• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വായിൽ എല്ലു സൂക്ഷിക്കുന്ന പട്ടി കുരക്കില്ല'! എസ്എഫ്ഐയെ വലിച്ച് കീറി യുവനേതാക്കൾ!

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്ന് വന്ന് കൊണ്ടിരിക്കുന്നത്. കോളേജ് ക്യാംപസ്സിലിരുന്ന് പാട്ട് പാടിയതില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അഖിലെന്ന വിദ്യാര്‍ത്ഥിയെ കുത്തി വീഴ്ത്തുന്നതിലേക്ക് വരെ എത്തിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടമാണ് ക്യാംപസ്സില്‍ നടക്കുന്നത് എന്നാണ് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അടക്കം ആരോപിക്കുന്നത്.

എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്ത് ആണ് ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ചത്. കൊല്ലാനുളള ഉദ്ദേശത്തോടെയാണ് കുത്തിയതെന്ന് എഫ്‌ഐആര്‍ പറയുന്നു. കുട്ടിസഖാക്കളുടെ ഗുണ്ടായിസത്തില്‍ സിപിഎം ഉത്തരം മുട്ടിയിരിക്കുകയാണ്. സംഭവത്തില്‍ എസ്എഫ്‌ഐയേയും സിപിഎമ്മിനേയും വലിച്ച് കീറി ഭിത്തിയില്‍ ഒട്ടിച്ചിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എയും യൂത്ത് ലീഗിന്റെ പികെ ഫിറോസും.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇനിയും കനക്കും

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇനിയും കനക്കും

ഷാഫി പറമ്പിലിന്റെ പ്രതികരണം ഇങ്ങനെ: ''ആദ്യം അവർ കെ എസ്‌ യു ക്കാരെ കുത്തി, പിന്നെ മറ്റു പാർട്ടിക്കാരെ കുത്തി, പിന്നീട് അവർ AISF കാരെ കുത്തി. ഒടുവിൽ യൂണിവേഴ്‌സിറ്റി കോളേജ് ആയതോണ്ട് കുത്താൻ വേറെ ആളെ പെട്ടന്ന് കിട്ടാതെ വന്നപ്പോ SFIക്കാരനെ തന്നെ കുത്തി. സഹപാഠികൾ മാധ്യമങ്ങളിലൂടെ പറഞ്ഞത് അനുസരിച്ചാണേൽ SFI കൊടിയുമെടുത്ത് ആദ്യം ഇറങ്ങുന്നവനെ തന്നെ. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ഓരോ ലോഡ് വീതം കൊടിയിൽ വെച്ചാ മതി, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇനിയും കനക്കും''.

എസ്എഫ്ഐയെക്കുറിച്ച് കേൾക്കുന്നത്

എസ്എഫ്ഐയെക്കുറിച്ച് കേൾക്കുന്നത്

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസും എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' ഇക്കഴിഞ്ഞ കുറച്ചു വർഷങ്ങളായി എസ്.എഫ്.ഐ എന്ന സംഘടനയെ കുറിച്ച് നമ്മളെപ്പോഴൊക്കെയാണ് കേട്ടിട്ടുള്ളത്? തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഗുണ്ടായിസം കാണിക്കുമ്പോൾ! അതല്ലെങ്കിൽ സദാചാര പോലീസ് ചമയുമ്പോൾ!! അതുമല്ലെങ്കിൽ അവരുടെ പീഢനത്തെ തുടർന്ന് ഏതെങ്കിലും പെൺകുട്ടി പഠനം നിർത്തി പോകുകയോ ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്യുമ്പോൾ!!!

ഏതെങ്കിലും നേതാവു പ്രതിഷേധിച്ചോ?

ഏതെങ്കിലും നേതാവു പ്രതിഷേധിച്ചോ?

ഇപ്പോഴിതാ കൂട്ടത്തിലൊരുത്തനെ തന്നെ കത്തി കൊണ്ട് കുത്തിയപ്പോഴും... സ്വന്തം സഹപ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വർഷം ഒന്ന് കഴിഞ്ഞിട്ടും പിടി കൂടാതിരുന്നിട്ട് പെട്ടി തൂക്കികളായ ഏതെങ്കിലും നേതാവു പ്രതിഷേധിച്ചോ? ചരിത്രത്തിലാദ്യമായി SSLC കണക്ക് പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നിട്ട് എസ്.എഫ്. ഐ സമരം നടത്തിയത് നമ്മളാരെങ്കിലും കണ്ടോ?

കൂത്ത്പറമ്പ് രക്ത സാക്ഷികളെ ഓർത്തെങ്കിലും

കൂത്ത്പറമ്പ് രക്ത സാക്ഷികളെ ഓർത്തെങ്കിലും

ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിനും ഡിഗ്രിക്കും സീറ്റില്ലാതെ പെരുവഴിയിൽ നിൽക്കുമ്പോൾ ഈ സംഘടനയെ കുറിച്ച് നമ്മളെവിടെയെങ്കിലും കേട്ടോ? അധികാരക്കൊതിയൻമാരായ മന്ത്രിമാരുടെ ആർത്തി മാറ്റാൻ ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ വകുപ്പിനെ വിഭജിച്ചപ്പോൾ ഈ സംഘടന ഒരക്ഷരം മിണ്ടിയിരുന്നോ? നാടൊട്ടുക്കും സർക്കാർ, എയ്ഡഡ് മേഖലയെ അവഗണിച്ച് സ്വാശ്രയ കോഴ്സുകൾ വാരി വിതറിയപ്പോൾ കൂത്ത്പറമ്പ് രക്ത സാക്ഷികളെ ഓർത്തെങ്കിലും ഇവർ പ്രതികരിച്ചോ?

 'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം'

'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം'

കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യാൻ നിർബന്ധിച്ചപ്പോഴും അതിനായി വിദ്യാഭ്യാസ മന്ത്രി സർക്കുലർ നൽകിയപ്പോഴും എസ്.എഫ്.ഐ സമരം ചെയ്തിരുന്നോ? ഒടുവിൽ ഇത്രയും കാലം എസ്.എഫ്.ഐ സിന്ദാബാദ് എന്ന് വിളിച്ചവർ തന്നെ ആ സംഘടനക്കെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ചിരിക്കുന്നു. നിങ്ങളുടെ കൊടിയിലെഴുതി വെച്ച 'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം' എവിടെ എന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പെൺകുട്ടികളടക്കം ശബ്ദമുയർത്തി ചോദിക്കുന്നു.

cmsvideo
  യൂണിവേഴ്‌സിറ്റി കോളേജിലെ കുട്ടി സഖാക്കന്മാരുടെ ക്രൂര വിനോദങ്ങള്‍
  സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ

  സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ

  എസ്.എഫ്.ഐ എന്ന സംഘടന ഭരണം കിട്ടിയാൽ സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയാവാറുണ്ടെന്ന് കളിയായി പറയാറുണ്ട്. അത് അന്വർത്ഥമാക്കുന്ന നിലപാടുകളാണ് അവരിപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വായിൽ എല്ലു സൂക്ഷിക്കുന്ന പട്ടി കുരക്കില്ല എന്ന് പറഞ്ഞത് പോലെ അധികാരമെന്ന എല്ലിൻ കഷ്ണം തൊണ്ടയിൽ കുടുങ്ങിയത് കൊണ്ടാണോ എസ്എഫ്ഐ മിണ്ടാത്തതെന്ന് അവർ വ്യക്തമാക്കട്ടെ'' എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

  ഫേസ്ബുക്ക് പോസ്റ്റ്

  യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  ഗോവയിൽ ബിജെപി സർക്കാരിനെ വീഴാതെ കാത്തവർ ഇനി പുറത്ത്! ഘടക കക്ഷികൾ അങ്കലാപ്പിൽ

  അത്തരം കോൺഗ്രസുകാരെ 'ഡാഷ്' എന്ന് വിളിക്കാം! രാഹുലിനും കോൺഗ്രസിനും വയർ നിറച്ച് കൊടുത്ത് മുഖ്യമന്ത്രി

  English summary
  University College issue: PK Firos and Shafi Parambil against SFI
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more