• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ ചിത്രം വ്യാജമാണോയന്ന് സമ്പത്തിന് പോലും ഉറപ്പില്ല;അദ്ദഹം വിശദീകരണം നല്‍കേണ്ടതുണ്ട്: ഫിറോസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട 'എക്സ് എംപി' എന്ന കാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന് പതിപ്പിച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ചിത്രം ഏറ്റെടുത്ത് സിപിഎമ്മിന്‍റെ പാര്‍ലമെന്‍ററി വ്യാമോഹത്തെ രൂക്ഷമായി വിമര്‍ശിച്ച് ആദ്യം വിടി ബല്‍റാമും പിന്നാലെ ഷാഫി പറമ്പില്‍ അടക്കമുള്ള ജനപ്രതിനിധികളും രംഗത്ത് എത്തുകയായിരുന്നു.

മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല

എന്നാല്‍ 'Ex.MP' എന്ന് പതിപ്പിച്ച കാറിന്‍റെ ചിത്രങ്ങള്‍ ഒര്‍ജിനലല്ലെന്ന വാദം ശക്തമായതോടെ ആദ്യം വിമര്‍ശനം ഉന്നയിച്ച ചില നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ പിന്‍വലിച്ചു. എന്നാല്‍ ചില സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ചിത്രം വ്യാജമാണെന്ന് തെളിയിച്ചാല്‍ മാത്രം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാണെന്നുമാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ വിശദീകരണം ഇങ്ങനെ..

ഏറ്റവുമധികം ചർച്ച ചെയ്തത്

ഏറ്റവുമധികം ചർച്ച ചെയ്തത്

'Ex MP' എന്ന ബോർഡ് വെച്ചൊരു കാറിന്റെ ചിത്രമാണ് ഇന്ന് സോഷ്യൽമീഡിയ ഏറ്റവുമധികം ചർച്ച ചെയ്തത്. അന്വേഷണത്തിനൊടുവിൽ എ. സമ്പത്തിന്റേതാണ് കാറെന്നും കണ്ടു പിടിക്കുകയുണ്ടായി. എന്നാൽ ചിത്രം വ്യാജമാണെന്നാണ് സൈബർ സഖാക്കൾ വാദിക്കുന്നത്. സമ്പത്തിന്റെ ഡ്രൈവർ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് കഴിഞ്ഞ മൂന്നു ദിവസമായി വളയം പിടിച്ചപ്പോൾ ഇങ്ങിനെ ഒരു ബോർഡ് കണ്ടിട്ടില്ലെന്നാണ്.

സംസാരിക്കാൻ തയ്യാറായില്ല

സംസാരിക്കാൻ തയ്യാറായില്ല

മൂന്ന് ദിവസമായി യാത്ര ചെയ്ത സ്ഥലങ്ങളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. അതേ സമയം സമ്പത്തിന്റെ വീട്ടിലെത്തിയ ചാനലുകളിലെ റിപ്പോർട്ടർമാരോട് അദ്ദേഹം സംസാരിക്കാൻ തയ്യാറായതുമില്ല. ആകെ സംസാരിച്ചത് ഏഷ്യാനെറ്റ് ഓൺലൈൻ ന്യൂസിനോട് ഫോണിലും. ഇനി കാര്യത്തിലേക്ക് കടക്കാം. ഈ കാർ നിർത്തിയിട്ടിരിക്കുന്നത് തിരുവനന്തപുരം എയർപോർട്ടിന്റെ മുമ്പിലാണ്. ഡ്രൈവർ ഫെയിസ്ബുക്ക് പോസ്റ്റിൽ ഇങ്ങിനെ ഒരു എയർപോർട്ടിന്റെ കാര്യം പറയുന്നേ ഇല്ല.

വിശദീകരണം നൽകണം

വിശദീകരണം നൽകണം

ഇനി സമ്പത്ത് പറയുന്നത് നോക്കൂ. ഞാൻ ഇങ്ങിനെ ഒരു കാറിൽ യാത്ര ചെയ്തിട്ടില്ല. ചിത്രം ചിലപ്പോൾ വ്യാജമായിരിക്കാം. നോട്ട് ദ പോയന്റ് 'ചിലപ്പോൾ''. അങ്ങേർക്ക് പോലും ഇത് വ്യാജമാണോ എന്നുറപ്പില്ല. ഇത്രയും ചർച്ചയായ സ്ഥിതിക്ക് ശ്രീ.സമ്പത്ത് ചില ചോദ്യങ്ങൾക്ക് വിശദീകരണം നൽകേണ്ടതുണ്ട്.

എയര്‍പോര്‍ട്ടിലെ സിസിടിവി ദ്യശ്യം ആവശ്യപ്പെടുമോ

എയര്‍പോര്‍ട്ടിലെ സിസിടിവി ദ്യശ്യം ആവശ്യപ്പെടുമോ

1) ചിത്രത്തിൽ കാണുന്ന കാർ അദ്ദേഹത്തിന്റേതാണോ?

2) ഈ ചിത്രത്തിൽ കാണുന്ന എയർപോർട്ടിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ കാർ നിർത്തിയ സമയത്ത് Ex MP എന്ന ബോർഡ് ഘടിപ്പിച്ചില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ?

3) അങ്ങിനെയെങ്കിൽ എയർപോർട്ട് മാനേജറുമായി സംസാരിച്ച് CCTV ദൃശ്യം പുറത്ത് വിടാൻ അദ്ദേഹം ആവശ്യപ്പെടുമോ?

നേരത്തെ പോസ്റ്റിയ ചിത്രം വ്യാജമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് പിൻവലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാർ.

പരാതി നല്‍കുമോ

പരാതി നല്‍കുമോ

അതേസമയം കാര്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ എ സമ്പത്ത് ഇതുവരെ തയ്യാറായിട്ടില്ല. വ്യാജപോസ്റ്റിനെതിരെ പരാതി നല്‍കുമോയെന്ന കാര്യത്തിലും അദ്ദേഹമോ സിപിഎമ്മോ ഒന്നും പറയുന്നില്ല. ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്ന് മാത്രമാണ് സമ്പത്ത് പ്രതികരിച്ചത്. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് പറഞ്ഞു.

ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ല

ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ല

അതേസമയം കാറില്‍ ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നാണ് എ സമ്പത്തിന്‍റെ ഡ്രൈവര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ പലയിടത്തും പോയി. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡാണ് ഇത്. കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ലെന്നും സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ലെന്നും അദ്ദേഹത്തിന്‍റെ ഡ്രൈവറായ പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പികെ ഫിറോസ്

English summary
pk firod on ex-mp controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more