'കമ്പനി കാണാനിരുന്ന യുദ്ധം' ജലീലിന്റെ പഴയ പോസ്റ്റുമായി വീണ്ടും പികെ ഫിറോസ്, യേസ്!!
കോഴിക്കോട്: കെടി ജലീല്‍ മന്ത്രി പദവി രാജിവച്ചിരിക്കുന്നു. രാജിയിലേക്ക് എത്തിച്ച ബന്ധുനിയമന ആരോപണം ഉന്നയിച്ചത് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആയിരുന്നു. ആരോപണം തള്ളി ആദ്യം പിടിച്ചു നിന്ന ജലീലിന് അനുകൂലമായിരുന്നു പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍. ബന്ധു നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ ഹൈക്കോടതിയും ഗവര്‍ണറും തള്ളിയതാണെന്നും ജലീല്‍ വാദിച്ചിരുന്നു. എന്നാല്‍ തെറ്റു ചെയ്തു എന്ന ലോകായുക്ത ഉത്തരവിന് പിന്നാലെ പ്രതിപക്ഷ സമ്മര്‍ദ്ദം കൂടി ശക്തമായപ്പോള്‍ ജലീലിനോട് രാജിവെക്കാന്‍ സിപിഎം നിര്‍ദേശിക്കുകയിരുന്നു എന്നാണ് വിവരം.
ഈ വിഷയത്തില്‍ നാല് ദിവസത്തിനിടെ രണ്ടു പ്രതികരണങ്ങളാണ് പികെ ഫിറോസ് തന്റെ ഫേസ്ബുക്ക് പേജില്‍ നടത്തിയത്. ഒന്ന് ഏപ്രില്‍ ഒമ്പതിനായിരുന്നു. കൂടുതല്‍ വാക്കുകളില്ല. കെടി ജലീലിന്റെ പഴയ എഫ്ബി പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെക്കുകയാണ് ഫിറോസ് ചെയ്തത്. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്ന 2020 സെപ്തംബര്‍ 11ലെ ജലീലിന്റെ പോസ്റ്റായിരുന്നു ഫിറോസ് പങ്കുവച്ചത്. കൂടെ സത്യമേവജയതേ എന്ന് ഫിറോസ് കുറിക്കുകയും ചെയ്തു.
യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2
ജലീല്‍ രാജിവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഫിറോസിന്റെ രണ്ടാമത്തെ കുറിപ്പ് എത്തി. 2019 ജൂലൈ 11ലെ കെടി ജലീലിന്റെ എഫ്ബി പോസ്റ്റാണ് ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതായിരുന്നോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം എന്ന ചോദ്യമാണ് അന്ന് ജലീല്‍ ചോദിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് യേസ്... എന്ന് കുറിച്ചിരിക്കുകയാണ് ഫിറോസ്. തന്റെ ആരോപണം വെറുതെയായിരുന്നില്ലെന്നും കൃത്യമായ തെളിവോടെയാണ് താന്‍ ജലീലിനെതിരെ ആരോപണം ഉന്നയിച്ചതെന്നും ഫിറോസ് അടുത്തിടെ പറഞ്ഞിരുന്നു.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!



Click it and Unblock the Notifications

