പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു; മരണം 34-ാം വയസ്സില്‍
തൊടുപുഴ: കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പിജെ ജോസഫിന്റെ മകന്‍ അന്തരിച്ചു. ഇളയ മകനായ ജോ ജോസഫ് എന്ന ജോക്കുട്ടൻ ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
Recommended Video
PJ joseph mla's son passed away
ഭിന്നശേഷിക്കാരനായിരുന്നു ജോ ജോസഫ്. കുറച്ചുനാളായി ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. വീട്ടില്‍ തളര്‍ന്നുവീണ ജോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മാതാവ് : ഡോ ശാന്ത ജോസഫ്, സഹോദരങ്ങള്‍, അപു, യമുന, ആന്റണി.

കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചതും ഇതേ ദിവസം തന്നെ ആയിരുന്നു. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പിജെ ജോസഫിന് വലിയ നഷ്ടങ്ങള്‍ സംഭവിച്ച ദിവസം കൂടിയാണിത്.












Click it and Unblock the Notifications