• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ല

കൊച്ചി: പാര്‍ട്ടിയും ചിഹ്നനമായ രണ്ടിലയും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും അനുവദിച്ചു കിട്ടയതോടെ പിജെ ജോസഫ് പക്ഷത്തുള്ള ജനപ്രതിനിധികള്‍ക്കെതിരെ അയോഗ്യ നടപടിയിലേക്ക് വരെ കടന്ന ജോസ് കെ മാണിക്ക് അപ്രതീക്ഷീത അടിയായി ഹൈക്കോടതി വിധി.

ജോസഫിന്‍റെ ഹര്‍ജി ഹൈക്കൊടതി സ്വീകരിക്കുമെന്ന് കണക്ക് കൂട്ടിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിന് സ്റ്റേ പുറപ്പെടുവിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു മാസത്തേക്കാണ് സ്റ്റേയെങ്കിലും ജോസഫിനും യുഡിഎഫിനും കോടതി വിധി നല്‍കുന്ന ആശ്വാസം ചെറുതല്ല.

അടുത്ത മാസം

അടുത്ത മാസം

ഫയലില്‍ സ്വീകരിച്ച ജോസഫിന്‍റെ ഹര്‍ജി ഹൈക്കോടതി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തതെന്നായിരുന്നു ജോസഫിന്‍റെ ഹര്‍ജിയിലെ പ്രധാന വാദം. നിയമസഭയില്‍ ഭൂരിപക്ഷം അംഗങ്ങളും തനിക്കൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ക്കിങ് ചെയര്‍മാന്‍ താനാണ്

വര്‍ക്കിങ് ചെയര്‍മാന്‍ താനാണ്

പാര്‍ട്ടി ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട വര്‍ക്കിങ് ചെയര്‍മാന്‍ താനാണ്. ചെയര്‍മാന്‍റെ അഭാവത്തില്‍ പാര്‍ട്ടിയുടെ അധികാരം വര്‍ക്കിങ് ചെര്‍മാനാണെന്നാണ് ഭരണ ഘടന വ്യക്തമാക്കുന്നത്. 2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തിരഞ്ഞെടുത്തതായി ജോസ് കെ.മാണി അവകാശപ്പെടുന്നത് ശരിയല്ല. യോഗത്തിനും തിരഞ്ഞെടുപ്പിനും സാധുതയില്ലെന്നുള്ള സിവിൽ കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്നും ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം എന്ന പേര് തിരിച്ച് പിടിക്കാനാണ് പിജെ ജോസഫിന്‍റെ ശ്രമം. മാണിയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ തങ്ങളാണെന്ന് അവകാശപ്പെടാന്‍ രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് എം എന്ന പേരും ഇരുവിഭാഗത്തിനും അത്യാവശ്യമാണ്. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ ഇത് രണ്ടും ഏറെ നിര്‍ണ്ണായകവുമാണ്.

ഇടതു മുന്നണി പ്രവേശനം

ഇടതു മുന്നണി പ്രവേശനം

ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അവകാശികളായി ജോസ് ഇടതുമുന്നണിയിലേക്ക് പോവുന്നത് കോട്ടയം ജില്ലയില്‍ കൂടുതല്‍ തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസിന് അറിയാം. അതിനാല്‍ ജോസഫിന്‍റെ നിയമപരായ പോരാട്ടത്തിന് അവരുടെ പരോക്ഷ പിന്തുണയുമുണ്ട്.

വിപ്പ് ലംഘനം

വിപ്പ് ലംഘനം

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിന് സ്റ്റേ വന്നതോടെ ജോസഫ് പക്ഷത്തെ രണ്ട് അംഗങ്ങളെ അയോഗ്യരാക്കാനുള്ള ജോസിന്‍റെ ശ്രമങ്ങളും ഇനി നടക്കില്ല. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പ് ലംഘിച്ച പിജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരക്കാനായിരുന്നു ജോസ് കെ മാണിയുടെ നീക്കം.

