കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താല്‍: യൂത്ത് ലീഗ് നിലപാട് വ്യക്തമാക്കി പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിമയ ഭേദഗതിക്കെതിരെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17 ന് പ്രഖ്യാപിച്ച സംസഥാന ഹര്‍ത്താലുമായി മുസ്ലിംയൂത്ത് ലീഗിന് യാതൊരുവിധ ബന്ധവുമില്ലെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഹർത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളിലോ ഹർത്താൽ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവർത്തകർ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കര്‍ണാടക; ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി വിമതന്‍ കോണ്‍ഗ്രസിലേക്ക്, ഡികെയുമായി ചര്‍ച്ച നടത്തികര്‍ണാടക; ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി വിമതന്‍ കോണ്‍ഗ്രസിലേക്ക്, ഡികെയുമായി ചര്‍ച്ച നടത്തി

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും മനുഷ്യാവാകശാ പ്രവര്‍ത്തകരും അടങ്ങുന്ന സംയുക്ത സമിതിയാണ് ഡിസംബര്‍ 17 ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

 pkfiros

ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍ആര്‍സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതാണ്. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്നവിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നെന്നാണ് സംയുക്ത സമിതി വ്യക്തമാക്കിയത്.

ഡികെ ശിവകുമാറിനെയല്ല, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് മറ്റൊരാളെഡികെ ശിവകുമാറിനെയല്ല, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് മറ്റൊരാളെ

English summary
PK Firos on dec 17 harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X