കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോ അത് വിട്ട് പിടി; രാഘവന്‍ പറഞ്ഞത് സത്യമാണെങ്കില്‍ പോലും നിയമപ്രശ്നം നിലനില്‍ക്കില്ല; ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംകെ രാഘവനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ആയുധമാക്കി പ്രചരണം കൊഴിപ്പിക്കാനുള്ള നീക്കമാണ് ഇടതുമുന്നണി നടത്തുന്നത്.

<strong>'അബ് ഹോഗാ ന്യായ്'; മോദിയുടെ മേം ഭി ചൗക്കിദാറിനെ വെല്ലാന്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം</strong>'അബ് ഹോഗാ ന്യായ്'; മോദിയുടെ മേം ഭി ചൗക്കിദാറിനെ വെല്ലാന്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തനിക്കെതിരെ ടിവി9 പുറത്തുകൊണ്ടുവന്ന ദൃശ്യങ്ങളില്‍ ധാരാളം എഡിറ്റിങ്ങുകള്‍ നടന്നിട്ടുണ്ടുമെന്നാണ് എംകെ രാഘവന്‍റെ വിശദീകരണം. വിവാദത്തില്‍ യുഡിഎഫ് ഒന്നടങ്കം രാഘവന് പിന്തുണ നല്‍കുകയാണ്. എംപിക്കതിരെ ഉയര്‍ന്ന ആരോപണങ്ങളിലെ വസ്തുകള്‍ എന്താണെന്ന് വ്യക്തമാക്കുകയാണ് യൂത്ത് ലീഗ് നേതാവായ പികെ ഫിറോസ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വസ്തുതയെന്ത്?

വസ്തുതയെന്ത്?

ശ്രീ. എം.കെ രാഘവൻ എം.പിക്കെതിരെ TV 9 പുറത്ത് വിട്ട ആരോപണത്തിലെ വസ്തുതയെന്ത്?

ആരോപണം 1)
കോഴിക്കോട് ഹോട്ടലിന് വേണ്ടി സ്ഥലം വാങ്ങിക്കൊടുത്താൽ കമ്മീഷനായി 5 കോടി കൊടുക്കാമെന്ന് പറഞ്ഞപ്പോൾ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചു.

രാഘവൻ പണം വാങ്ങിയിട്ടുണ്ടോ?

രാഘവൻ പണം വാങ്ങിയിട്ടുണ്ടോ?

ഭൂമി ഇടപാട് നടന്നിട്ടുണ്ടോ? ഇല്ല
രാഘവന് പണം കൊടുത്തിട്ടുണ്ടോ? ഇല്ല
രാഘവൻ പണം വാങ്ങിയിട്ടുണ്ടോ? ഇല്ല
ഇനി രാഷ്ട്രീയ എതിരാളികൾ പറയുന്ന ആരോപണമെന്താണ്?

രാഘവൻ കോഴ വാങ്ങി. അഴിമതി നടത്തി.

ഉവ്വോ?

ബ്രോക്കറേജ്

ബ്രോക്കറേജ്

ഏതോ ഒരാളുടെ സ്വകാര്യ ഭൂമി മറ്റൊരാൾക്ക് നാട്ടുനടപ്പ് വിലയിൽ വിൽക്കുന്നതിന് എം.കെ രാഘവൻ ഇടപെട്ട് കമ്മീഷൻ വാങ്ങിയിരുന്നു എന്ന് തന്നെ വെക്കുക. അതിനെ ബ്രോക്കറേജ് എന്നല്ലേ പറയുക?

അൽപ്പം വിവരം ലഭിക്കും

അൽപ്പം വിവരം ലഭിക്കും

ബ്രോക്കറേജ് വാങ്ങുന്നത് നമ്മുടെ നാട്ടിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇപ്പറയുന്ന എത്ര രാഷ്ട്രീയ നേതാക്കൾ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ഭൂമിവില്പനയിലെ നിയമങ്ങളെ സംബന്ധിച്ച് 'റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം' എന്നൊക്കെ ഗൂഗിൾ ചെയ്താൽ അൽപ്പം വിവരം ലഭിക്കും.

അപ്പോ അത് വിട്ട് പിടി!!

ആരോപണം No. 2)

ആരോപണം No. 2)

ആരോപണം No. 2)
തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച തെരഞ്ഞെടുപ്പ് ചെലവിനേക്കാളും ഉയർന്ന തുക ശ്രീ. എം.കെ രാഘവൻ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു എന്നതാണ്.

ആരോപണം ഉന്നയിച്ചിരുന്നോ?

ആരോപണം ഉന്നയിച്ചിരുന്നോ?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഘവനെതിരെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ ശ്രീ. എ. വിജയരാഘവൻ അന്ന് മത്സരിച്ചപ്പോഴോ അതിനു ശേഷമോ രാഘവനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നോ? തെരഞ്ഞെടുപ്പ് ഫലത്തിന്റെ 40 ദിവസത്തിനകം ഒരു പരാതിയെങ്കിലും രാഷ്ട്രീയ എതിരാളികൾ ആരെങ്കിലും കൊടുത്തിരുന്നോ?

എഡിറ്റ് ചെയ്ത ഒരു വീഡിയോ

എഡിറ്റ് ചെയ്ത ഒരു വീഡിയോ

തെരഞ്ഞെടുപ്പ് കഴിഞ്ഞ് എതിർ സ്ഥാനാർത്ഥിക്കോ എതിർപാർട്ടിക്കോ പോലും ഇല്ലാതിരുന്ന പരാതിയാണ് ഇപ്പോൾ കിട്ടിയ എഡിറ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ഈ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാൻ നോക്കുന്നത്.

ഒരു നിയമപ്രശ്‌നവും നില നിൽക്കില്ല

ഒരു നിയമപ്രശ്‌നവും നില നിൽക്കില്ല

ഇനി വാദത്തിനു വേണ്ടി, എം.കെ രാഘവൻ TV 9 ചാനലിനോട് പറഞ്ഞു എന്നത് സത്യമാണെങ്കിൽ പോലും ഒരു നിയമപ്രശ്‌നവും നില നിൽക്കില്ല. പിന്നെയാണോ ഈ എഡിറ്റ് ചെയ്തത്!! ഇക്കാര്യത്തിൽ എം.കെ രാഘവൻ സ്വീകരിച്ച സമീപനമെന്താണ്?

ഭരിക്കുന്നത് ഇടതുപക്ഷം

ഭരിക്കുന്നത് ഇടതുപക്ഷം

ആരോപണം ഉയർന്നപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. കേന്ദ്രം ഭരിക്കുന്നത് ബിജെപി. കേരളം ഭരിക്കുന്നത് ഇടതുപക്ഷം. അന്വേഷണം നടക്കട്ടെ... സത്യം പുറത്ത് വരട്ടെ..

മന്ത്രിമാരെ പോലെയല്ല രാഘവേട്ടൻ

മന്ത്രിമാരെ പോലെയല്ല രാഘവേട്ടൻ

അഴിമതി ആരോപണം വന്നാൽ അന്വേഷണം തന്നെ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന ചില മന്ത്രിമാരെ പോലെയല്ല രാഘവേട്ടൻ. മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ...

ഫേസ്ബുക്ക് പോസ്റ്റ്

പികെ ഫിറോസ്

ലോക്സഭ തിരഞ്ഞെടുപ്പ്; കോഴിക്കോട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
pk firos abuot mk rakhavan's sting operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X