അയോഗ്യരാക്കണം

അയോഗ്യരാക്കണം

'അവിശ്വാസ പ്രമേയത്തില്‍ നിന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച ഇരുവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കും'-എന്നായിരുന്നു കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് പിന്നാലെ ജോസ് കെ മാണി വ്യക്തമാക്കിയത്.

കോട്ടയം ജില്ലാപഞ്ചായത്തില്‍

കോട്ടയം ജില്ലാപഞ്ചായത്തില്‍

പാര്‍ട്ടിയും ചിഹ്നവും തങ്ങള്‍ക്കാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി ജോസഫ് പക്ഷത്തേക്ക് കൂറുമാറിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളേയും വരുതിയിലാക്കാന്‍ ജോസ് കെ മാണി നീക്കം നടത്തിയിരുന്നു. ഈ ഒരു ബലത്തിലായിരുന്നു കോട്ടയം ജില്ലാപഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫിനെ ജോസ് വെല്ലുവിളിച്ചതും.

അന്തിമ വിധി

അന്തിമ വിധി

എന്നാല്‍ ഹൈക്കോടതി തീരുമാനം താല്‍ക്കാലികമായെങ്കിലും ജോസിന്‍റെ ഈ നീക്കങ്ങള്‍ക്കെല്ലാം അന്ത്യം കുറിച്ചിരിക്കുകയാണ്. അയോഗ്യതാ നടപടിയുള്‍പ്പടേയുള്ള കാര്യങ്ങള്‍ ഇനി കോടതിയുടെ അന്തിമ വിധിയെ ആശ്രയിച്ചായിരിക്കും മുന്നോട്ടു പോവുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തില്‍ തിരുത്ത് ഉണ്ടാവുമെന്നാണ് ജോസഫിന്‍റെ പ്രതീക്ഷ.

മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം

മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം

ജോസ് കെ മാണിക്ക് പാര്‍ട്ടിയുടെ പേരും ചിഹ്നവും ലഭിച്ചത് ഇടതുമുന്നണിയും അനുകൂല ഘടകമായി കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണവും ഇത് വ്യക്തമാക്കുന്നു. ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നടത്തുന്നത് സംബന്ധിച്ച ഇന്ന് ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തില്‍ ജോസഫിനെ ഒഴിവാക്കി ജോസ് കെ മാണിയെ ആയിരുന്നു സര്‍ക്കാര്‍ ക്ഷണിച്ചത്.

നേരത്തെ ജോസഫായിരുന്നു

നേരത്തെ ജോസഫായിരുന്നു

കേരള കോൺഗ്രസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വിധി പറഞ്ഞതാണെന്നും അത് പരിഗണിച്ചാണ് പാര്‍ട്ടിയുടെ ചിഹ്നവും പേരുമുള്ള ജോസ് കെ മാണി നേതൃത്വത്തെ സര്‍വ കക്ഷി യോഗത്തിലേക്ക് വിളിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കമ്മീഷന്‍ വിധി വരുന്നതിന് മുമ്പ് ജോസഫ് നേതൃത്വത്തെയാണ് യോഗങ്ങളിലേക്ക് വിളിച്ചിരുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

കോടതിയെ അറിയിക്കും

കോടതിയെ അറിയിക്കും

എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണിയുടെ നടപടി കോടതിയലക്ഷ്യമാണെന്നായിരുന്നു പിജെ ജോസഫിന്‍റെ പ്രതികരണം. കോടതി വിധിയനുസരിച്ച് കേരള കോണ്‍ഗ്രസിന്‍റെ ചെയര്‍മാനായി ജോസ് കെ മാണിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നിരിക്കേയുള്ള അദ്ദേഹത്തിന്‍റെ ഇത്തരത്തിലുള്ള നിയമവിരുദ്ധ നടപടികളെ കുറിച്ച് കോടതിയെ അറിയിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

ബിഹാര്‍ പിടിക്കാന്‍ കളി തുടങ്ങി കോണ്‍ഗ്രസ്; പ്രശസ്ത സിനിമാ താരം ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടിയില്‍

English summary
PJ Joseph gets reliefe after court verdict regarding party symbol and name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X