ഭരത് പിജെ ആന്റണി ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു; റഫീഖ് മംഗലശേരിയുടെ 'ജയഹെ'യ്ക്ക് ഏഴു അവാർഡുകൾ
കേവല ദേശീയതയുടെ പൊളളത്തരങ്ങള്‍ പൊളിച്ചുകാട്ടുന്ന ജെയഹെ ഏറെ കാലിക പ്രസക്തമായ വിഷയമാണ് ചര്‍ച്ച ചെയ്തത്.
തൃശൂർ: ഈ വര്‍ഷത്തെ ഭരത് പിജെ ആന്റണി ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഹ്രസ്വ ചിത്രത്തിനടക്കമുള്ള ഏഴു പുരസ്ക്കാരങ്ങൾ നേടി റഫീഖ് മംഗലശേരി സംവിധാനം ചെയ്ത ജയഹെ ശ്രദ്ധേയമായി. ജയഹെയുടെ സംവിധായകനായ റഫീഖ് മംഗലശേരിക്ക് മികച്ച രചയിതാവിനും സംവിധായകനുമുള്ള അവാർഡ് ലഭിച്ചു.
ജയഹെയിലെ അഭിനയത്തിന് പ്രഭിത ചോലക്കാടിന് മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരം ജെയഹെയില്‍ അഭിനയിച്ച നിരജ്ഞനാണ്. മികച്ച എഡിറ്റിങിനുള്ള പുരസ്‌ക്കാരം മനുബാലകൃഷ്ണനും സംഗീതത്തിനുള്ള അവാര്‍ഡ് ഷമേജ് ശ്രീധറും ജയഹെയിലൂടെ നേടി.

കേവല ദേശീയതയുടെ പൊളളത്തരങ്ങള്‍ പൊളിച്ചുകാട്ടുന്ന ജെയഹെ ഏറെ കാലിക പ്രസക്തമായ വിഷയമാണ് ചര്‍ച്ച ചെയ്തത്.ജൂണ്‍ 14 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ക്യാഷ് അവാര്‍ഡും, പ്രശസ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.












Click it and Unblock the Notifications