Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങേര്‍ക്കിപ്പോള്‍ പാണക്കാടിനോട് മുഹബത്താണ്; കുത്തിത്തിരിപ്പാണ് ഉദ്ദേശം... ജലീലിനെതിരെ ഫിറോസ്

കോഴിക്കോട്: ഖാദി വിപണന മേള ഉദ്ഘാടനം ചെയ്യാന്‍ മുസ്ലിം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എത്തിയ വിഷയത്തില്‍ കെടി ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പാണക്കാട് തങ്ങന്മാരുടെ ചെലവില്‍ ഖാദി വിറ്റോളൂ, കമ്യൂണിസം വില്‍ക്കേണ്ട എന്നാണ് ഫിറോസിന്റെ വാക്കുകള്‍.

മുമ്പ് മന്ത്രി പദവി പദവി നഷ്ടമായ വേളയില്‍ കെടി ജലീല്‍ പാണക്കാടിനെ ചേര്‍ത്ത് പ്രതികരിച്ച കാര്യം സൂചിപ്പിച്ചാണ് പികെ ഫിറോസിന്റെ മറുപടി. അടുത്ത കാലത്തായി പാണക്കാട്ടെ കുടുംബത്തോട് അദ്ദേഹത്തിന് വലിയ മുഹബത്താണെന്നും ഫിറോസ് പരിഹസിക്കുന്നു. കുത്തിത്തിരിപ്പാണ് ഉദ്ദേശമെന്നും ജലീലിന്റെ പേരെടുത്ത് പറയാതെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

pk-firos

മലപ്പുറത്ത് ഖാദി-ബക്രീദ് മേള ഉദ്ഘാടനം ചെയ്തത് സാദിഖലി തങ്ങളായിരുന്നു. മന്ത്രി വി അബ്ദുറഹ്മാന്‍ ഷാള്‍ അണിയിച്ച് തങ്ങളെ ആദരിക്കുകയും ചെയ്തു. ഇതിന്റെ ചിത്രം പങ്കുവച്ചായിരുന്നു കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സ്വഭാവ ഗുണങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പികെ ഫിറോസിന്റെ കുറിപ്പ്. പൂര്‍ണരൂപം വായിക്കാം...

''സ്വജനപക്ഷപാതവും അഴിമതിയും കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മുമ്പൊരു മന്ത്രി അലറിയത് എന്നെ മന്ത്രിയാക്കിയത് പാണക്കാട്ട് നിന്നല്ലെടോ എന്നായിരുന്നു. അതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം തെറിച്ചപ്പോള്‍ അങ്ങിനെ പറഞ്ഞത് കൊണ്ടോ മറ്റോ ആണെന്ന് കരുതിയിട്ടാണെന്നറിയില്ല അങ്ങേര്‍ക്കിപ്പോള്‍ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്. കുത്തിത്തിരിപ്പാണ് ഉദ്ദേശമെങ്കിലും പാണക്കാട് തങ്ങന്‍മാരെ പ്രകീര്‍ത്തിക്കുകയാണ് എന്ന മട്ടിലായിരിക്കും പോസ്റ്റ്.

ഏറ്റവുമൊടുവില്‍ ഖാദിയുടെ പ്രചരണത്തിന് ബഹുമാന്യനായ സാദിഖലി തങ്ങള്‍ പങ്കെടുത്തതിനെ പറ്റിയാണ് എഴുത്ത്. ഔചിത്യബോധം കൊണ്ടാണത്രേ ക്ഷണിച്ചത്! അത് വഴി സി.പി.എം നേതാക്കളെ പുകഴ്ത്താനും കോണ്‍ഗ്രസിനെ ഇകഴ്ത്താനും അങ്ങേര് ശ്രമിച്ചു നോക്കുന്നുണ്ട്. മാസത്തില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന തങ്ങള്‍, ഖാദി വിപണന മേളയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ് ഔചിത്യ ബോധം. അല്ലാതെ ക്ഷണിച്ചതല്ല.

മഹാത്മാഗാന്ധി പ്രോല്‍സാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ സാന്നിധ്യം കൊണ്ട് ഏതെങ്കിലും നിലക്ക് ഗുണമുണ്ടായാല്‍ പങ്കെടുക്കാം എന്ന് കരുതാനേ പാണക്കാട് തങ്ങന്‍മാര്‍ക്ക് കഴിയൂ. അത് കൊണ്ടാണ് മതപണ്ഡിതരുടെ തലപ്പാവടക്കം ഖാദിയില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കണമെന്ന് തങ്ങളവിടെ പ്രസംഗിച്ചത്.
അത് കൊണ്ട് മന്ത്രിപ്പണി നഷ്ടപ്പെട്ട ടിയാനോട് ഒന്നേ പറയാനുള്ളൂ. പാണക്കാട് തങ്ങന്‍മാരെ ചെലവില്‍ ഖാദി വിറ്റോളൂ. പക്ഷേ കമ്യൂണിസം വില്‍ക്കണ്ട.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+