കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വം

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഹകരണം യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ആ സഹകരണത്തിന് വഴിയൊരുക്കിയത് മുസ്ലീം ലീഗ് ആയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വലിയ വിമര്‍ശനം ഉയരുകയും ചെയ്തു.

ഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായിഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായി

അടിച്ചിടത്ത് വീണ്ടും അടിച്ച് സിപിഎം; വെൽഫെയർ ബന്ധം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണം, കോണ്‍ഗ്രസ് അടിപ്പെട്ടെന്ന്അടിച്ചിടത്ത് വീണ്ടും അടിച്ച് സിപിഎം; വെൽഫെയർ ബന്ധം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണം, കോണ്‍ഗ്രസ് അടിപ്പെട്ടെന്ന്

ഇപ്പോള്‍ മുസ്ലീം യൂത്ത് ലീഗ് ആണ് വെല്‍ഫെയര്‍ ബന്ധത്തിനെതിരെ രംഗത്ത് വന്നിരുന്നത്. മുസ്ലീം ലീഗിന്റെ ആധ്യാത്മക പിന്തുണയായ സമസ്തയും ജമാ അത്തെ ഇസ്ലാമി- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു. വിശദാംശങ്ങള്‍...

അത് തെറ്റ്

അത് തെറ്റ്

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് തെറ്റാണെന്നാണ് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞിരിക്കുന്നത്. മുസ്ലീം ലീഗിനുള്ളില്‍ നിന്ന് ഇത്തരമൊരു അഭിപ്രായ പ്രകടനം ആദ്യമാണ്. അതുകൊണ്ട് തന്നെ പികെ ഫിറോസിന്റെ പ്രതികരണത്തെ അത്ഭുതത്തോടെയാണ് രീഷ്ട്രീയ നിരീക്ഷകരും കാണുന്നത്.

വര്‍ഗ്ഗീയവാദവും തീവ്രവാദവും

വര്‍ഗ്ഗീയവാദവും തീവ്രവാദവും

ജമാ അത്തെ ഇസ്ലാമി വര്‍ഗഗീയവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നവരാണെന്നും പികെ ഫിറോസ് പറഞ്ഞിട്ടുണ്ട്. ഇത് മലപ്പുറം അടക്കമുള്ള മലബാര്‍ മേഖലയില്‍ ഏത് രീതിയില്‍ ആയിരിക്കും ലീഗിനെ ബാധിക്കുക എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും വലിയ ഒത്തൊരുമയോടെ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

നിയസഭ തിരഞ്ഞെടുപ്പില്‍ അരുത്

നിയസഭ തിരഞ്ഞെടുപ്പില്‍ അരുത്

ജമാ അത്തെ ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ഒരു രാഷ്ട്രീയ ബാന്ധവവും പാടില്ലെന്നും പികെ ഫിറോസ് അടിവരയിട്ട് പറയുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കരുത് എന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് നേരത്തെ കെപിസിസി അധ്യക്ഷനും പറഞ്ഞിരുന്നു.

മതേതര വിശ്വാസികള്‍ ഒരുമിക്കണമെന്ന്

മതേതര വിശ്വാസികള്‍ ഒരുമിക്കണമെന്ന്

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മതേതര വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കണം എന്നാണ് പികെ ഫിറോസ് പറയുന്ന മറ്റൊരു കാര്യം. ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും സിപിഎം ഒരുപോലെ ലാളിക്കുകയാണെന്നും പികെ ഫിറോസ് ആരോപിക്കുന്നുണ്ട്.

ലീഗിന്റെ പ്രതിസന്ധി

ലീഗിന്റെ പ്രതിസന്ധി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ സമസ്ത അതി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ചാണ് ലീഗ് നേതൃത്വം തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ചത്. സമസ്തയിലെ എതിര്‍പ്പ് മുശാവറ അംഗമായ മര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണമായി പുറത്ത് വരികയും ചെയ്തു.

മുന്നണിയിലെ എതിര്‍പ്പ്

മുന്നണിയിലെ എതിര്‍പ്പ്

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ആദ്യം മുതല്‍ തന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗം അതി ശക്തമായി എതിര്‍ത്തിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ആയിരുന്നു ഇതിന് മുന്നിലുണ്ടായിരുന്നത്. ദേശീയ നേതൃത്തിനും ഇതില്‍ വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ ഈ വിയോജിപ്പുകള്‍ എല്ലാം തള്ളിക്കൊണ്ട് സഹകരണം സാധ്യമാക്കിയത് മുസ്ലീം ലീഗിന്റെ ഇടപെടല്‍ കൊണ്ടായിരുന്നു.

മധ്യതിരുവിതാംകൂറില്‍ കനത്ത നഷ്ടം

മധ്യതിരുവിതാംകൂറില്‍ കനത്ത നഷ്ടം

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലീം ലീഗിന്റെ കാര്‍മികത്വത്തില്‍ ബന്ധമുണ്ടാക്കിയത് യുഡിഎഫിനെ ഏറ്റവും അധികം ക്ഷീണിപ്പിച്ചത് മധ്യതിരുവിതാംകൂറില്‍ ആയിരുന്നു. യുഡിഎഫിന്റെ ഉരുക്കുകോട്ട ആയിരുന്ന കോട്ടയം കൈവിട്ടുപോയതിന് പിന്നില്‍ ജോസ് കെമാണിയുടെ വോട്ടുകളല്ലെന്നാണ് ഇപ്പോള്‍ യുഡിഎഫ് തിരിച്ചറിയുന്നത്.

ഫിറോസിന്റെ കലാപം

ഫിറോസിന്റെ കലാപം

പികെ ഫിറോസ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ മുസ്ലീം ലീഗ് നേതൃത്വം എത്തരത്തില്‍ സ്വീകരിക്കും എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ പികെ ഫിറോസ് ഉള്‍പ്പെടെ യൂത്ത് ലീഗ് നേതാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതുന്നത്. അതിനിടെ ഇത്തരമൊരു വിമര്‍ശനം നേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെട്ടത് എന്ത് പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക എന്നും കണ്ടറിയണം.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ

കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ

എന്തായാലും പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭ എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ പികെ ഫിറോസ് പിന്തുണച്ചിട്ടുണ്ട്. ആ തീരുമാനത്തെ യൂത്ത് ലീഗ് സ്വാഗതം ചെയ്യുന്നു എന്നാണ് പികെ ഫിറോസ് പറഞ്ഞത്. നേരത്തെ ലീഗിന്റെ ദേശീയ ഉപാധ്യക്ഷന്‍ മോയീനലി ശിഹാബ് തങ്ങള്‍ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ലയൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല

English summary
PK Firos criticise Muslim League's cooperation with Welfare Party in Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X