കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയില്ലാത്ത ജഡ്ജിമാർ വിധിക്കുന്നതെല്ലാം നടപ്പിലാക്കാനാകുമോ.. ശബരിമല വിധിയെ അധിക്ഷേപിച്ച് പികെ ബഷീർ

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല വിധിയെ അധിക്ഷേപിച്ച് പികെ ബഷീർ | Oneindia Malayalam

കാസര്‍കോഡ്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ജഡ്ജിമാരെ അധിക്ഷേപിച്ച് മുസ്ലീം ലീഗിന്റെ പികെ ബഷീര്‍ എംഎല്‍എ. ഏതെങ്കിലും ജഡ്ജിമാര്‍ക്ക് തലയില്ലെന്ന് കരുതി എല്ലാം മനുഷ്യന് നടപ്പിലാക്കാന്‍ പറ്റുമോ എന്നാണ് പികെ ബഷീര്‍ ചോദിച്ചത്. കാസര്‍കോഡ് മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടേയും മരണത്തിൽ വഴിത്തിരിവ്, നിർണായക മൊഴികൾ പോലീസിന്ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടേയും മരണത്തിൽ വഴിത്തിരിവ്, നിർണായക മൊഴികൾ പോലീസിന്

ജഡ്ജിയെക്കുറിച്ച് പറയുന്നതിന് പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും പികെ ബഷീര്‍ പറഞ്ഞു. കുറച്ചൊക്കെ സ്വന്തം അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. അഭിപ്രായം പറയാത്തത് കൊണ്ടാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടായത് എന്നും പികെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു. കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനേയും പികെ ബഷീര്‍ വിമര്‍ശിച്ചു.

pinarayi

സുപ്രീം കോടതി ഷാജിയുടെ കേസില്‍ വിധി പറഞ്ഞ ശേഷം അയോഗ്യനാക്കിയ വിധിയിലെ കളളക്കളി മുഴുവന്‍ പുറത്ത് കൊണ്ടുവരും എന്നും പികെ ബഷീര്‍ പറഞ്ഞു. ആളില്ലാത്ത നോട്ടീസ് നോക്കിയാണ് കോടതി വിധി പറഞ്ഞത്. വ്യാഴാഴ്ച കെഎം ഷാജി കേരള നിയമസഭയിലുണ്ടാകും എന്നും കമ്മ്യൂണിസ്റ്റുകാര്‍ തീരുമാനിക്കുന്നത് പോലല്ല കാര്യങ്ങളെന്നും പികെ ബഷീര്‍ പ്രസംഗിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ന് മുതലാണ് കോടതിയില്‍ വിശ്വാസം തോന്നിത്തുടങ്ങിയത് എന്നും എംഎല്‍എ പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനേയും പികെ ബഷീര്‍ പ്രസംഗത്തില്‍ പരിഹസിച്ചു. ലാവ്‌ലിന്‍ കേസ് സിബിഐ അന്വേഷിക്കണം എന്ന് പറഞ്ഞ ജഡ്ജിയുടെ കോലം കത്തിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അവര്‍ക്ക് എപ്പോഴാണ് കോടതിയോട് സ്‌നേഹം വന്നത്. പിണറായിയെ എല്ലാവര്‍ക്കും പേടിയാണ്. അയാള്‍ക്ക് ഇരട്ടച്ചങ്കോ ഒറ്റച്ചങ്കോ ഇല്ലെന്നും അങ്ങോട്ട് നാല് പറഞ്ഞാല്‍ അയാളും നിര്‍ത്തുമെന്നും ബഷീര്‍ പരിഹസിച്ചു. ശബരിമലയുടെ സമാധാനം തകർക്കാനാണ് രഹ്ന ഫാത്തിമയെ കോട്ടിട്ട് കൊണ്ടു പോയത് എന്നും എംഎൽഎ കുറ്റപ്പെടുത്തി.

English summary
PK Basheer MLA insults Supreme Court Judges for Sabarimala Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X