Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടില ചിഹ്നം ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്ന് ടിക്കാറാം

തിരുവന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നമായ രണ്ടില അനുവദിക്കണമെങ്കില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ അനുമതി വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ. ചിഹ്നം അനുവദിക്കാന്‍ പിജെ ജോസഫ് തയ്യാറായില്ലെങ്കില്‍ പാലായില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും ടീക്കറാം മീണ വ്യക്തമാക്കി.

josemeena-

ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്നും അദ്ദേം അറിയിച്ചു. ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍ ഇരുവിഭാഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇരുഭാഗത്തിന്റെയും മറുപടി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ പിജെ ജോസഫ് രാവിലെ അംഗീകരിച്ചിരുന്നു. പിന്നാലെ പാലായില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. എന്നാല്‍ ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ജോസഫ് പക്ഷം തയ്യാറായില്ല.

സ്ഥനാര്‍ത്ഥി തന്നെ രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞതിനാല്‍ ആ പ്രശ്നം ഉദിക്കുന്നില്ലെന്നും പിജെ ജോസഫ് ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അഡ്വ.ജോസ് ടോമിനെ അടുത്തിടെ പിജെ ജോസഫ് പുറത്താക്കിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അനുരഞ്ജനത്തിന് എത്തിയ യുഡിഎഫ് നേതാക്കള്‍ക്ക് മുമ്പില്‍ പിജെ ജോസഫ് വ്യക്തമാക്കി

പാലായിലെ വലിയ ചിഹ്നം കെഎം മാണിയാണെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോസ് ടോം പ്രതികരിച്ചത്. കെഎം മാണിയുടെ ചിത്രം മാത്രം മതി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍. ചിഹ്നത്തിന്‍റെ കാര്യത്തില്‍ ജോസഫിന്‍റെ ഔദാര്യത്തിന് കാത്ത് നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപ്രശ്നങ്ങള്‍ പരിശോധിച്ച ശേഷം ചിഹ്നം തീരുമാനിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+