സിപിഎമ്മിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്... പിജെ ജോസഫ് 'കട്ടപ്പ' ആകുമോ?

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം അധികാരത്തിലെത്തിയത് ഏറെ വിവാദമായിക്കഴിഞ്ഞു. അതിന്റെ പേരില്‍ എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയ്യും തമ്മില്‍ തര്‍ക്കത്തിലാണ്.

എന്നാല്‍ അതിലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പൗോള്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നടക്കുന്നത്. വളരുന്തോറും പിളരുന്ന പാര്‍ട്ടി എന്ന ചീത്തപ്പേരുള്ള കേരള കോണ്‍ഗ്രസ് വീണ്ടും ഒരു പിളര്‍പ്പിലേക്കാണ് നീങ്ങുന്നത്.

ആദ്യം പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇഎം അഗസ്തി രാജിവച്ചു. ഇപ്പോഴിതാ പിജെ ജോസഫും കൂടി മാണിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പിളര്‍പ്പല്ലാതെ മറ്റൊന്നിനും ഇനി സാധ്യതയില്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

നിര്‍ഭാഗ്യകരം

കോട്ടയത്തെ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ് പിജെ ജോസഫ് പ്രതികരിച്ചത്. നേരത്തെ തന്നെ എല്‍ഡിഎഫിനോട് വിയോജിപ്പുള്ള ആളാണ് ജോസഫ്.

ചര്‍ച്ച ചെയ്തിട്ടില്ല

സിപിഎം പിന്തുണ തേടുന്നതിനെ കുറിച്ച് ഒരിടത്തും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പിജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണി കഴിഞ്ഞാല്‍ പിന്നെയുള്ള ശക്തനായ നേതാവായണ് പിജെ ജോസഫ്.

ചരല്‍ക്കുന്ന് ക്യാമ്പ്

യുഡിഎഫ് വിട്ടുപോരാന്‍ തീരുമാനിച്ചത് ചരല്‍ക്കുന്ന് ക്യാമ്പിലാണ്. പ്രാദേശികമായി യുഡിഎഫുമായി സഹകരിക്കാന്‍ ആയിരുന്നു ചരല്‍ക്കുന്നിലെ തീരുമാനം എന്നും പിജെ ജോസഫ് പറയുന്നു.

മാണിയുമായി സംസാരിക്കും

കോട്ടയത്തെ രാഷ്ട്രീയ നീക്കത്തെ കുറിച്ച് കെഎം മാണിയുമായി സംസാരിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ആ ചര്‍ച്ച അത്ര നല്ല രീതിയില്‍ അവസാനിക്കാന്‍ ഇടയില്ല.

എല്ലാം പ്രാദേശികം

കോട്ടയത്ത് നടന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം അല്ലെന്നും പ്രാദേശികമായി എടുത്ത തീരുമാനം ആണെന്നും ആയിരുന്നു കെഎം മാണിയുടെ വിശദീകരണം. കോട്ടയം ഡിസിസിയ്ക്ക് കൊടുത്ത കൊട്ടാണ് ഇതെന്നും മാണി പറഞ്ഞിരുന്നു.

മാണി അറിയാതെയല്ല

കെഎം മാണി അറിയാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിജന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ നേടിയത് എന്നത് വിശ്വസിക്കാന്‍ ആകുന്ന കാര്യമല്ല. കേരള കോണ്‍ഗ്രസ്സില്‍ നിന്നുള്ള പ്രതികരണങ്ങള്‍ തന്നെ അതിന് തെളിവാണ്.

ഇഎം അഗസ്തി രാജിവച്ചു

അതിനിടെയാണ് കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ഇഎം അഗസ്തി രാജിവച്ചത്. കോണ്‍ഗ്രസ്സുമായുള്ള ധാരണ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.

ജോസഫ് വീണ്ടും വിടുമോ?

നേരത്തെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ഡിഎഫിനൊപ്പം ആയിരുന്നു. അതിന് ശേഷമാണ് കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ മാണി ഗ്രൂപ്പില്‍ ലയിച്ചത്. പിന്നീട് പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇനി ജോസഫ് ഗ്രൂപ്പ് വീണ്ടും മാണി ഗ്രൂപ്പില്‍ നിന്ന് പിളരുമോ എന്നാണ് ചോദ്യം.

എല്‍ഡിഎഫ് വേണ്ട

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതിന് ശേഷം എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അത്തരം ഒരു നീക്കത്തിനോട് തീരെ അനുകൂല നിലപാട് സ്വീകരിക്കാതിരുന്നിരുന്നത് പിജെ ജോസഫ് ആയിരുന്നു. ജോസഫിന് എല്‍ഡിഎഫിനോട് തീരെ താത്പര്യമില്ല.

കാത്തിരിക്കുന്ന യുഡിഎഫ്

പിജെ ജോസഫ് വിഭാഗത്തെ മാണി ഗ്രൂപ്പില്‍ നിന്ന് പിളര്‍ത്തിയെടുക്കാന്‍ നേരത്തേയും കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ആ ശ്രമം ഇപ്പോള്‍ കൂടുതല്‍ ഊര്‍ജ്ജിതമായിക്കൊണ്ടിരിക്കുകയാണ്.

ഇനിയൊരു പിളര്‍പ്പ് കൂടി...

ആദ്യം പിസി ജോര്‍ജ്ജിനെ പുറത്താക്കിയപ്പോള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി. അതിന് ശേഷം ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കി. ഇനി പിജെ ജോസഫ് കൂടി പിളര്‍ത്തിയാല്‍ മാണി ഗ്രൂപ്പിന്റെ സ്ഥിതി കഷ്ടമാകും എന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+