കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടണ്‍ ഹില്‍: വിശദീകരണവുമായി മന്ത്രി എഫ്ബിയില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനധ്യാപികയെ സ്ഥലം മാറ്റിയതിന് വിശദീകരണമുവായി മന്ത്രി പികെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍. എന്നാല്‍ മന്ത്രിയുടെ വിശദീകരണം വിശ്വസിക്കാന്‍ അടിയില്‍ കമന്റ് ചെയ്തുട്ടുള്ള ഭൂരിപക്ഷം പേരും തയ്യാറായിട്ടില്ല.

കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത് ഭൂരിഭാഗവും അധ്യാപകരാണെന്നാണ് മന്ത്രി പറയുന്നത്. പരിപാടിയുടെ ഒരു ചിത്രവും വച്ചാണ് വിശദീകരണ കുറിപ്പ്.

Abdurabb FB

കോട്ടണ്‍ഹില്‍ സ്‌കൂളിലെ കുട്ടികള്‍ മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നുത്. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രതിനിധികളും ഉണ്ടായിരുന്നു. പരിപാടി മൂലം ക്ലാസ് തുടങ്ങി എന്ന് ആരോപിക്കുന്നത് ശരിയല്ല.

പരിപാടിയെ സംബന്ധിച്ച് അടുത്ത ദിവസത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ചും മന്ത്രി പറയുന്നുണ്ട്. വിദ്യാഭ്യാസമന്ത്രിയെ ഇരുത്തി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് അധിക്ഷേപം ചൊരിഞ്ഞു എന്ന രീതിയില്‍ ആയിരുന്നത്രെ അടുത്ത ദിവസം പത്രങ്ങള്‍ വാര്‍ത്ത കൊടുത്തത്.

വാര്‍ത്ത സര്‍ക്കാരിന്റെ സത്‌പേരിനെ ബാധിക്കും എന്നതിനാലാണത്രെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികക്െതിരെ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണം എന്നായിരുന്നു ശുപാര്‍ശയെന്നും മന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നുവെന്നും ആദ്യമായാണ് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതെന്നും മന്ത്രി പറയുന്നു.

തന്റെ ഗണ്‍മാനാണ് പിന്നീട് ഗേറ്റ് തുറന്നതെന്നും മന്ത്രി പറയുന്നു. പോസ്റ്റിന് താഴെ മന്ത്രിയെ ന്യായീകരിച്ചുകൊണ്ട് സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹം നല്‍കുന്ന ദൃക്‌സാക്ഷി വിവരണത്തില്‍ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തി ഗേറ്റ് തുറന്നു എന്നാണ് ഉള്ളത്.

1289 ലൈക്കുകളാണ് മന്ത്രിയുടെ വിശദീകരണത്തിന് ഫേസ്ബുക്കില്‍ കിട്ടിയ ലൈക്കുകള്‍. 731 ഷെയര്‍ ചെയ്തിട്ടുമുണ്ട്. 528 പേര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.

English summary
PK Abdu Rabb's post in Facebook explaining Cotton Hill School issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X