കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിജെ ജോസഫ് എല്‍ഡിഎഫിലേക്ക്; മറു തന്ത്രവുമായി കോണ്‍ഗ്രസ്, പിളര്‍ത്തും, പിള്ളയെ മടക്കി കൊണ്ടുവരും

Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് മുന്നണി മാറ്റത്തിനുള്ള ചര്‍ച്ചകള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ഇത് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് യുഡിഎഫ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായേക്കുമെന്ന ചര്‍ച്ചയാണ് ഇതില്‍ പ്രധാനം.

തര്‍ക്കം

തര്‍ക്കം

കെഎം മാണിയുടെ നിര്യാണത്തിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി രൂപപ്പെട്ട തര്‍ക്കം കേരള കോണ്‍ഗ്രസിനെ പിളര്‍പ്പിന്‍റെ വക്കില്‍ എത്തിച്ചു നില്‍ക്കുകയാണ്. ഔദ്യോഗികമായി പിളര്‍ന്നില്ലെങ്കിലും രണ്ട് പാര്‍ട്ടികളുടേത് എന്ന തരത്തിലാണ് ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ജന്മദിനത്തില്‍

ജന്മദിനത്തില്‍

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് മംഗളം ദിന പത്രത്തില്‍ പിജെ ജോസഫ് എഴുതിയ ലേഖനത്തിന് പ്രസക്തിയേറുന്നത്. പിജെ ജോസഫ് ഇടതുമുന്നണിയുമായി അടുക്കുന്നതിന്‍റെ സൂചനയായിട്ടാണ് ഈ ലേഖനത്തെ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. നേരത്തെ ഇടമുന്നണിയിലായിരുന്ന പിജെ ജോസഫ് കേരള കോണ്‍ഗ്രസ് മാണിയുമായി നടത്തിയ ലയനത്തിന്‍റെ ഭാഗമായിട്ടാണ് യുഡിഎഫില്‍ എത്തുന്നത്.

ശക്തന്‍

ശക്തന്‍

ഇടതുമുന്നണി വിടുമ്പോഴുള്ളതിനേക്കാള്‍ ശക്തനാണ് നിലവിലെ പിജെ ജോസഫ് എന്നതാണ് ശ്രദ്ധേയം. കേരള കോണ്‍ഗ്രസ് ജേക്കബിനെ പിളര്‍ത്തി ജോണി നെല്ലൂര്‍ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാന്‍ ജോസഫിന് സാധിച്ചിട്ടുണ്ട്. പഴയ മാണി ഗ്രൂപ്പിലെ വലിയൊരു വിഭാഗവും അടുത്തിടെ ഇടതുമുന്നണി വിട്ടുവന്ന ഫ്രാന്‍സിസ് ജോസഫ് വിഭാഗവും അദ്ദേഹത്തോടൊപ്പം നിലയുറപ്പിക്കുന്നുണ്ട്.

കണക്ക് കൂട്ടല്‍

കണക്ക് കൂട്ടല്‍

കേരള കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തെ ഒപ്പം കൂട്ടാന്‍ സാധിച്ചാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മധ്യകേരളത്തില്‍ അത് ഗുണം ചെയ്യുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ജോസഫിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കം ഇടതുപാളയവും സജീവമാക്കുന്നത്.

മറുതന്ത്രം

മറുതന്ത്രം

എന്നാല്‍ ജോസഫ് മുന്നണി വിട്ടുപോവാന്‍ തീരുമാനിച്ചാല്‍ സ്വീകരിക്കേണ്ട മറുതന്ത്രം ഇപ്പോള്‍ തന്നെ യുഡിഎഫ് അണിയറയില്‍ തയ്യാറാക്കുന്നുണ്ട്. നിലവില്‍ ജോസഫിനൊപ്പം നില്‍ക്കുന്ന പഴയ മാണി വിശ്വസ്തര്‍ക്ക് യുഡിഎഫ് വിടുന്നതിനോട് യോജിപ്പില്ല. മാണിയുള്ളപ്പോള്‍ തന്നെ ഇടതുമുന്നണിയിലേക്ക് ചേക്കാറുനുള്ള നീക്കങ്ങള്‍ക്ക് തടയിട്ടത് സിഎഫ് തോമസ് അടക്കുമുള്ളവരായിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജ്ജും

ഫ്രാന്‍സിസ് ജോര്‍ജ്ജും

പിജെ ജോസഫ് ക്യാമ്പിലുള്ള സിഎഫ് തോമസ് ഇത്തവണയും ഇടതുമുന്നണിയിലേക്ക് പോവാനുള്ള നീക്കം തടയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ മാത്രം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പാളയത്തിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജ്ജും പെട്ടെന്നുള്ളൊരു മടക്കം ആഗ്രഹിക്കുന്നില്ല. ഇവരേയും യുഡിഎഫിന് ഒപ്പം തന്നെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

സര്‍ക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമ്മാണെന്ന ജോസഫിന്‍റെ പരാമര്‍ശം ഇടതുചായ്വിന്‍റെ ശക്തമായ സൂചനായി കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാറിനെതിരെ കോണ്‍ഗ്രസും യൂഡിഎഫും ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ജോസഫിന്‍റെ ഈ അഭിനന്ദനം.

ബാലകൃഷ്ണ പിള്ള

ബാലകൃഷ്ണ പിള്ള

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിനായി ജോസഫ് കടുംപിടുത്തം തുടരുന്നത് മുന്നണി വിടുന്നതിനുള്ള മുന്നൊരുക്കമായും കോണ്‍ഗ്രസ് കാണുന്നു. ജോസഫ് യുഡിഎഫ് വിടുകയാണെങ്കില്‍ ഇടതുമുന്നണിയില്‍ നിന്ന് ആര്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ കൊണ്ട് വരാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

അംഗീകരിച്ചില്ല

അംഗീകരിച്ചില്ല

ഇടതുമുന്നണിയില്‍ അംഗത്വം ലഭിച്ചപ്പോള്‍ തന്നെ മന്ത്രിസ്ഥാനത്തിനായി കേരള കോണ്‍ഗ്രസ് ബി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു അനുകൂല സൂചന പോലും സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതില്‍ വലിയ നിരാശയിലാണ് പാര്‍ട്ടി. ഈ അതൃപ്തി മുതലെടുത്ത് പിള്ളയെ മുന്നണിയിലേക്ക് തിരികെ എത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

 ആപ്പ് മൂലം സംഭവിച്ച പൊല്ലാപ്പുകളേ.... ബെവ്ക്യൂ ആപ്പ് വഴികാട്ടി, ഒടുവില്‍ എത്തിയത് ഇവിടെ!! ആപ്പ് മൂലം സംഭവിച്ച പൊല്ലാപ്പുകളേ.... ബെവ്ക്യൂ ആപ്പ് വഴികാട്ടി, ഒടുവില്‍ എത്തിയത് ഇവിടെ!!

English summary
PJ Joseph may join with LDF; Congress has another plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X