നേതാക്കൾ മാറുന്ന കാലത്ത് ലയനത്തിന് പ്രസക്തിയുണ്ട്; കേരള കോൺഗ്രസ് ഒന്നാവണമെന്ന് പി.ജെ ജോസഫ്
കേരള കോൺഗ്രസ് പ്രസ്ഥാനങ്ങൾ ഒരു കുടുംബം പോലെ ഒറ്റക്കെട്ടാവണം
കോട്ടയം: കേരള രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന സാനിധ്യമാണ് കേരള കോൺഗ്രസ് പാർട്ടികൾ. പിളർന്നും ലയിച്ചും ആ പാർട്ടികൾ മുന്നണികളിൽ തങ്ങളുടെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോകുമ്പോൾ കേരള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഇനി അവശേഷിക്കുന്നത് പി.ജെ ജോസഫ് മാത്രമാണ്. അടുത്തിടെയാണ് കേരള കോൺഗ്രസ് സ്ഥാപന നേതാക്കളിൽ ഒരാളായ ബാലകൃഷ്ണ പിള്ളയും മരിക്കുന്നത്. ഈ ഒരു ഘട്ടത്തിൽ പല വിഭാഗങ്ങളായി ബ്രാക്കറ്റുകളിൽ അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ കേരള കോൺഗ്രസ് പാർട്ടികളും ലയിക്കണമെന്ന ആഗ്രഹവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.ജെ ജോസഫ്.

സ്വന്തം താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ച് മുന്നോട്ട് പോകുന്ന രീതി കേരള കോണ്‍ഗ്രസ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന നേതാക്കള്‍ ഉപേക്ഷിക്കുന്ന കാലത്ത് ലയനത്തിന് പ്രസക്തിയുണ്ടെന്ന് പി.ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് ഒന്നാവണമെന്നും കേരള കോൺഗ്രസ് പ്രസ്ഥാനങ്ങൾ ഒരു കുടുംബം പോലെ ഒറ്റക്കെട്ടാവണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരള കോൺഗ്രസുകാരുടെ പ്രിയ പി.ജെയ്ക്ക് ഇന്ന് 80-ാം പിറന്നാൾ കൂടിയാണ്. 1941 ജൂണ്‍ 28-ന് ജനിച്ച പിജെ ജോസഫ് കർഷകനായും നേതാവായും ഗായകനായും കാരുണ്യ പ്രവർത്തകനായുമെല്ലാം ഇടുക്കിയുടെ ലോ റേഞ്ചിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. വിവാദങ്ങൾക്കിടയിലും താനൊരു മികച്ച നേതാവും രാഷ്ട്രീയ തന്ത്രശാലിയുമാണെന്ന് പല തവണ അദ്ദേഹം തെളിയിച്ചു.
Recommended Video
കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം
പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും പ്രായംകൂടിയ അംഗമാണ് പി.ജെ ജോസഫ്. പതിനൊന്ന് തവണ പോരാട്ടത്തിന് ഇറങ്ങിയപ്പോൾ പത്തിലും ജയം അറിഞ്ഞ പി.ജെ ആദ്യമായി നിയമസഭയിലെത്തുന്നത് 1970ലാണ്. ഇടത്, വലത് മുന്നണികൾക്കൊപ്പം മാറി മാറി നിന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമെല്ലാം മുൻനിരയിൽ തന്നെ അദ്ദേഹമുണ്ടായിരുന്നു. 2001ൽ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് പി.ജെ ജോസഫ് ആയിരുന്നു, 45823 വോട്ടുകൾക്ക്. 2021ൽ ഇടുക്കി ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളും ഇടതിനൊപ്പം നിന്നപ്പോഴും തൊടുപുഴ പി.ജെ ജോസഫിനെ കൈവിട്ടില്ല.
ഹോട്ട് ആന്‍ഡ് സൂപ്പര്‍ ലുക്കില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു












Click it and Unblock the Notifications