കോണ്‍ഗ്രസിന്റെ മോഹം നടക്കില്ല: കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ്
കോട്ടയം: കോട്ടയം ലോക്സഭ സീറ്റ് തിരികെ എടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. കോട്ടയം സീറ്റില്‍ യു ഡി എഫിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പി ജെ ജോസഫ് പരസ്യമായി പ്രഖ്യാപിച്ചു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായും പി ജെ ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട സാഹചര്യത്തില്‍ കോട്ടയം സീറ്റ് തിരികെ എടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്നും ഉയർന്നിരുന്നു. സീറ്റ് ജോസഫിന് കൊടുക്കുകയാണെങ്കില്‍ പിജെ ജോസഫോ, മോന്‍സ് ജോസഫോ തന്നെ മല്‍സരിക്കണമെന്ന ആവശ്യവും കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കെ പി സി സിക്ക് മുന്നില്‍ ഉയർത്തുകയും ചെയ്തിരുന്നു. മത്സരിക്കാന്‍ ഇവർ തയ്യാറായില്ലെങ്കില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

എന്നാല്‍ സ്ഥാനാർത്ഥി നിർണ്ണയം തങ്ങളുടെ ആഭ്യന്തരവിഷയമാണെന്നാണ് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കോട്ടയം സീറ്റ് ലക്ഷ്യം വെക്കുന്ന ജില്ലയില്‍ നിന്നുള്ള ചില നേതാക്കള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമമാണ് ഇത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും കോട്ടയം സീറ്റ് സംബന്ധിച്ച ഉറപ്പ് നേരത്തെ തന്നെ നല്‍കിയെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.
പി ജെ ജോസഫോ മോന്‍സ് ജോസഫോ മത്സരിച്ച വിജയിച്ചാല്‍ നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഇവർ രണ്ടുപേരും ഇല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ്, തോമസ് ഉണ്ണിയാടന്, സജി മഞ്ഞക്കടമ്പില്‍ എന്നിവരില്‍ ആർക്കെങ്കിലുമാകും നറുക്ക് വീഴുക. കോണ്‍ഗ്രസില്‍ നിന്നും കെ.സി. ജോസഫ്, ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, അജീസ് ബെന്‍ മാത്യൂസ്, ചിന്റു കുര്യന് ജോയ് തുടങ്ങിയ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നത്.
കേരള കോണ്‍ഗ്രസിന് ഇടുക്കിയോ പത്തനംതിട്ടയോ നല്കി ആന്റോ ആന്റണിയെയോ ഡീന്‍ കുര്യാക്കോസിനെയോ കോട്ടയത്ത് കൊണ്ടുവരണമെന്ന ആലോചനയും ചിലർക്കുണ്ട്. എന്നാല്‍ ഇതിന് കേരള കോണ്‍ഗ്രസോ സിറ്റിങ് എംപിമാരോ തയ്യാറാല്ല. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. ചാഴിക്കാടന് 421046 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി വിഎന്‍ വാസവന് 314787 വോട്ടുകളും ലഭിച്ചു.
എന്‍ ഡി എയ്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പിസി തോമസായിരുന്നു മണ്ഡലത്തില്‍ പോരിനിറങ്ങിയത്. 154658 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താനും അദ്ദേഹത്തിന് സാധിച്ചു. നിലവില്‍ പിസി തോമസ് ജോസഫിന്റെ കൂടാരത്തിലാണ്. എല്‍ ഡി എഫില്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസിനായിരിക്കുമെന്നതില്‍ സംശയമില്ല. തോമസ് ചാഴിക്കാടന് തന്നെ വീണ്ടും സ്ഥാനാർത്ഥിയായേക്കും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications