കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമനം; പെട്ടത് കെടി ജലീല്‍!! ന്യായീകരിച്ച മന്ത്രി കുടുങ്ങി

Google Oneindia Malayalam News

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമന വിവാദം. ആദ്യം കുടുങ്ങിയത് ഇപി ജയരാജനായിരുന്നുവെങ്കില്‍ ഇത്തവണ പെട്ടത് മന്ത്രി കെടി ജലീലാണ്. യൂത്ത് ലീഗിന്റെ ആരോപണം പ്രതിരോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങിയെങ്കില്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ആരോപണം ശരിയാണെന്ന മട്ടിലാണ് മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ സിപിഎം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിഷയം സജീവമാക്കി നിര്‍ത്താനാണ് യൂത്ത് ലീഗിന്റെ ശ്രമം. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭത്തിന് ഒരുങ്ങിക്കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

ജയരാജന്‍ തിരിച്ചെത്തി, ജലീല്‍ കുടുങ്ങി

ജയരാജന്‍ തിരിച്ചെത്തി, ജലീല്‍ കുടുങ്ങി

വ്യവസായ മന്ത്രിയായിരിക്കെയാണ് ഇപി ജയരാജന്‍ ബന്ധുനിയമന വിവാദത്തില്‍ പെട്ടത്. പിന്നീട് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തി അധികം കഴിഞ്ഞില്ല. അപ്പോഴേക്കും വന്നു മറ്റൊരു മന്ത്രിയുടെ ബന്ധു നിയമന വിവാദം. ഇത്തവണ കുടുങ്ങിയിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലാണ്.

വിശദീകരിച്ച് കുടുങ്ങി

വിശദീകരിച്ച് കുടുങ്ങി

യൂത്ത് ലീഗാണ് മന്ത്രി കെടി ജലീലിന്റെ ബന്ധുനിയമനത്തെ കുറിച്ചുള്ള വിവരം പരസ്യമാക്കിയത്. ഇതിന് മറുപടിയായി കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. എന്നാല്‍ തന്റെ കൈകള്‍ ശുദ്ധമാണെന്ന് തെളിയിക്കാന്‍ പര്യാപ്തമല്ല മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

വിവാദ നിയമനം ഇങ്ങനെ

വിവാദ നിയമനം ഇങ്ങനെ

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വാര്‍ത്താസമ്മേളനം നടത്തിയാണ് മന്ത്രിയുടെ ബന്ധുനിയമനം സംബന്ധിച്ച് പരസ്യമാക്കിയത്. മന്ത്രി ഇടപെട്ട് പിതാവിന്റെ സഹോദര പുത്രനായ കെടി അദീബിന് അനധികൃതമായി നിയമനം നല്‍കിയെന്നാണ് ആരോപണം. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായിട്ടാണ് അദീപിന് നിയമനം നല്‍കിയത്.

ചട്ടങ്ങള്‍ മറികടന്നു

ചട്ടങ്ങള്‍ മറികടന്നു

ചട്ടങ്ങള്‍ മറികടന്നാണ് ഈ നിയമനമെന്ന് പികെ ഫിറോസ് ആരോപിക്കുന്നു. എന്നാല്‍ ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് മന്ത്രി പ്രതികരിച്ചു. തന്റെ ഭാഗം വിശദമാക്കി കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പ എഴുതുകയും ചെയ്തു. എന്നാല്‍ ഈ കുറിപ്പ് മന്ത്രിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്.

മന്ത്രി പറഞ്ഞപ്പോള്‍ പാളിയത്

മന്ത്രി പറഞ്ഞപ്പോള്‍ പാളിയത്

അദീബിന് യോഗ്യതയില്‍ ഇളവ് നല്‍കിയാണ് മന്ത്രി ഇടപെട്ട് നിയമനം നല്‍കിയതെന്ന് ഫിറോസ് ആരോപിക്കുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ജനറല്‍ മാനേജരായി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ലഭിച്ചിരുന്നില്ല. അതുകൊണ്ട് താന്‍ അഭ്യര്‍ഥിച്ചത് അനുസരിച്ചാണ് അദീബ് ജോലിയില്‍ പ്രവേശിച്ചത് എന്നാണ് മന്ത്രി ജലീല്‍ വിശദീകരിച്ചത്.

കുറ്റസമ്മതമാണെന്ന് യൂത്ത് ലീഗ്

കുറ്റസമ്മതമാണെന്ന് യൂത്ത് ലീഗ്

മന്ത്രിയുടെ വിശദീകരണ കുറിപ്പ് കുറ്റസമ്മതമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ബന്ധപ്പെട്ട തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുള്ള പരസ്യത്തിന്റെ തെളിവ് പുറത്തുവിടണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. ഒരു മന്ത്രി ഉദ്യോഗാര്‍ഥിയെ ക്ഷണിച്ച് ജോലി നല്‍കുന്ന രീതി കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഫിറോസ് പറഞ്ഞു.

