കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എരിതീയിൽ എണ്ണയൊഴിച്ച് പിജെ കുര്യൻ.. ഉമ്മൻ ചാണ്ടിക്ക് വലുത് ഗ്രൂപ്പ്! ഗുണം ബിജെപിക്ക്

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ സീറ്റ് വിവാദവും മാണിയുടെ തിരിച്ച് വരവും കോണ്‍ഗ്രസില്‍ ഉയര്‍ത്തിയ പൊട്ടിത്തെറി ഗ്രൂപ്പ് യുദ്ധവും കടന്ന് മുന്നോട്ട് തന്നെയാണ്. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോണ്‍ഗ്രസുകാര്‍ രംഗത്ത് വന്നത്. അതിനിടെ ഉമ്മന്‍ചാണ്ടിക്കെതിരെ തുറന്നടിച്ച് പിജെ കുര്യന്‍ രംഗത്ത് എത്തിയിരിക്കുന്നു. തന്നെയും പിസി ചാക്കോയെയും വെട്ടാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് എന്നാണ് പിജെ കുര്യന്റെ ആരോപണം.

കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാള്‍ ഉമ്മന്‍ ചാണ്ടിക്ക് പ്രധാനം തന്റെ ഗ്രൂപ്പാണെന്നും കുര്യന്‍ കുറ്റപ്പെചുത്തി. താന്‍ എ ഗ്രൂപ്പില്‍ ആയിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നതായും പിജെ കുര്യന്‍ ആരോപണം ഉന്നയിച്ചു. ഉമ്മന്‍ചാണ്ടിയേക്കാള്‍ ജനകീയനായ നേതാവ് എകെ ആന്റണി ആണെന്നും കുര്യന്‍ പറഞ്ഞു.

PJ

ഉമ്മന്‍ചാണ്ടിയുടേത് സ്വന്തം അജണ്ട ആണെന്നും താന്‍ രാജ്യസഭയിലേക്ക് വരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിച്ചിരുന്നതെന്നും കുര്യന്‍ നേരത്തെ പറഞ്ഞിരുന്നു. എതിര്‍ക്കുന്നവരെ വെട്ടി വീഴ്ത്തുന്ന സ്വഭാവക്കാരനാണ് ഉമ്മന്‍ചാണ്ടി. താന്‍ ഇതുവരെ ആരോടും സീറ്റിന് ആവശ്യപ്പെട്ടിട്ടില്ല. 1981ല്‍ തനിക്ക് സീറ്റ് ലഭിച്ചത് ഉമ്മന്‍ചാണ്ടിയോ ആര്യാടന്‍ മുഹമ്മദോ ശുപാര്‍ശ ചെയ്തിട്ടല്ല.

ഉമ്മന്‍ചാണ്ടി ജനകീയനാണെങ്കിലും അദ്ദേഹം നയിച്ച മൂന്ന് തെരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയും തോല്‍വിയായിരുന്നു ഫലം. താന്‍ ജനകീയന്‍ അല്ലെങ്കിലും പാര്‍ട്ടി ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന ആളാണ്. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഗുണം ചെയ്യുക ബിജെപിക്ക് ആയിരിക്കും. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും ഈ തീരുമാനം കാണമാകുമെന്നും കുര്യന്‍ തുറന്നടിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട തന്നെ ചെന്നിത്തല വിളിച്ച് മാപ്പ് പറഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടി ഫോണ്‍ വിളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും കുര്യന്‍ പറഞ്ഞു.

English summary
PJ Kurian slams Oommen chandy in Rajyasabha seat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X