായ്ക്കളെ പിടിക്കാനിറങ്ങിയത്.

Jins-Stray dog

പിറവത്ത് തെരുവ് നായകളുടെ ശല്യം വര്‍ദ്ധിച്ച് വരുന്നതായി നാട്ടുകാര്‍ പരാതിപ്പെടാന്‍തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ നഗരസഭ നായ്ക്കളെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിച്ചില്ല. പട്ടാപ്പകല്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോലും തെരുവ് നായ്ക്കള്‍ യാത്രക്കാരെ ആക്രമിച്ചിരുന്നു. കുട്ടികളെ വരെ നായ ആക്രമിച്ചതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

തെരുവ് നായ്ക്കളെ പിടികൂടി നഗരസഭയോഗത്തിലേക്ക് ചിലര്‍ പ്രതിഷേധവുമായിതെതി. ഇതോടെയാണ് കൗണ്‍സിലര്‍ തെരവ്‌നായയെ പിടികൂടി കെല്ലാന്‍ തീരുമാനിച്ചത്. ജനങ്ങളെയും വളര്‍ത്ത് മൃഗങ്ങളെയും ആക്രമിക്കുന്ന അക്രമകാരികളായ നായ്ക്കളെ കാെല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ജിന്‍സ് പറയുന്നത്. കുഞ്ഞുങ്ങള്‍ വരെ നായ്ക്കളുടെ അക്രമത്തിനിരിയാവുകയാണെന്നും ജിന്‍സ് പെരിയപ്പുറം പററഞ്ഞു.

 പെണ്ണിനെ പിച്ചിച്ചീന്തുന്ന ആണ്‍ മൃഗത്തിന് ശിക്ഷ മരണം മാത്രം; മഞ്ജു വാര്യര്‍ പെണ്ണിനെ പിച്ചിച്ചീന്തുന്ന ആണ്‍ മൃഗത്തിന് ശിക്ഷ മരണം മാത്രം; മഞ്ജു വാര്യര്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Piravom councilor Jins Periyappuram leads killing of 10 stray dogs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X