കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ പിജെ ജോസഫിന്‍റെ നാടകീയ നീക്കം; ജോസ് ടോമിനെതിരെ വിമതനായി ജോസഫ് കണ്ടത്തിലിന്‍റെ നോമിനേഷന്‍

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി പിജെ ജോസഫ്. നാമനിര്‍ദ്ദേശ പത്രിക്കാനുള്ള സമയം അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കയേയായിരുന്നു ഏവരേയും അമ്പരപ്പെടുത്തുക്കൊണ്ടുള്ള നിര്‍ണായക നീക്കം ജോസഫ് വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.

ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുള്ള ജോട് ടോം പുലിക്കുന്നേലിന് ബദലായി ജോസഫ് പക്ഷത്ത് നിന്നുള്ള ഒരാള്‍ അവസാന നിമിഷം പാലാ ഉപതിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തുകയായിരുന്നു. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായു ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നേതാക്കളോടൊപ്പം

നേതാക്കളോടൊപ്പം

കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ പിഎയും പാലാ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ജോസഫ് ഗ്രൂപ്പ് നേതാക്കളും ജോസഫ് കണ്ടത്തിലിനോടൊപ്പം പത്രികാ സമര്‍പ്പണത്തിന് എത്തി. രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷ സ്ഥാനാര്‍ത്ഥിയുമായി ജോസഫ് പക്ഷം രംഗത്ത് എത്തുന്നത്.

രാഷ്ട്രീയമില്ല

രാഷ്ട്രീയമില്ല

ജോസ് കണ്ടത്തലിന്‍റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തില്‍ രാഷ്ട്രീയമില്ലെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പ്രതികരിച്ചു. ചില പ്രത്യേക സാഹചര്യത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. നിരവധി അപാകതകള്‍ ഉള്ളതിനാല്‍ ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായാണ് ജോസഫ് കണ്ടത്തില്‍ നോമിനേഷന്‍ നല്‍കിയതെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥി മാത്രം

യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥി മാത്രം

പിജെ ജോസഫ് എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു ജോസ് ടോം പുലിക്കുന്നിലിന്‍റെ പ്രതികരണം. വിമത സ്ഥാനാര്‍ത്ഥിയായി ജോസഫ് കണ്ടത്തില്‍ ആശങ്കയില്ല. ചിഹ്നം അനുവദിക്കുന്ന കാര്യത്തിലടക്കം ഏഴാം തിയ്യതിയുടെ പൂര്‍ണ്ണ ചിത്രം വ്യക്തമാകുമെന്നും യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥി മാത്രമെ ഉണ്ടാകുകയെന്നും ജോസ് ടോം പറഞ്ഞു.

Recommended Video

cmsvideo
പാലായില്‍ LDF പ്രചാരണം ഇന്നുമുതല്‍ | Oneindia Malayalam
വെല്ലുവിളിയുയര്‍ത്തും

വെല്ലുവിളിയുയര്‍ത്തും

കടുത്തുരിത്തി മണ്ഡലത്തില്‍ നടന്നത് പോലുള്ള സൗഹൃദ മത്സരത്തിലേക്ക് ജോസഫ് പോവുകയാണോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ജോസഫ് തയ്യാറായില്ലെങ്കില്‍ പാലായില്‍ യുഡിഎഫിന് അത് കടുത്തു വെല്ലുവിളിയുയര്‍ത്തും.

പിന്‍വാങ്ങുമോ

പിന്‍വാങ്ങുമോ

ജോസ് ടോമിന്‍റെ നോമിനേഷന്‍ അംഗീകരിച്ചാല്‍ ജോസഫ് കണ്ടത്തല്‍ പിന്‍വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് പിജെ ജോസഫ് യുഡിഎഫ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയതായാണ് സൂചന. ജോസഫ് കണ്ടത്തലിന്‍റെ നാമനിര്‍ദ്ദേശ പത്രിക സംബന്ധിച്ചുള്ള വിശദീകരണം ഉടന്‍ തന്നെ പിജെ ജോസഫ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശിവകുമാറിന്‍റെ അറസ്റ്റില്‍ അപ്രതീക്ഷിത പ്രതികരണവുമായി യെഡിയൂരപ്പ; 'അറസ്റ്റില്‍ ഞാന്‍ സന്തോഷവാനല്ല'ശിവകുമാറിന്‍റെ അറസ്റ്റില്‍ അപ്രതീക്ഷിത പ്രതികരണവുമായി യെഡിയൂരപ്പ; 'അറസ്റ്റില്‍ ഞാന്‍ സന്തോഷവാനല്ല'

സാമ്പത്തിക പ്രതിസന്ധി; മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ കേള്‍ക്കുവെന്ന് ബിജെപിയോട് ശിവസേനസാമ്പത്തിക പ്രതിസന്ധി; മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ കേള്‍ക്കുവെന്ന് ബിജെപിയോട് ശിവസേന

English summary
PJ Joseph's tricky move in Pala; Independant candidate against Jose Tom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X