• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആഫ്രിക്കന്‍ കാടുകളിരുന്ന് നിലമ്പൂരില്‍ ഫ്‌ളക്‌സ് വെപ്പിക്കലല്ല ഇത്... പിവി അന്‍വറിനെ കുടഞ്ഞ് അബ്ദുറബ്ബ്

മലപ്പുറം: തിരൂരങ്ങാടിയിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് സംബന്ധിച്ച് കെപിഎ മജീദ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചതില്‍ പരിഹാസവുമായി എത്തിയ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മറുപടിയുമായി പികെ അബ്ദുറബ്ബ്. പ്രദേശത്തെ പഞ്ചായത്ത് മുതല്‍ എംഎല്‍എ, എംപി പദവികളെല്ലാം വഹിച്ചത്് മുസ്ലിം ലീഗ് ആയിരുന്നുവെന്നും മജീദ് ചെയ്യുന്നത് പ്രഹസനവുമാണെന്നുമയിന്നു പിവി അന്‍വറിന്റെ പ്രതികരണം. ഇതിന് തിരൂരങ്ങാടി മുന്‍ എംഎല്‍എ പികെ അബ്ദുറബ്ബ് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

2019 മെയ് മാസം പൊതുപ്രവർത്തനം
നിർത്തിയ ഒരു MLA നിലമ്പൂരിലിരുന്ന് തിരൂരങ്ങാടിയെക്കുറിച്ച് കണ്ണീർ പൊഴിക്കുന്നുണ്ടെന്ന് കേട്ടു. ആ
MLA യുടെ നല്ല നടപ്പിന് ഇനിയൊരു
ഡോസ് കൂടി ആവശ്യമുണ്ടാവില്ലെന്ന്
തോന്നുന്നു.
പ്രിയപ്പെട്ട നിലമ്പൂരിലെ MLA,
തിരൂരങ്ങാടിയിലെ വിഷയം പശ്ചിമഘട്ടത്തിലെ മഴ മേഘങ്ങൾ ജപ്പാനിലേക്ക് പോയതല്ല,
തിരൂരങ്ങാടിയിൽ ഞാൻ MLA യായിരുന്ന
സമയത്ത് തിരൂരങ്ങാടി താലൂക്കാസ്പത്രിയിൽ അഞ്ചു വെൻ്റിലേറ്ററുകൾ സ്ഥാപിച്ചിരുന്നു. ആ വെൻ്റിലേറ്ററുകൾ പ്രവർത്തിപ്പിക്കാൻ
ആവശ്യമായ ജീവനക്കാരെപ്പോലും
നിയമിക്കാതെ കഴിഞ്ഞ സർക്കാർ
തിരൂരങ്ങാടിയോട് വിവേചനം
കാണിക്കുകയും ചെയ്തിരുന്നു.
കോവിഡ് മഹാമാരി
വ്യാപിച്ചതോടെ ആ വെൻ്റിലേറ്ററുകൾ മറ്റെങ്ങോട്ടോ മാറ്റി സ്ഥാപിച്ചിരിക്കുന്നു.
അതാണിവിടുത്തെ പ്രധാന പ്രശ്നം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരുന്നു
സർക്കാറിൻ്റെ ഈ കൊലച്ചതി.
അതായത്, ആഫ്രിക്കയിലൊക്കെ പോയി അങ്ങ് സ്വർണ്ണം കുഴിക്കുന്ന നേരത്ത്, കരിമ്പുലിയുമായൊക്കെ സുല്ലിടുന്ന
ആ സമയത്ത്... അപ്പോഴായിരുന്നു അത്...!
ഇലക്ഷൻ പ്രഖ്യാപിച്ച തക്കം നോക്കി
തിരൂരങ്ങാടി താലൂക്കാസ്പത്രിയിലെ വെൻറിലേറ്ററുകൾ സർക്കാർ
മറ്റൊരിടത്തേക്കു മാറ്റി.
അതിനെതിരെ ജയിച്ചു വന്ന
MLAയല്ലാതെ പിന്നാരാണ് പരാതി പറയേണ്ടത്.
നിലമ്പൂരിലൊക്കെ ലോക്കൽ സെക്രട്ടറി നേരിട്ട് തിരുവനന്തപുരത്ത് പോയി മന്ത്രിമാർക്ക് നിവേദനം നൽകലാണല്ലോ പതിവ്, MLA ക്ക് റോളൊന്നുമില്ലല്ലോ.
എന്നാൽ തിരൂരങ്ങാടിയിൽ അങ്ങനെയല്ല, ആഫ്രിക്കൻ കാടുകളിലിരുന്ന് നിലമ്പൂർ തെരുവുകളിൽ ഫ്ലെക്സ് വെപ്പിക്കലല്ല തിരൂരങ്ങാടിയിലെ വികസനം. ഇവിടെ ജനങ്ങൾക്കൊരു MLAയുണ്ട്. ആ MLA ജപ്പാനിലും, ആഫ്രിക്കയിലുമല്ല, ഒരു വിളിപ്പാടകലെ ജനങ്ങൾക്കിടയിൽത്തന്നെയുണ്ട്.
പിൻകുറി: ആദ്യഡോസ് നന്നായി ഫലം ചെയ്തിട്ടുണ്ട്. മൂരി, കാള തുടങ്ങിയ
അധിക്ഷേപങ്ങളൊക്കെ നിർത്തിയല്ലോ,
സന്തോഷം.

cmsvideo
  VD Satheeshan Press Meet and saying some things about CM Pinarayi Vijayan

  സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര; ആ ബാഗുകളില്‍ എന്ത്? വിവാദം കനക്കുന്നു... പരിശോധിച്ചില്ല?സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര; ആ ബാഗുകളില്‍ എന്ത്? വിവാദം കനക്കുന്നു... പരിശോധിച്ചില്ല?

  English summary
  PK Abdu Rabb response to PV Anwar MLA over Hospital Facilities in Thirurangadi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X