കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം തള്ളി പിജെ ജോസഫ്: മുൻഗണന വിജയസാധ്യതയുള്ള സ്ഥാനാർത്ഥിക്ക്!!

Array

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർത്ഥിയായേക്കാമെന്ന വാർത്ത തള്ളി പിജെ ജോസഫ്. പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കായിരിക്കും മുൻഗണന. സ്ഥാനാർത്ഥി നിർണയത്തിനായി പാർട്ടി തന്നെ ചുമതതലപ്പെടുത്തിയിട്ടുണ്ടെന്നും പിജെ ജോസഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സെപ്തംബർ നാലോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരൂമാനമുണ്ടാകും. മാണി കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല, കേരളത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെയും യുവതിയെയും വിട്ടയച്ചുസംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല, കേരളത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെയും യുവതിയെയും വിട്ടയച്ചു

pj-joseph-07-15

ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി യുഡിഎഫിന്റെ നിർണായക മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പിജെ ജോസഫ്-മാണി വിഭാഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. കേരള കോൺഗ്രസ് എമ്മിൽ അധികാര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുന്നണി നേതൃത്വത്തിന്റെ നിർദേശ പ്രകാരമായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനമെന്നാണ് സൂചനകൾ. സെപ്തംബർ 23 വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പാലായിൽ 27നാണ് വോട്ടെണ്ണൽ. കെ എം മാണിയുടെ നിര്യാണത്തോടെയാണ് പാലാ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

English summary
PJ Joseph rejects candidature of Nisha Jose K Maani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X