കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെണ്ടയ്ക്ക് മുന്നില്‍ രണ്ടില കരിയുമെന്ന് പിജെ ജോസഫ്; മാണിയുടെ കൈയ്യൊപ്പ് എന്ന് റോഷി അഗസ്റ്റിന്‍

Google Oneindia Malayalam News

തൊടുപുഴ/കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ കനത്ത പോളിങ്. എല്ലാ ബൂത്തുകളിലും നീണ്ട നിരയാണ്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും പോളിങ്. ചില ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായെങ്കിലും വോട്ടെടുപ്പ് വീണ്ടും ആരംഭിച്ചു. എല്ലാ പാര്‍ട്ടികളും വിജയ പ്രതീക്ഷയിലാണ്. കേരള കോണ്‍ഗ്രസ് വീണ്ടും പിരിഞ്ഞ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജോസോ ജോസഫോ എന്നാണ് നോട്ടം. ഇരുവിഭാഗത്തിലെയും പ്രമുഖരുടെ വോട്ട് പ്രതികരണങ്ങള്‍ ഇങ്ങനെ...

ചെണ്ടയും രണ്ടിലയും

ചെണ്ടയും രണ്ടിലയും

കേരള കോണ്‍ഗ്രസിന്റെ ചിഹ്നമായ രണ്ടില ജോസ് പക്ഷത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. ഹൈക്കോടതി ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു. പിജെ ജോസഫ് പക്ഷത്തിന് ചെണ്ടയാണ് ചിഹ്നം. ചെണ്ടയും രണ്ടിലയും തമ്മിലുള്ള പോരാട്ടമാണ് മധ്യകേരളത്തില്‍ നടക്കുന്നത്. ചെണ്ട കൊട്ടിക്കയറുമെന്ന് പിജെ ജോസഫ് പറയുന്നു.

എല്ലാ സ്ഥാനാര്‍ഥികളും ജയിക്കും

എല്ലാ സ്ഥാനാര്‍ഥികളും ജയിക്കും

കേരള കോണ്‍ഗ്രസും യുഡിഎഫും മികച്ച വിജയം നേടുമെന്ന് പിജെ ജോസഫ് പറഞ്ഞു. ഇടുക്കി ജില്ലയില്‍ തങ്ങളുടെ എല്ലാ സ്ഥാനാര്‍ഥികളും ജയിക്കും. പുതിയ ചിഹ്നമായ ചെണ്ട അടിച്ച് കയറുമെന്നും പിജെ ജോസഫ് പറഞ്ഞു.

ചെണ്ടയും കൈപ്പത്തിയും

ചെണ്ടയും കൈപ്പത്തിയും

രണ്ടില ചിഹ്നം നഷ്ടമായത് ജയസാധ്യതയെ ബാധിക്കില്ല. വോട്ടര്‍മാര്‍ക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും ചിഹ്നങ്ങളായ ചെണ്ടയും കൈപ്പത്തിയും തമ്മില്‍ നല്ല ബന്ധമാണെന്നും ജീവനുള്ള ചിഹ്നമാണ് ചെണ്ട എന്നും പിജെ ജോസഫ് പറഞ്ഞു.

രണ്ടില കരിഞ്ഞുപോകും

രണ്ടില കരിഞ്ഞുപോകും

വോട്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷനുണ്ടാകില്ല. ചെണ്ടയ്ക്ക് മുമ്പില്‍ രണ്ടില കരിഞ്ഞുപോകും. ബിഹാറില്‍ പോളിങ് ശതമാനം കുറഞ്ഞോ എന്നാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പോളിങ് കുറയുമോ എന്ന ചോദ്യത്തിന് പിജെ ജോസഫ് മറുചോദ്യം ഉന്നയിച്ചത്. വന്‍ പോളിങ് ആണ് രാവിലെ മുതല്‍ രേഖപ്പെടുത്തുന്നത്.

മാണിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിഹ്നം

മാണിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിഹ്നം

രണ്ടില കരിയില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കെഎം മാണിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിഹ്നമാണത്. ഈശ്വരനും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും അത് ഞങ്ങള്‍ക്ക് അനുവദിച്ചു. ചിഹ്നം പ്രധാനമാണ്. കേരള കോണ്‍ഗ്രസ് എന്നാല്‍ ഞങ്ങളാണ്. കേരള കോണ്‍ഗ്രസിനോട് താല്‍പ്പര്യമുള്ളവര്‍ രണ്ടിലയില്‍ വോട്ട് ചെയ്യുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

എല്ലാത്തിനും മുന്നില്‍ ഞങ്ങള്‍

എല്ലാത്തിനും മുന്നില്‍ ഞങ്ങള്‍

യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഏതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുമെന്നാണ് നേരത്തെ പിജെ ജോസഫ് പറഞ്ഞത്. ഇപ്പോള്‍ ജനങ്ങള്‍ തീരുമാനിക്കുമെന്ന് പറയുന്നു. ജനപ്രതിനിധികളും എംഎല്‍എമാരും ഭാരവാഹികളും കൂടുതല്‍ ഞങ്ങള്‍ക്കാണ്. അതുകൊണ്ടാണ് ജോസ് കെ മാണിയുടെ വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്

Recommended Video

cmsvideo
Actor Krishnakumar exclusive interview

English summary
PJ Joseph says Kerala Congress and Congress will win election; resist Roshy Augustine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X