യുഡിഎഫ് അവരുടെ അഭിപ്രായമാണ് പറഞ്ഞത്, ജോസ് പക്ഷം അസംതൃപ്തരാണോയെന്ന് അറിയില്ലെന്ന് ജോസഫ്
തൊടുപുഴ: ഇടതുമുന്നണിയിലെ അസംതൃപ്തരെ ലക്ഷ്യമിടണമെന്ന് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിര്‍ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്മാന് പിജെ ജോസഫ്. യുഡിഎഫ് വിപുലീകരണം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്നണി വിപുലീകരിക്കണമെന്ന അവരുടെ അഭിപ്രായമാണ് പറഞ്ഞത്.

ഇടതുമുന്നണിയിലെ ആരെങ്കിലും അസംതൃപ്തരാണോ എന്നറിയില്ല. അതുകൊണ്ട് അവിടെ നിന്ന് ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെ കുറിച്ച് അറിയില്ല. വരാന്‍ ആരെങ്കിലും തയ്യാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്നും ജോസഫ് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫില്‍ പ്രശ്നങ്ങളുണ്ടോ എന്ന കാര്യം ഇതുവരെ അറിയില്ല. യുഡിഎഫ് വിട്ടുപോയവരെയല്ല, മറിച്ച് ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്. ഇനി ആരെങ്കിലും വരാന്‍ തയ്യാറായാല്‍ വിഷയം അപ്പോള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ കുറച്ച് കൂടി കടുപ്പത്തിലായിരുന്നു മോന്‍സ് ജോസഫിന്റെ പ്രതികരണം.
യുഡിഎഫില്‍ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല. യുഡിഎഫില്‍ നിന്ന് പോയവരെല്ലാം കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ് പോയതെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. എല്‍ഡിഎഫിലെ അതൃപ്തര്‍ ആരൊക്കെയാണെന്ന് കേരള കോണ്‍ഗ്രസിന് അറിയാത്ത കാര്യമാണ്. അതൊക്കെ കെപിസിസി വ്യക്തമാക്കേണ്ട കാര്യമാണ്.
യുഡിഎഫ് അടിത്തറ വിപുലീകരിക്കണം. നിലവില്‍ ഒരു ചര്‍ച്ചയും യുഡിഎഫില്‍ നടന്നിട്ടില്ല. അഭിപ്രായം പറയേണ്ട ഘട്ടത്തില്‍ പാര്‍ട്ടി അത് പറയും. തല്ക്കാലം അനാവശ്യ ചര്‍ച്ചകള്‍ക്കില്ലെന്നും മോന്സ്് ജോസഫ് പറഞ്ഞു. അതേസമയം യുഡിഎഫ് വിപുലീകരണത്തെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത് വന്നു. ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാത്ത രാജ്യത്ത് ഏത് പാര്‍ട്ടിക്കും എന്തിനെ കുറിച്ചും ചിന്തിക്കാം, പ്രതീക്ഷിക്കാം, അതിലൊന്നും തെറ്റില്ലെന്ന് കാനം പറഞ്ഞു.
തങ്ങള്‍ക്ക് എതിര്‍പ്പുള്ള ഒരു പാര്‍ട്ടിയും മുന്നണിയില്‍ ഇല്ല. എല്‍ഡിഎഫില്‍ തുല്യമായ പ്രാതിനിധ്യം എല്ലാവര്‍ക്കുമുണ്ടെന്നും കാനം വ്യക്തമാക്കി. അതേസമയം യുഡിഎഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വ്യക്തമാക്കി. സിപിഎമ്മിന്റെ തീവ്ര വലതുപക്ഷ നിലപാടില്‍ അസ്വസ്ഥതയുള്ളവരുണ്ട്. അവരെ മുന്നണിയിലെത്തിച്ച് വിപുലീകരിക്കും. ഏതൊക്കെ പാര്‍ട്ടികള്‍ മുന്നണിയിലേക്ക് വരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സതീശന് പറഞ്ഞു.
അതേസമയം മുന്നണി വിപുലീകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക യുഡിഎഫ് ആണെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ പറഞ്ഞു. മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയില്‍ ആരെയും സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസിന് അവകാശമുണ്ടെന്നും മുനീര്‍ പറഞ്ഞു.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications