കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിത ബന്ധത്തിന്റെ ഓഡിയോ; വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍.. ഉമ്മയും ഭാര്യയുമുണ്ടെന്ന്

Google Oneindia Malayalam News

മലപ്പുറം: തവനൂരില്‍ ഇത്തവണ തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്. രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ച കെടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ആണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

മലപ്പുറത്ത് 2006 നെ വെല്ലാന്‍ ഇടത് നീക്കങ്ങള്‍; ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കയൊഴിയാതെ ലീഗ്മലപ്പുറത്ത് 2006 നെ വെല്ലാന്‍ ഇടത് നീക്കങ്ങള്‍; ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കയൊഴിയാതെ ലീഗ്

രണ്ട് പേര്‍ കടലില്‍ മരിച്ചിട്ടും തിരിഞ്ഞുനോക്കാത്ത എംഎല്‍എ; വള്ളിക്കുന്നില്‍ ഹമീദ് മാസ്റ്ററുടെ വണ്ടി തടഞ്ഞുരണ്ട് പേര്‍ കടലില്‍ മരിച്ചിട്ടും തിരിഞ്ഞുനോക്കാത്ത എംഎല്‍എ; വള്ളിക്കുന്നില്‍ ഹമീദ് മാസ്റ്ററുടെ വണ്ടി തടഞ്ഞു

അതിനിടെയാണ് ഫിറോസ് കുന്നംപറമ്പലിന്റേത് എന്ന പേരില്‍ ഒരു ടെലിഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫിറോസിന് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തരത്തിലായിരുന്നു ആ ഓഡിയോ. ഇതിനെതിരെ വൈകാരികമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. വിശദാംശങ്ങള്‍ നോക്കാം...

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

എഡിറ്റ് ചെയ്ത ഓഡിയോ എന്ന്

എഡിറ്റ് ചെയ്ത ഓഡിയോ എന്ന്

തനിക്കെതിരെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഫിറോസിന്റെ ആക്ഷേപം. എഡിറ്റ് ചെയ്ത ഓഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നാണ് ഫിറോസിന്റെ അവകാശവാദം. ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും ഫിറോസ് പറയുന്നു.

ഉമ്മയും ഭാര്യയും കുട്ടികളും

ഉമ്മയും ഭാര്യയും കുട്ടികളും

ഒരു സ്ഥാനാര്‍ത്ഥിയായി എന്നതിന്റെ പേരില്‍ ഒരു മനുഷ്യനെ ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നാണ് ഫിറോസ് പറയുന്നത്. തനിക്ക് ഉമ്മയും ഭാര്യയും മക്കളും ഉണ്ടെന്നും വിങ്ങിപ്പൊട്ടിക്കൊണ്ട് ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഫോണ്‍ വിളിച്ച് കരയുന്നു

ഫോണ്‍ വിളിച്ച് കരയുന്നു

തന്റെ ഉമ്മയും ഭാര്യയും ഫോണില്‍ വിളിച്ച് കരയുകയാണ് എന്നാണ് ഫിറോസ് പറയുന്നത്. ദയവ് ചെയ്ത് തന്നെ ഇത്തരത്തില്‍ ആക്രമിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ. ഓഡിയോ പുറത്ത് വിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് ഫിറോസിന്റെ ആരോപണം.

കുടുംബത്തെ നശിപ്പിക്കും

കുടുംബത്തെ നശിപ്പിക്കും

ഫിറോസ് കുന്നംപറമ്പില്‍ പെണ്ണുപിടിയനാണെന്നും കള്ളനാണെന്നും പറഞ്ഞ് പ്രചരിപ്പിക്കുന്നത് തന്റെ കുടുംബത്തെ നശിപ്പിക്കുമെന്നും ഫിറോസ് പറയുന്നുണ്ട്. തവനൂരിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം.

ജലീലിനെതിരെ

ജലീലിനെതിരെ

എതിര്‍ സ്ഥാനാര്‍ത്ഥിയായ കെടി ജലീലും സിപിഎമ്മുമാണ് ഈ ആരോപണത്തിന് പിന്നില്‍ എന്നാണ് ഫിറോസ് കുറ്റപ്പെടുത്തുന്നത്. പത്ത് വര്‍ഷം മണ്ഡലത്തിന്റെ എംഎല്‍എ ആയിരുന്ന ജലീല്‍ വികസന കാര്യങ്ങളെ കുറിച്ച് വേണ്ടേ പറയാന്‍ എന്നാണ് ഫിറോസിന്റെ ചോദ്യം. ആശയപരമായി ഒന്നും പറയാനില്ലെങ്കില്‍ അതൊഴിവാക്കണം എന്നും ഫിറോസ് പറയുന്നു.

ഫിറോസിനെതിരെ ആക്ഷേപങ്ങള്‍

ഫിറോസിനെതിരെ ആക്ഷേപങ്ങള്‍

ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകന്‍ എന്ന് അവകാശപ്പെടുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ പല ആരോപണങ്ങളും ഇതിന് മുമ്പ് ഉയര്‍ന്നിട്ടുണ്ട്. ചികിത്സയ്ക്കായി സമാഹരിക്കുന്ന പണം തട്ടിയെടുക്കുന്നു എന്ന് രോഗികള്‍ തന്നെ പലപ്പോഴും ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് ഫിറോസിന്റെ അവകാശവാദം.

ക്രിമിനല്‍ കേസുകള്‍

ക്രിമിനല്‍ കേസുകള്‍

ഫിറോസ് കുന്നംപറമ്പിലിനെതിരെ ക്രിമിനല്‍ കേസുകളും നിലനില്‍ക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലും എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലും ആണ് കേസുകള്‍. സ്ത്രീകളെ അപമാനിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുക, വീട്ടിലേക്ക് അതിക്രമിച്ചുകയറുക തുടങ്ങിയ പരാതികളിലാണ് ഫിറോസിനെതിരെയുള്ള കേസുകള്‍.

ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്‌നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്‌നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തംവടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം

സാരിയിൽ തിളങ്ങി ഹംസനന്ദിനി, ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021: PK Firos' reaction on Facebook Live in illicit relation allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X