കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരണോര്‍ക്ക് അടുപ്പിലുമാവാം; പൊലീസുകാരുടെ കൊവിഡ് മാനദണ്ഡ ലംഘനത്തിനെതിരെ പികെ അബ്ദുറബ്ബ്

Google Oneindia Malayalam News

മലപ്പുറം: ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി പികെ അബ്ദുറബ്ബ് രംഗത്ത്. സമ്പൂര്‍ണ ലോക്ക് ഡൗണായിരുന്ന ശനിയാഴ്ച നടന്ന ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍ ഡിജിപി അടക്കമുള്ളവര്‍ മാസ്‌ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയ്ക്ക് പോസ് ചെയ്ത സംഭവത്തിലാണ് അബ്ദുറബ്ബിന്റെ വിമര്‍ശനം. വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണിതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

kerala

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്കു നടന്നു പോകുന്ന വൃദ്ധസ്ത്രീയെ വരെ (അവരുടെ നിഷ്‌കളങ്കത ബോധ്യപ്പെട്ടിട്ടും) മാസ്‌കില്ലെന്ന കാരണം പറഞ്ഞ് ഒട്ടേറെ നേരം പീഡിപ്പിച്ച് വീഡിയോ വരെ ഷൂട്ട് ചെയ്ത നാട്ടിലാണിതെന്നും ്അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്കു നടന്നു പോകുന്ന വൃദ്ധസ്ത്രീയെ വരെ (അവരുടെ നിഷ്‌കളങ്കത ബോധ്യപ്പെട്ടിട്ടും) മാസ്‌കില്ലെന്ന കാരണം പറഞ്ഞ് ഒട്ടേറെ നേരം പീഢിപ്പിച്ച് വീഡിയോ വരെ ഷൂട്ട് ചെയ്ത നാട്ടിലാണിത്..!
വേലി തന്നെ വിള തിന്നുന്ന ഇത്തരം മാസ്‌കില്ലാ കാഴ്ചകള്‍ക്കിടയിലും അധികാരിവര്‍ഗം മാസ്‌കിന്റെയും മറ്റും പേരില്‍ തെരുവില്‍ സാധാരണക്കാരന്റെ പോക്കറ്റ് പിഴിയുകയുമാണ്.
ഒരേ രാജ്യം, രണ്ടു നീതി.
കാരണോര്‍ക്ക് അടുപ്പിലുമാവാം.

10 ലക്ഷത്തിന്റെ കാർ ഇഷ്ടപ്പെട്ടില്ല, സ്ത്രീധനമായി 100 പവനും 1.25 ഏക്കറും; വിസ്മയയോടുള്ള ക്രൂരതയ്ക്ക് പിന്നിൽ10 ലക്ഷത്തിന്റെ കാർ ഇഷ്ടപ്പെട്ടില്ല, സ്ത്രീധനമായി 100 പവനും 1.25 ഏക്കറും; വിസ്മയയോടുള്ള ക്രൂരതയ്ക്ക് പിന്നിൽ

ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
AIIMS warns of impending third wave

English summary
PK Abdu Rabb Critcize top police officials, including the DGP, for violating Covid norms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X