കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രവാസിയാവുക എന്ന് പറഞ്ഞാൽ വല്ല ക്രിമിനൽ കുറ്റവുമാണോ?'; രൂക്ഷവിമർശനം, കുറിപ്പ്

Google Oneindia Malayalam News

മലപ്പുറം; വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവർ ഇനി മുതൽ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്നാണ് സർക്കാർ തിരുമാനം. നിലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ചിലവ് സർക്കാരാണ് വഹിക്കുന്നത്. എന്നാൽ ഇനി വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചെലവ് അവർ തന്നെ വഹിക്കണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. തിരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തുയിരിക്കുകയാണ് പികെ ഫിറോസ്. പ്രവാസിയാവുക എന്ന് പറഞ്ഞാൽ വല്ല ക്രിമിനൽ കുറ്റവുമാണോയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഫിറോസ് കുറിച്ചു.പോസ്റ്റ് വായിക്കാം

 pinpra-15905

നോക്കൂ പ്രവാസികളിങ്ങോട്ട് വന്നാൽ മതി അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യാൻ സർക്കാർ തയ്യാറാണ് എന്നായിരുന്നു ഇക്കാലമത്രയും പ്രചരിപ്പിച്ചത്. ബസ്സിൽ ഇരിപ്പിടം കിട്ടിയാൽ ഇനി ആരും കയറണ്ട എന്ന് വിചാരിക്കുന്നത് പോലെയുള്ള മാനസികാവസ്ഥയല്ല സർക്കാറിനുള്ളത് എന്ന് വരെ അദ്ദേഹം തള്ളി മറിച്ചു. രണ്ടര ലക്ഷം പ്രവാസികൾക്ക് സൗകര്യമൊരുക്കി എന്ന് വീമ്പ് പറഞ്ഞു. എന്നിട്ടോ രണ്ടായിരം ആളുകൾ എത്തിയപ്പോഴേക്ക് കടത്തിണ്ണയിൽ വരെ കഴിയേണ്ടി വന്നു. ഇപ്പോഴിതാ പാവപ്പെട്ട പ്രവാസികൾ സ്വന്തം കയ്യിൽ നിന്ന് ക്വാറന്റൈന് പണം ചെലവഴിക്കണമത്രേ!

Recommended Video

cmsvideo
No More Free quarantine for Expats says Kerala CM Pinarayi Vijayan | Oneindia Malayalam

ഒന്ന് ചോദിച്ചോട്ടെ. പ്രവാസിയാവുക എന്ന് പറഞ്ഞാൽ വല്ല ക്രിമിനൽ കുറ്റവുമാണോ? പ്രളയത്തിന്റെ പേരിൽ പിരിച്ചതും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ച വകയിലുമൊക്കെ കിട്ടിയ കോടികളിൽ നിന്ന് ഈ പാവപ്പെട്ട പ്രവാസികൾക്ക് അൽപ്പം പണം നീക്കി വെച്ചൂടെ? പാവപ്പെട്ടവനാണെങ്കിലും ചെലവ് വഹിക്കണമെന്നൊക്കെ എന്ത് ധാർഷ്ട്യത്തിലാണ് ഈ മനുഷ്യൻ സംസാരിക്കുന്നത്?

വർഗീയവാദികൾക്ക് ഞെരിപ്പൻ മറുപടി നൽകി ബേസിൽ, നല്ല അന്തസ്സായിട്ട് തിരിച്ചു വരും, ഒരൊറ്റ ലക്ഷ്യമേ ഉളളൂ!വർഗീയവാദികൾക്ക് ഞെരിപ്പൻ മറുപടി നൽകി ബേസിൽ, നല്ല അന്തസ്സായിട്ട് തിരിച്ചു വരും, ഒരൊറ്റ ലക്ഷ്യമേ ഉളളൂ!

മലേറിയ മരുന്നിന് ഇന്ത്യയില്‍ പച്ചക്കൊടി... ലോകാരോഗ്യ സംഘടനയെ തള്ളി, കര്‍ശന നിബന്ധനകള്‍!!മലേറിയ മരുന്നിന് ഇന്ത്യയില്‍ പച്ചക്കൊടി... ലോകാരോഗ്യ സംഘടനയെ തള്ളി, കര്‍ശന നിബന്ധനകള്‍!!

95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!</a></strong><a class=" title="95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!" />95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!

English summary
PK Firos against govt decision regarding the Quarantine payment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X