Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന്നപ്ര-വയലാര്‍ സമരസേനാനി പി.കെ ചന്ദ്രാനന്ദന്‍ അന്തരിച്ചു

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമര സേനാനി പികെ ചന്ദ്രാനന്ദന്‍ (89) അന്തരിച്ചു. പുന്നപ്ര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ജൂലൈ 3 വ്യാഴാഴ്ച ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തില്‍യ മൂന്ന് തവണ ആലപ്പുഴയില്‍ സിപിഎം ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരായിരുന്നു. ആറാമത് കേരള നിയമസഭയില്‍ അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ചന്ദ്രാനന്ദനാണ്. 1954 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു.

PK Chandranandan

ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പാര്‍ട്ടിയ്ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച നേതാവായിരുന്നു പികെസി യെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുസ്മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+