കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി പദമോ? ബിജെപിയുമായി ജോസ് ചര്‍ച്ചകള്‍ നടത്തുന്നതായി പിജെ ജോസഫ്

Google Oneindia Malayalam News

കോട്ടയം: യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമാവുമെന്ന പ്രചാരണം ഒരു മാസത്തിലേറെയായി ശക്തമായി നിലനില്‍ക്കുകയാണ്. ഇരുവിഭാഗങ്ങള്‍ക്കിടയിലും ഇതിനോടകം സീറ്റ് വീതം വെപ്പ് അടക്കമുള്ള ചര്‍ച്ചകള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ആദ്യം കടുത്ത നിലപാട് സ്വീകരിച്ച സിപിഐയും ജോസിന്‍റെ കാരത്തില്‍ ഇപ്പോള്‍ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. കാര്യങ്ങള്‍ ഇത്തരത്തില്‍ നീങ്ങുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജോസിന്‍റെ ഇടതു പ്രവേശനം ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടയിലാണ് പുതിയൊരു വെളിപ്പെടുത്തലുമായി പിജെ ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്.

ജോസ് കെ മാണി നടത്തുന്നത്

ജോസ് കെ മാണി നടത്തുന്നത്

ഇടതുമുന്നണിയിലേക്കല്ല ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ചേരാനുള്ള നീക്കമാണ് ജോസ് കെ മാണി നടത്തുന്നതെന്നാണ് പിജെ ജോസഫ് ആരോപിക്കുന്നത്. കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസിന്‍റെ 57-ാമത് ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജോസഫ്.

സഹായിച്ചത് ബിജെപി

സഹായിച്ചത് ബിജെപി

കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ ജോസ് കെ മാണിയെ സഹായിച്ചത് ബിജെപിയാണെന്നും ജോസഫ് പറഞ്ഞു. ജോസിന്‍റെ ഇടത് പ്രവേശന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴാണ് ജോസഫിന്‍റെ പുതിയ ആരോപണം.

കെ സുരേന്ദ്രന്‍റെ പ്രതികരണം

കെ സുരേന്ദ്രന്‍റെ പ്രതികരണം

ജോസഫിന്‍റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിജെ ജോസഫ് നടത്തിയ പ്രതികരണവും ജോസിന്‍റെ ബിജെപി പ്രവേശനമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നായിരുന്നു കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്.

 ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയില്ല

ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയില്ല


കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു രാഷ്ട്രീയ സഖ്യം ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും അതിന്‍റെ പ്രതികരണങ്ങള്‍ ഉണ്ടാവും. അത് മനസ്സിലാക്കാനുള്ള കഴിവുള്ള ആളാണ് ജോസ് കെ മാണിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇരുകൂട്ടര്‍ക്കും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനാല്‍ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് ഉടനേ പോവില്ലെന്നാണ് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പുനരാലോചനക്ക് സാധ്യത

പുനരാലോചനക്ക് സാധ്യത

ഇതോടെ രാഷ്ട്രീയ നിലപാട് എന്തെന്ന കാര്യം സംബന്ധിച്ച് ജോസ് കെ മാണിക്ക് ഉടന്‍ തീരുമാനം എടുക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ബിജെപിയുമായി വിലപേശുന്നുവെന്ന പ്രചാരണം ഉണ്ടായാല്‍ ജോസിനെ മുന്നണിയിലേക്ക് എടുക്കുന്നതില്‍ ഇടത് കക്ഷികളും പുനരാലോചന നടത്താനുള്ള സാധ്യതയുണ്ട്.

നേരത്തെ പിസി ജോര്‍ജും

നേരത്തെ പിസി ജോര്‍ജും

ഇതാദ്യമായല്ല, ജോസ് കെ മാണി ബിജെപിയുമായി ചര്‍ച്ച നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നു വരുന്നത്. നേരത്തെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. രണ്ട് മാസമായി ജോസ് കെ മാണി ബിജെപിയുടെ പിറകെ നടക്കുകയാണെന്നായിരുന്നു ജൂണ്‍ മാസം അവസാനം പിസി ജോര്‍ജ് ആരോപിച്ചത്.

എന്തെങ്കിലും സ്ഥാനം

എന്തെങ്കിലും സ്ഥാനം

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമാവുന്നതോടെ എന്തെങ്കിലും സ്ഥാന കിട്ടണമെന്നാണ് ജോസ് കെ മാണിയുടെ ആഗ്രഹം. ദില്ലിയില്‍ പോയി ബിജെപി നേതാക്കളെ ജോസ് കെ മാണി കണ്ടിരുന്നു. ആ അഹങ്കാരം വെച്ചാണ് യുഡിഎഫില്‍ വഴക്ക് ഉണ്ടാക്കുന്നതെന്നുമായിരുന്നു കോട്ടയം ജില്ലാപഞ്ചായത്ത് അധ്യക്ഷ പദവി വിഷയം യുഡിഎഫില്‍ കത്തി നില്‍ക്കുമ്പോള്‍ പിസി ജോര്‍ജ് ആരോപിച്ചത്.

ബിജെപിയുടെ ക്ഷണം

ബിജെപിയുടെ ക്ഷണം

യുഡിഎഫില്‍നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ, കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എന്‍ഡിഎയിലേക്കു ബിജെപി ദേശീയ നേതൃത്വം ക്ഷണിച്ചുവെന്ന സൂചനകളും നേരത്തെ പുറത്തു വന്നിരുന്നു. പാര്‍ലമെന്‍റില്‍ രണ്ട് എംപിമാരാണ് ജോസ് വിഭാഗത്തിനുള്ളത്. ലോക്സഭായില്‍ തോമസ് ചാഴിക്കാടനും രാജ്യസഭയില്‍ ജോസ് കെ മാണിയും.

വാഗ്ദാനം കേന്ദ്ര മന്ത്രി സ്ഥാനമോ

വാഗ്ദാനം കേന്ദ്ര മന്ത്രി സ്ഥാനമോ

ഇതില്‍ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനമാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നായിരുന്നു സൂചനകള്‍. എന്‍ഡിഎയിലേക്ക് കടന്നു വരാന്‍ തയ്യാറാവുന്ന ആരേയും സ്വീകരിക്കുമെന്ന കെ സുരേന്ദ്രന്‍റെ വാക്കുകളും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. എന്നാല്‍ ക്ഷണം സ്വീകരിക്കാനോ പൂര്‍ണ്ണമായും തള്ളാനോ ജോസ് കെ മാണി തയ്യാറായിരുന്നില്ല.

പിജെ ജോസഫ് വിഭാഗം ആരോപിക്കുന്നത്

പിജെ ജോസഫ് വിഭാഗം ആരോപിക്കുന്നത്

എന്‍ഡിഎയുടെ ഭാഗമായാല്‍ ജോസ് കെ മാണിക്ക് ഇപ്പോഴും കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പാണ്. ആ ആഗ്രവും വെച്ചാണ് എന്‍ഡിഎയുടെ ഭാഗമാവാനുള്ള ശ്രമങ്ങള്‍ ജോസ് കെ മാണി നടത്തുന്നതെന്നാണ് പിജെ ജോസഫ് വിഭാഗം ആരോപിക്കുന്നത്. ജോസ് കെ മാണിയുടെ മുന്നണിയിലേക്കുള്ള കടന്നുവരവ് ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ പാര്‍ട്ടിക്ക് തുണയാകുമെന്ന പ്രതീക്ഷ ബിജെപി നേതാക്കള്‍ക്കുമുണ്ട്.

ജോസിന്‍റെ മുന്നിലെ പ്രതിസന്ധി

ജോസിന്‍റെ മുന്നിലെ പ്രതിസന്ധി

അതേസമയം, കേരളത്തില്‍ ശക്തമല്ലാത്ത ഒരു മുന്നണിയുടെ ഭാഗമാവാന്‍ ജോസ് ശ്രമിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. കേന്ദ്ര മന്ത്രിസ്ഥാനം മാത്രം പ്രതീക്ഷിച്ച് എന്‍ഡിഎയിലേക്ക് ചേക്കേറിയാല്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ജോസ് പാര്‍ട്ടിയുടെ വികാരത്തെ ഒറ്റു കൊടുത്തെന്ന ആരോപണം ശക്തമാവും. വലിയ വാഗ്ദാനങ്ങളുമായി ഇടത് പക്ഷം മറുവശത്ത് നില്‍ക്കുമ്പോള്‍ സ്വാഭാവികമായും ഈ ആരോപണത്തിന്‍റെ ആക്കം വര്‍ധിക്കും.

 നിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയും നിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയും

English summary
PJ Joseph says Jose K Mani is moving to join the NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X