Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജെ ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്.... ജോസ് കെ മാണിക്ക് തിരിച്ചടി!!

കോട്ടയം: കട്ടപ്പന കോടതി വിധിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ മാറ്റം. പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവായി പിജെ ജോസഫിനെ തിരഞ്ഞെടുത്തു. സിഎഫ് തോമസാണ് ഉപനേതാവ്. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം നിയമവിധേയമാണെന്ന് പിജെ ജോസഫ് വ്യക്തമാക്കി. ഇതോടെ വന്‍ തിരിച്ചടിയാണ് ജോസ് കെ മാണി വിഭാഗത്തിന് നേരിട്ടിരിക്കുന്നത്. കട്ടപ്പന കോടതിയുടെ വിധി അനുകൂലമെന്ന ജോസ് കെ മാണിയുടെ വാദം കള്ളമാണെന്നും പിജെ ജോസഫ് തുറന്നടിച്ചു.

1

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വഴി പാര്‍ട്ടിയില്‍ അധികാരം ഉറപ്പിക്കാനുള്ള ജോസ് കെ മാണി തീരുമാനിച്ചിരുന്നു. ജോസ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിനെതിരെ ഇടുക്കി മുന്‍സിഫ് കോടതിയുടെ സ്‌റ്റേ തുടരാന്‍ ഇന്ന് കട്ടപ്പന കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെ ജോസ് സമീപിച്ചത്. പാര്‍ട്ടി ഭാരവാഹികളെ ജോസഫ് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുകയാണെന്നും ജോസ് കെ മാണി ആരോപിച്ചിരുന്നു.

അതേസമയം ജോസ് കെ മാണി സത്യത്തെ വളച്ചൊടിക്കുകയാണെന്ന് ജോസഫ് പറഞ്ഞു. ചെയര്‍മാനായി ജോസിനെ തിരഞ്ഞെടുത്തത് കോടതി റദ്ദാക്കി. ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരം. വിധിയില്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നേരത്തെ ജോസ് കെ മാണിയുടെ കത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസഫിനോട് വിശദീകരണം തേടിയിരുന്നു. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് തങ്ങളാണെന്ന് ജോസ് കെ മാണി പറഞ്ഞു.

പാര്‍ട്ടിയും വിപ്പും സെക്രട്ടറിയുമായി മോന്‍സ് ജോസഫിനെ തിരഞ്ഞെടുത്തതായും ജോസഫ് പറഞ്ഞു. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ തങ്ങള്‍ കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്ന് പറഞ്ഞാണ് ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാതിരുന്നത്. വിധി വന്നിട്ടും കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ജോസ് കെ മാണി പക്ഷം തയ്യാറായില്ല. അവരെ ഇക്കാര്യം അറിയിച്ചതാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വരാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+