കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് ജോസഫ്; കുട്ടനാട്ടിലും പാലാ മോഡൽ തമ്മിലടി? യുഡിഎഫിന് തലവേദന

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; നവംബറിൽ കുട്ടനാട്, ചവറ ഉപതിരഞ്ഞെടപ്പുകൾ നടത്താൻ തിരുമാനിച്ചിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തീയതി പ്രഖ്യാപിച്ചിട്ടില്ലേങ്കിലും മുന്നണികൾ ചർച്ചകൾക്ക് വേഗം പകർന്നിട്ടുണ്ട്. സർക്കാരിനെ സംബന്ധിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വലിയ അഗ്നി പരീക്ഷയാകും. സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയെന്നതിനപ്പുറം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ഈ വിജയം സർക്കാരിന് അനിവാര്യമാണ്.

തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണെന്ന് യുഡിഎഫ് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ച് അത്ര എളുപ്പമായേക്കില്ല. പ്രത്യേകിച്ച് കുട്ടനാട്, സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജോസഫ് വിഭാഗം. വിവരങ്ങൾ ഇങ്ങനെ

 കുട്ടനാട് സീറ്റ്

കുട്ടനാട് സീറ്റ്

2006 വരെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗമായിരുന്നു കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നത്. എന്നാല്‍ ജേക്കബ് വിഭാഗം പിന്നീട് കരുണാകരന്‍ രൂപീകരിച്ച ഡിഐസില്‍ ലയിച്ചതോടെയാണ് 2011 ല്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചത്. 2016 ലും കേരള കോണ്‍ഗ്രസ് എം തന്നെയാണ് യുഡിഎഫില്‍ നിന്ന് മണ്ഡലത്തില്‍ മത്സരിച്ചത്.

 യുഡിഎഫിന് തലവേദന

യുഡിഎഫിന് തലവേദന

എന്നാൽ തോമസ് ചാണ്ടിയുടെ മരണത്തോടെ ഒഴിവ് വന്ന കുട്ടനാട് സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കേരള കോൺഗ്രസിൽ ജോസ് കെ മാണി -പിജെ ജോസഫ് പക്ഷങ്ങൾ തമ്മിലുള്ള തർക്കങ്ങൾ യുഡിഎഫിന് വലിയ തലവേദനയായി തീർന്നിരിക്കുകയാണ്. നേരത്തേ തന്നെ ജോസഫ് പക്ഷത്തിന് സീറ്റ് വിട്ട് കൊടുക്കില്ലെന്ന നിലപാടായിരുന്നു ജോസ് കെ മാണി സ്വീകരിച്ചിരുന്നത്.

 ജോസ് കെ മാണിയുടെ പുറത്താക്കൽ

ജോസ് കെ മാണിയുടെ പുറത്താക്കൽ

ഇതോടെ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമോയെന്ന തലത്തിലുള്ള ചർച്ചകളും ഒരു ഘട്ടത്തിൽ സജീവമായിരന്നു. അതിനിടെയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ തർക്കം രൂക്ഷമായത്. ഒടുവിൽ മുന്നണി മര്യാദകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കുകയും ചെയ്തു.

 ജോസഫിനും യുഡിഎഫിനും തിരിച്ചടി

ജോസഫിനും യുഡിഎഫിനും തിരിച്ചടി

അതിനിടയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് പക്ഷം എൽഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്നുള്ള ചർച്ചകൾ വന്നതോടെ യുഡിഎഫ് ജോസിനെ മടക്കിയെത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. അതിനിടെ ജോസ് പക്ഷത്തിന് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും കേരള കോൺഗ്രസ് എം എന്ന പേരും നൽകാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീൻ വിധി വന്നത് യുഡിഎഫിനും ജോസഫ് വിഭാഗത്തിനും തിരിച്ചടിയായി.

 മത്സരിക്കുമെന്ന് പിജെ ജോസഫ്

മത്സരിക്കുമെന്ന് പിജെ ജോസഫ്

ഇതോടെ ജോസിനെ തള്ളാനോ കൊള്ളാനോ സാധിക്കാതെ പ്രതിസന്ധിയിലായിരുന്നു യുഡിഎഫ് നേതൃത്വം.ഇതിനിടയിലാണ് തലവേദനയേറ്റി കുട്ടനാട് തിരഞ്ഞെടുപ്പും എത്തിയിരിക്കുന്നത്. അതേസമയം കുട്ടനാട്ടിൽ തങ്ങൾ മത്സരിക്കുമെന്നാണ് ജോസഫ് വിഭാഗം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സീറ്റ് സംബന്ധിച്ച് യുഡിഎഫിൽ ധാരണയായെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam
 നിയമവിരുദ്ധമാണെന്നും ജോസഫ്

നിയമവിരുദ്ധമാണെന്നും ജോസഫ്

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി അവസാന വാക്കല്ല. ഇതിനെതിരെ തിങ്കളാഴ്ച റിട്ട് ഫയൽ ചെയ്യും. പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റിയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും പിജെ ജോസഫ് ആരോപിച്ചു.

 അധികാരം ജോസിന്

അധികാരം ജോസിന്

അതേസമയം കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് ആണെന്ന് കേരള കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ പറഞ്ഞു. പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്. പി ജെ ജോസഫ് യാഥാർത്ഥ്യം മനസിലാക്കണം, ജോസഫ് ജനങ്ങളെ തെറ്റ്ധരിപ്പിക്കുകയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

 യുഡിഎഫിന് അനിവാര്യമാണ്

യുഡിഎഫിന് അനിവാര്യമാണ്

കോന്നിയിലും പാലായിലും വട്ടിയൂര്‍ക്കാവിലും പരാജയപ്പെട്ട യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. ഇതോടെ, പാലാ ഉപതിരഞ്ഞെടുപ്പിന് സമാനമായി കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കം യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 സാമുദായിക സമവാക്യം

സാമുദായിക സമവാക്യം

കേരള കോൺഗ്രസ് തർക്കം പരിഹാരമായില്ലേങ്കിൽ
കോണ്‍ഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കുമോയെന്നാണ് ഉറ്റുനോക്ക്പെടുന്നത്. അങ്ങനെയെങ്കിൽ ജോസഫ് വാഴക്കന്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത കൂടുതലാണ്. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ അദ്ദേഹത്തിന് അനുകുലമാകുവെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

'മകനെ തോൽക്കുന്നതു വരെ പഠിപ്പിക്കണമെന്ന് പറഞ്ഞു, അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്''മകനെ തോൽക്കുന്നതു വരെ പഠിപ്പിക്കണമെന്ന് പറഞ്ഞു, അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്'

കഫീൽ ഖാൻ കോൺഗ്രസിലേക്കോ? യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും? കച്ചമുറുക്കി കോൺഗ്രസ്കഫീൽ ഖാൻ കോൺഗ്രസിലേക്കോ? യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും? കച്ചമുറുക്കി കോൺഗ്രസ്

'കോ-ലീ-ബി സഖ്യം പ്ലാന്‍ ചെയ്ത കൊടും ചതികളുടെ പരമ്പരകള്‍ വരാനിരിക്കുന്നതേയുള്ളൂ, കരുതിയിരിക്കുക''കോ-ലീ-ബി സഖ്യം പ്ലാന്‍ ചെയ്ത കൊടും ചതികളുടെ പരമ്പരകള്‍ വരാനിരിക്കുന്നതേയുള്ളൂ, കരുതിയിരിക്കുക'

English summary
PJ joseph wing says will contest in kuttanad by poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X