കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളി കാര്യങ്ങള്‍ ശരിക്ക് പഠിച്ചിട്ടില്ലെന്ന് പിജെ ജോസഫ്; ജോസിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നത

Google Oneindia Malayalam News

ഇടുക്കി: രണ്ടില ചിഹ്നത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വന്നതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും തര്‍ക്കം രൂക്ഷമാവുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നത്തെ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും ഇത് നീതി പൂര്‍വ്വമല്ലെന്നുമാണ് പിജെ ജോസഫ് ഇന്ന് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വസ്തുതാനിഷ്ടമല്ലെന്നും കമ്മീഷനിലെ ഓരംഗം ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജോസ് കെ മാണിക്ക് ചെയർമാൻ എന്ന് കാണിച്ചു ഒരു കത്ത് പുറപ്പെടുവിക്കാൻ ആവുമോ? അദ്ദേഹത്തിന് വിപ്പ് നൽകാന്‍ സാധിക്കില്ലെന്നും ജോസഫ് അവകാശപ്പെടുന്നു.

അയോഗ്യരാക്കും

അയോഗ്യരാക്കും

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച വിജയിച്ച് ജോസഫ് പക്ഷത്തേക്ക് കുറുമാറിയവരെ അയോഗ്യരാക്കുമെന്ന് ജോസ് കെ മാണി പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി ഉയര്‍ത്തിക്കാട്ടി ഇതിന് പ്രതിരോധം തീര്‍ക്കുകയാണ് പിജെ ജോസഫ്. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി മരവിപ്പിച്ച ഇടുക്കി സബ് കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ജോസഫിന്‍റെ വാദം.

കോടതി അലക്ഷ്യം

കോടതി അലക്ഷ്യം


കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണി പ്രവര്‍ത്തിക്കുന്നത് കോടതി അലക്ഷ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കോടതി വിധിയെ റദ്ദാക്കിയിട്ടില്ല. ഞാന്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍. ചിഹ്നത്തിന്‍റെ കാര്യത്തില്‍ നിലപാട് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

തർക്കത്തിലേക്ക് കടക്കുന്നില്ല

തർക്കത്തിലേക്ക് കടക്കുന്നില്ല

പാർട്ടി ചെയർമാൻ സ്ഥാനം തർക്കത്തിലേക്ക് കടക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. ചിഹ്നത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് നിലപാട് വ്യക്തമാക്കിയത്. ആ തീരുമാനത്തില്‍ തന്നെ ദില്ലിയില്‍ റിട്ട് ഹര്‍ജി നല്‍കും. ചെയര്‍മാനായി നടിക്കുന്ന ജോസ് കെ മാണിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. തൊടുപുഴ കോടതിവിധിക്കെതിരെ 10 മാസം കഴിഞ്ഞിട്ടും അപ്പീൽ പോലും നൽകിയിട്ടില്ല.

ശരിക്കും പഠിച്ചിട്ടില്ല

ശരിക്കും പഠിച്ചിട്ടില്ല

ജോസിനോട് നിലപാട് മയപ്പെടുത്താനുള്ള മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും ജോസഫ് രംഗത്ത് വന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കാര്യങ്ങൾ ശരിക്കും പഠിച്ചിട്ടില്ല. ഇന്ന് യോഗമുണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിപ്പിക്കും. ജോസിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് ബെന്നി ബഹനാന്‍ പറഞ്ഞത്. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കണം എന്നാണ് ജോസഫ് പക്ഷത്തിന് പറയാൻ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വയം പുറത്തുപോയവര്‍

സ്വയം പുറത്തുപോയവര്‍

യുഡിഎഫില്‍ നിന്നും സ്വയം പുറത്തുപോയവരാണ് ജോസ് കെ മാണി വിഭാഗം. അവര്‍ക്ക് തുടരാൻ അർഹതയില്ല എന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. പല നേതാക്കളും കാര്യം അറിയാതെ പ്രസ്താവന നടത്തുകയാണ്. വിധിയുടെ വിശദാംശങ്ങളുമായി യുഡിഎഫ് നേതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും പിജെ ജോസഫ് വിശദീകരിച്ചു.

മറുപടി

മറുപടി

അതേസമയം, ജോസഫിന് മറുപടിയുമായി ജോസ് കെ മാണി വിഭാഗം രംഗത്തെത്തി. കേരള കോണ്‍ഗ്രസ് ചിഹ്നവും പാര്‍ട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അന്തിമമാണെന്നാണ് റോഷി അഗസ്റ്റിന്‍ എംഎല്‍എ അഭിപ്രായപ്പെട്ടത്. ചിഹ്നവും പാര്‍ട്ടി അധികാരവും ജോസ് പക്ഷത്തിനാണ് ലഭിച്ചത്. വിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സ്പീക്കര്‍ പരിഗണിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിയാണെന്നും അദ്ദേഹം പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമം

കൂറുമാറ്റ നിരോധന നിയമം

അതിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വന്നതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് എം തുടക്കം കുറിച്ചിട്ടുണ്ട്. ജോസഫ് വിഭാഗത്തേക്ക് കൂറുമാറിയ നേതാക്കളെയും അണികളേയും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്ന് ശക്തിയാര്‍ജ്ജികുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. പ്രാദേശിക തലങ്ങളിലെ ജനപ്രതിനിധികളുടെ കാര്യത്തില്‍ കൂറുമാറ്റ നിരോധന നിയമം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കും.

പരാതി

പരാതി

കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ഉപയോഗിച്ചതിന് കോട്ടയം ജില്ലയിലെ ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിലിനെതിരെ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജോസഫ് വിഭാഗവുമായി യാതൊരു വിധ ഒത്തുതീര്‍പ്പിനും ഇല്ലെന്ന സൂചനയാണ് ഇതിലൂടെ ജോസ് കെ മാണി നല്‍കുന്നത്.

 പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 118 പേര്‍ക്ക്; 101 പേര്‍ക്ക് രോഗമുക്തി പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 118 പേര്‍ക്ക്; 101 പേര്‍ക്ക് രോഗമുക്തി

English summary
pj joseph against mullappally ramachandran on udf stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X