അദീബിന്റെ യോഗ്യത

അദീബിന്റെ യോഗ്യത

ഈ തസ്തികയില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് എംബിഎ ബിരുദം ആവശ്യമാണ്. മന്ത്രി നിയമിച്ച ബന്ധുവിന് എംബിഎ യോഗ്യതയില്ലെന്ന് ഫിറോസ് പറയുന്നു. ബിടെക്കും ബാങ്കിങ് രംഗത്തെ പ്രമോഷന് ആവശ്യമായ പിജിഡിബിഎ എന്ന ഡിപ്ലോമയും മാത്രമാണ് അദീബിനുള്ളതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

ഇങ്ങനെ നിയമിക്കാമോ

ഇങ്ങനെ നിയമിക്കാമോ

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തിലേക്ക് ഡെപ്യൂട്ടേഷന്‍ വഴി ഒരു വ്യക്തിയെ നിയമിക്കാന്‍ പറ്റില്ല. മാത്രമല്ല, നിയമിച്ച വ്യക്തിക്ക് വേണ്ടത്ര യോഗ്യതയുമില്ല. ഈ രണ്ട് കാര്യങ്ങളാണ് യൂത്ത് ലീഗ് ഉയര്‍ത്തിക്കാട്ടുന്നത്. കൂടാതെ മന്ത്രി ഉദ്യോഗാര്‍ഥിയെ ക്ഷണിച്ചുകൊണ്ടുവന്നു നിയമിച്ചുവെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു.

പ്രതിപക്ഷത്തിന് നല്ല വടി

പ്രതിപക്ഷത്തിന് നല്ല വടി

എല്‍ഡിഎഫ് നേതാക്കളോ സിപിഎമ്മോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുകയാണ് യൂത്ത് ലീഗ്. സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ നല്ല വടിയാണ് യുഡിഎഫിന് ലഭിച്ചിരിക്കുന്നത്.

ഗവര്‍ണറെ കാണും

ഗവര്‍ണറെ കാണും

മന്ത്രിസ്ഥാനത്ത് നിന്ന് ജലീലിനെ നീക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം. ഇങ്ങനെ ഒരു നീക്കം യൂത്ത് ലീഗ് നടത്തിയാല്‍ എല്‍ഡിഎഫ് വെട്ടിലാകും. അവര്‍ മൗനം വെടിയേണ്ടി വരും. ജലീലിനെ തള്ളുകയോ അല്ലെങ്കില്‍ കൊള്ളുകയോ ചെയ്യാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതരാകും.

ആദ്യ പദവി പോയി

ആദ്യ പദവി പോയി

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് കെടി ജലീല്‍. തദ്ദേശ സ്വയം ഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ജലീലായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തര പരാതികളെ തുടര്‍ന്ന് ജലീലിനെ ഈ വകുപ്പില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നീടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മാത്രം നിലനിര്‍ത്തിയത്.

ജലീലിന് ഇളവുണ്ടോ

ജലീലിന് ഇളവുണ്ടോ

ബന്ധുനിയമന വിവാദത്തില്‍ ആരോപണം ഉയര്‍ന്ന വേളയില്‍ തന്നെ ജയരാജനെ മാറ്റി നിര്‍ത്തിയിരുന്നു. പിന്നീട് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയ ശേഷമാണ് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തിയത്. ഈ സാഹചര്യത്തില്‍ ജലീലിന് എന്തെങ്കിലും ഇളവുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍.

മന്ത്രിക്കെതിരെ രണ്ടാമത്തെ ആരോപണം

മന്ത്രിക്കെതിരെ രണ്ടാമത്തെ ആരോപണം

ജലീല്‍ രാജിവയ്ക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഗവര്‍ണറെ കാണാനും പദ്ധതിയുണ്ട്. കുടുംബശ്രീ മിഷനില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടും മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നുവെന്ന് ഫിറോസ് പറഞ്ഞു. ഈ സംഭവത്തില്‍ അന്വേഷണം നടക്കവെയാണ് പുതിയ ആരോപണം.

 രാമക്ഷേത്ര നിര്‍മാണം ഓര്‍ഡിനന്‍സ് വഴി സാധിക്കുമോ? ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി ഇങ്ങനെ രാമക്ഷേത്ര നിര്‍മാണം ഓര്‍ഡിനന്‍സ് വഴി സാധിക്കുമോ? ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി ഇങ്ങനെ

English summary
PK Firos allegation against Minister KT Jaleel, Yuoth League to start protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X