Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ജെ ജോസഫ് യുഡിഎഫിലേക്ക്; മാണി കോണ്‍ഗ്രസ് പിളരും

തിരുവനന്തപുരം: വളരുന്തോറും പിളരുന്ന പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മറ്റൊരു പിളര്‍പ്പിലേക്കെന്ന് സൂചന. യുഡിഎഫ് വിട്ട് പുറത്തേക്കുപോയ പാര്‍ട്ടിയില്‍ നിന്നും പി.ജെ. ജോസഫ് വിഭാഗം യുഡിഎഫിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുന്നതാണ് പിളര്‍പ്പിനിടയാക്കുന്നത്. കെ എം മാണിയുടെയും മകന്‍ ജോസ് കെ മാണിയുടെയും കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് ജോസഫിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായാണ് പിജെ ജോസഫ് യു.ഡി.എഫിന്റെ സമരപന്തലില്‍ എത്തിയത്. ബോധപൂര്‍വമാന്ന് ജോസഫിന്റെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് വിട്ടശേഷം പാര്‍ട്ടിയില്‍ നഷ്ടപ്പെടുന്ന സ്വാധീനം ഉറപ്പിച്ചുനിര്‍ത്താന്‍ ജോസഫ് ശ്രമിച്ചുവരികയായിരുന്നു. പാര്‍ട്ടിയോട് ആലോചിക്കാതെ യു.ഡി.എഫ് സമരപന്തല്‍ സന്ദര്‍ശനം നടത്തിയതിനെതിരെ മാണി ഗ്രൂപ്പിനുള്ളില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്.

joseph


പാര്‍ട്ടിയെ യുഡിഎഫില്‍ അല്ലാതെ മറ്റൊരിടത്തും പോകാന്‍ അനുവദിക്കില്ലെന്ന ജോസഫിന്റെ പ്രഖ്യാപനം കൂടിയായിരുന്നു സമരപന്തല്‍ സന്ദര്‍ശനം. എല്‍ഡിഎഫിലേക്കോ എന്‍ഡിഎയിലേക്കോ കേരള കോണ്‍ഗ്രസ് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ജോസഫ് ഗ്രൂപ്പ് തള്ളുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ പാര്‍ട്ടി പിളരുമെന്നുതന്നെയാണ് ജോസഫ് നല്‍കുന്ന സൂചന.

അധികാരമില്ലാതെ തനിച്ചുനില്‍ക്കുകയെന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമാണ്. യുഡിഎഫില്‍ തന്നെ നില്‍ക്കണമെന്നാണ് ജോസഫ് നേരത്തെയും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അഴിമതിക്കേസില്‍ കുടുക്കിയ കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിനുമില്ലെന്ന ഉറച്ച നിലപാടിലാണ് കെ എം മാണിയും ജോസ് കെ മാണിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+