കോട്ടണ്‍ ഹില്‍: വിശദീകരണവുമായി മന്ത്രി എഫ്ബിയില്‍
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രധാനധ്യാപികയെ സ്ഥലം മാറ്റിയതിന് വിശദീകരണമുവായി മന്ത്രി പികെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍. എന്നാല്‍ മന്ത്രിയുടെ വിശദീകരണം വിശ്വസിക്കാന്‍ അടിയില്‍ കമന്റ് ചെയ്തുട്ടുള്ള ഭൂരിപക്ഷം പേരും തയ്യാറായിട്ടില്ല.
കോട്ടണ്‍ഹില്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത് ഭൂരിഭാഗവും അധ്യാപകരാണെന്നാണ് മന്ത്രി പറയുന്നത്. പരിപാടിയുടെ ഒരു ചിത്രവും വച്ചാണ് വിശദീകരണ കുറിപ്പ്.

കോട്ടണ്‍ഹില്‍ സ്കൂളിലെ കുട്ടികള്‍ മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നുത്. ജില്ലയിലെ വിവിധ സ്കൂളുകളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രതിനിധികളും ഉണ്ടായിരുന്നു. പരിപാടി മൂലം ക്ലാസ് തുടങ്ങി എന്ന് ആരോപിക്കുന്നത് ശരിയല്ല.
പരിപാടിയെ സംബന്ധിച്ച് അടുത്ത ദിവസത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ചും മന്ത്രി പറയുന്നുണ്ട്. വിദ്യാഭ്യാസമന്ത്രിയെ ഇരുത്തി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് അധിക്ഷേപം ചൊരിഞ്ഞു എന്ന രീതിയില്‍ ആയിരുന്നത്രെ അടുത്ത ദിവസം പത്രങ്ങള്‍ വാര്‍ത്ത കൊടുത്തത്.
വാര്‍ത്ത സര്‍ക്കാരിന്റെ സത്പേരിനെ ബാധിക്കും എന്നതിനാലാണത്രെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികക്െതിരെ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്യണം എന്നായിരുന്നു ശുപാര്‍ശയെന്നും മന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു. സ്കൂളിലെത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നുവെന്നും ആദ്യമായാണ് കോട്ടണ്‍ ഹില്‍ സ്കൂളില്‍ നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതെന്നും മന്ത്രി പറയുന്നു.
തന്റെ ഗണ്‍മാനാണ് പിന്നീട് ഗേറ്റ് തുറന്നതെന്നും മന്ത്രി പറയുന്നു. പോസ്റ്റിന് താഴെ മന്ത്രിയെ ന്യായീകരിച്ചുകൊണ്ട് സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമപ്രവര്ത്തകന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹം നല്കുന്ന ദൃക്സാക്ഷി വിവരണത്തില്‍ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് ഓടിയെത്തി ഗേറ്റ് തുറന്നു എന്നാണ് ഉള്ളത്.
1289 ലൈക്കുകളാണ് മന്ത്രിയുടെ വിശദീകരണത്തിന് ഫേസ്ബുക്കില്‍ കിട്ടിയ ലൈക്കുകള്‍. 731 ഷെയര്‍ ചെയ്തിട്ടുമുണ്ട്. 528 പേര് കമന്റ് ചെയ്തിട്ടുമുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications