കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിഞ്ഞി ഫൈസല്‍ വധം: അന്വേഷണം അട്ടിമറിക്കുന്നത് മലപ്പുറം എസ്പി? ഗുരുതര ആരോപണവുമായി അബ്ദുറബ്ബ്...

ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയാണെന്നാണ് അബ്ദുറബ്ബ് ആരോപിച്ചത്.

Google Oneindia Malayalam News

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ പികെ അബ്ദുറബ്ബ്. ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയാണെന്നാണ് അബ്ദുറബ്ബ് ആരോപിച്ചത്.

ഫൈസല്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ പോലീസുകാരെ മറ്റു ഡ്യൂട്ടികള്‍ക്ക് നിയോഗിച്ച എസ്പി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പോലീസ് മേധാവി സ്വീകരിക്കുന്നത്. ഈ സ്ഥിതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ നാട്ടിലെ ക്രമസമാധാന നില തകരാന്‍ കാരണമാകുവെന്നും അബ്ദുറബ്ബ് പറഞ്ഞു.

abdurab

മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടായ ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ പോലീസിനെതിരെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതായി ആരോപിച്ച് തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

ഫൈസല്‍ വധക്കേസിലെ അന്വേഷ ഉദ്യോഗസ്ഥരെ പുതിയങ്ങാടി നേര്‍ച്ചയ്ക്കും, ശബരിമല മകരവിളക്ക് ഡ്യൂട്ടിയ്ക്കും നിയോഗിച്ചതാണ് പോലീസ് മേധാവിക്കെതിരെ പ്രതിഷേധമുയരാന്‍ കാരണം. അന്വേഷണം അട്ടിമറിക്കുന്ന ശ്രമങ്ങളുമായി പോലീസ് മുന്നോട്ട് പോകുകയാണെങ്കില്‍ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അബ്ദുറബ്ബ് പറഞ്ഞു.

മതം മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസലിനെ ഓട്ടോ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവടക്കം എട്ടോളം ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഫൈസലിന്റെ പാത പിന്തുടര്‍ന്ന് ഫൈസലിന്റെ ഭാര്യയും മക്കളും ആദ്യമേ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ മരണശേഷം ഫൈസലിന്റെ മാതാവ് മീനാക്ഷി, ജമീല എന്ന പേര് സ്വീകരിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു.

English summary
pk abdurab mla against malappuram sp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X