കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്തും സ്വകാര്യ അഹങ്കാരവുമാണ് ജയരാജേട്ടൻ; പി ജയരാജനെ പുകഴ്ത്തി വീണ്ടും പിജെ ആർമി, കുറിപ്പ്

Google Oneindia Malayalam News

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ പുകഴ്ത്തി വീണ്ടും പിജെ ആർമി ഫേസ്ബുക്ക് പേജ്. പിജെ എന്ന തന്റെ ചുരുക്കപ്പേരിൽ നവമാധ്യമങ്ങളിൽ സജീവമായ ഗ്രൂപ്പുകൾ പേര് മാറ്റണമെന്നും ഇത്തരം ഗ്രൂപ്പുകളിൽ നടക്കുന്ന അനഭിലഷണീയമായ ചർച്ചകൾ അവസാനിപ്പിക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പിജെ ആർമി എന്ന ഫേസ്ബുക്ക് പേജിൽ പി ജയരാജനോട് ക്ഷമാപണം നടത്തി കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.

നിങ്ങളുടെ നയങ്ങളാണ് ബിജെപിയെ വളര്‍ത്തിയത്: മമതയുടെ ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്നിങ്ങളുടെ നയങ്ങളാണ് ബിജെപിയെ വളര്‍ത്തിയത്: മമതയുടെ ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്..... എന്ന വരികളോടെയാണ് കുറിപ്പിന്റെ തുടക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രത്യക്ഷപ്പെട്ട പല ഗ്രൂപ്പുകളിലും ഇപ്പോൾ സിപിഎം നിലപാടുകൾക്ക് വിരുദ്ധമായ ചർച്ചകൾ നടക്കുന്നതായും ഇത് ആശ്വാസമല്ലെന്നും പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ജയരാജനെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

പിജെ ആർമി എന്ന പേജിൽ വന്ന കുറിപ്പ് ഇങ്ങനെ: ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്.....അതിനെ പ്രധാനമായും മനുഷ്യ സ്നേഹം എന്ന ഒറ്റവാക്കിനാൽ രേഖപ്പെടുത്തുന്നു.... വെറുപ്പിന്റെ രാഷ്ട്രീയ തണലിൽ നിന്ന് കൈയ്യറുത്ത് മാറ്റിയവരുടെ കൈകളിലെല്ലാം മാനവ സ്നേഹത്തിന്റെ ചെങ്കൊടി നൽകി... കണ്ണൂരിന്റെ സാന്ത്വന സ്പർശങ്ങൾക്കും ഉണ്ട് സ: പിജെയുടെ കരുതലുകൾ....

 തിരുവോണ നാളിൽ

തിരുവോണ നാളിൽ

പണ്ടൊരു തിരുവോണ നാളിൽ വെട്ടിനുറുക്കപ്പെട്ടയാൾ, അംഗ പരിമിതനാക്കപ്പെട്ടയാൾ, ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവർക്കെല്ലാം ഉൾക്കിടിലമായി അവശേഷിക്കുന്ന കയ്യിൽ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളിൽ ഇങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയിൽ ഇന്നും കണ്ണൂരിനെ നയിക്കുന്നു......

നാടിന്റെ ആവശ്യം

നാടിന്റെ ആവശ്യം

ജയരാജേട്ടനെ പോലെ കരുത്തുറ്റ മനുഷ്യ സ്നേഹിയായ ഒരു നേതാവിനെ ഇന്ന് ഈ നാടിന് ആവശ്യമാണ്....
എന്നും അഭിമാനത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും..... ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടൻ...... അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നു....സ്നേഹാഭിവാദ്യങ്ങൾ എന്നെഴുതിയാണ് കുറിപ്പ് അവസാനിക്കുന്നത്.

വിമർശിച്ച് ജയരാജൻ

വിമർശിച്ച് ജയരാജൻ

പിജെ എന്ന പേരിലുള്ള ഗ്രൂപ്പുകളിൽ നടക്കുന്ന അനഭിലഷണീയമായ ചർച്ചകൾക്കെതിരെ പി ജയരാജൻ ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയർന്ന ലൈംഗീക പീഡന പരാതി ഉയർത്തിയാണ് ചർച്ചകൾ നടന്നതും. ജയരാജന്റെ മക്കൾ കല്ലു ചുമക്കുകയും ഹോട്ടലിൽ പണിയെടുക്കുകയും ചെയ്യുമ്പോൾ കോടിയേരിയുടെ മക്കൾ പാർട്ടിയെ പ്രതിരോധത്തിലാക്കുകയും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയുമാണെന്ന രീതിയിലായിരുന്നു പല ചർച്ചകളും. ആന്തൂർ വിഷയത്തിൽ പി ജയരാന്റെ അഭിപ്രായത്തെ തള്ളി പികെ ശ്യാമളയ്ക്ക് പാർട്ടി ക്ലീൻ ചിറ്റ് നൽകിയതും പല ഗ്രൂപ്പുകളിലും ചർച്ചയായിരുന്നു.

പേര് മാറ്റണം

പേര് മാറ്റണം

ബിംബത്തെ അടിച്ച് പാർട്ടിയെ അടിക്കാൻ നോക്കേണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെ പ്രത്യക്ഷപ്പെട്ട പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു. പിജെ എന്നത് തന്റെ ചുരുക്കപ്പേരായി കഴിയുന്ന ഗ്രൂപ്പുകൾ പേര് മാറ്റണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. സിപിഎം മെമ്പർമാർ അവരവരുടെ പാർട്ടി ഘടകങ്ങളിലാണ് അഭിപ്രായം ഉന്നയിക്കേണ്ടതെന്നും ,പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികൾ എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുതെന്നും ജയരാജൻ ഓർമപ്പെടുത്തിയിരുന്നു. നേതാക്കളുടെ മക്കൾവ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്ന സദുദ്ദേശത്തോടെയല്ലെന്ന് ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ക്ഷമാപണം

ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വന്നതിന് പിന്നാലെ പിജെ ആർമി എന്ന ഫേസ്ബുക്ക് പേജിൽ ജയരാജനോട് ക്ഷമചോദിച്ച് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാർട്ടിയെ അവഹേളിക്കാനോ പേജ് ഉപയോഗിച്ചിട്ടില്ല അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല ...പ്രസ്ഥാനത്തിന്റെ കൂടെ സഖാവിന്റെ കൂടെ എന്നും ഉണ്ടാകുമെന്നും പിജെ എന്ന പേര് മാറ്റാൻ പല തവണ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെയാണ് വീണ്ടും ജയരാജനെ പുകഴ്ത്തി പോസ്റ്റിട്ടിരിക്കുന്നത്.

English summary
PJ army facebook page praises P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X