കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്തുകൊണ്ട് പിവി അൻവർ എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തിയില്ല? പറഞ്ഞിട്ട് പോയാമതി'

Google Oneindia Malayalam News

കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട എംസി കമറുദ്ദീൻ എംഎൽഎയ്ക്കെതിരെ മുസ്ലീം ലീഗ് നേതൃത്വം നടപടിയെടുത്ത പിന്നാലെ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. എം.സി കമറുദ്ധീനെതിരെ അത്യാവേശത്തോടെ രംഗത്ത് വരുന്ന സിപിഎമ്മുകാർ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ടെന്നും പിവി അൻവർ എംഎൽഎയ്ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്നും ഫിറോസ് ചോദിച്ചു. കോടതി ഉത്തരവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും എന്ത് കൊണ്ട് അൻവർ എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തിയില്ല, ഒരു മൊഴി പോലും രേഖപ്പെടുത്താഞ്ഞത് എന്തേയെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. പോസ്റ്റ് വായിക്കാം

pkfiros

മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ധീനെതിരായി നൽകിയ വഞ്ചനാക്കുറ്റം ഉൾപ്പടെയുള്ള പരാതി ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ അദ്ദേഹം കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എം.സി കമറുദ്ധീനെതിരെ അത്യാവേശത്തോടെ രംഗത്ത് വരുന്ന സി.പി.എമ്മുകാർ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഇതേ പോലെ സാമ്പത്തികതട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരു എം.എൽ.എ നിങ്ങളുടെ കൂടെയുണ്ട്. അദ്ധേഹത്തെ അറിയുമോ നിങ്ങൾക്ക്? പേര് പി.വി. അൻവർ. സംശയമുണ്ടെങ്കിൽ എഫ്.ഐറിന്റെ കോപ്പിയും ഇവിടെ പോസ്റ്റ് ചെയ്യാം.

സി.പി.എം അനുഭാവിയായ സലീം നടുത്തൊടി നൽകിയ പരാതിയിൽ പോലീസ് കേസെടുക്കാത്തതിനാൽ അദ്ധേഹം കോടതിയെ സമീപിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ കൊണ്ട് ഏറ്റെടുപ്പിച്ചത്. എന്ത് കൊണ്ട് പിണറായിയുടെ പോലീസ് അന്ന് കേസെടുത്തില്ല? കോടതി ഉത്തരവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും എന്ത് കൊണ്ട് പി.വി അൻവർ എം.എൽ.എയുടെ വീട്ടിൽ റെയ്ഡ് നടത്തിയില്ല? പോട്ടെ പി.വി അൻവറിന്റെ ഒരു മൊഴി പോലും എന്ത് കൊണ്ടാണ് നാളിതു വരെയായി രേഖപ്പെടുത്താത്തത്? പറഞ്ഞിട്ടു പോയാൽ മതി

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ പ്രേമം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ പ്രേമം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

'ഇതാദ്യം.. സെക്രട്ടറിക്ക് തന്റെ വീട്ടിലെ കാര്യങ്ങള്‍ അറിയില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും''ഇതാദ്യം.. സെക്രട്ടറിക്ക് തന്റെ വീട്ടിലെ കാര്യങ്ങള്‍ അറിയില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും'

സംസ്ഥാനത്ത് ഇന്ന് 33 ഹോട്ട് സ്‌പോട്ടുകൾ, ഒമ്പത് പ്രദേശങ്ങളെ ഒഴിവാക്കിസംസ്ഥാനത്ത് ഇന്ന് 33 ഹോട്ട് സ്‌പോട്ടുകൾ, ഒമ്പത് പ്രദേശങ്ങളെ ഒഴിവാക്കി

'ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും'; ശക്തമായ തിരിച്ചു വരവിന് തന്ത്രമൊരുങ്ങുന്നു'ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും'; ശക്തമായ തിരിച്ചു വരവിന് തന്ത്രമൊരുങ്ങുന്നു

English summary
PK Firos against PV anwar MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X