കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംസീറിന് പികെ ഫിറോസിന്റെ ഉഗ്രന്‍ മറുപടി; ആ രണ്ട് കാര്യം ഒരിക്കലും നടക്കില്ല, ജലീല്‍ വാക്ക് പാലിക്കുമോ?

Google Oneindia Malayalam News

കൊച്ചി: കെടി ജലീലിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ് ഹൈക്കോടതി വിധിയിലൂടെ. മന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതായിരുന്നു കെടി ജലീല്‍. ഹൈക്കോടതി വിധിയും ജലീലിന് എതിരായതോടെ പ്രതിപക്ഷത്തിന്റെയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെയും വാദം ശരിയായിരിക്കുന്നു.

രണ്ടര വര്‍ഷം നീണ്ട ബന്ധു നിയമന വിവാദമാണ് ഇതോടെ അന്ത്യത്തിലെത്തിയത്. അതിന് മുമ്പേ കെടി ജലീല്‍ മന്ത്രി പദവി രാജിവച്ച് ഒഴിഞ്ഞു. ഹൈക്കോടതി വിധി വന്നതോടെ പ്രതികരണവുമായി എഎന്‍ ഷംസീര്‍ എംഎല്‍എ രംഗത്തുവന്നു. ഇതിന് മറുപടിയുമായി പികെ ഫിറോസും....

ഷംസീറിന്റെ പ്രതികരണം

ഷംസീറിന്റെ പ്രതികരണം

ജലീല്‍ രാജിവച്ച സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ല എന്നാണ ഷംസീര്‍ പറയുന്നത്. മാത്രമല്ല, അടുത്ത മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ജലീലിന് അംഗമാകാന്‍ തടസമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിന് മറുപടുയമായി പികെ ഫിറോസിന്റെ പ്രതികരണവും വന്നു.

ആ രണ്ട് കാര്യങ്ങള്‍ നടക്കണം

ആ രണ്ട് കാര്യങ്ങള്‍ നടക്കണം

രണ്ട് കാര്യങ്ങള്‍ സംഭവിച്ചാലേ ഷംസീര്‍ പറയുന്നത് നടക്കൂ എന്നാണ് പികെ ഫിറോസ് പ്രതികരിച്ചത്. ഒന്ന് തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ കെടി ജലീല്‍ വീണ്ടും ജയിക്കണം. മാത്രമല്ല, സംസ്ഥാനത്ത് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുകയും വേണം. എന്നാലേ അടുത്ത മന്ത്രിസഭയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്ന് പികെ ഫിറോസ് പറഞ്ഞു.

ജലീല്‍ വാക്ക് പാലിക്കുമോ

ജലീല്‍ വാക്ക് പാലിക്കുമോ

തവനൂരില്‍ കെടി ജലീല്‍ ജയിക്കാന്‍ പകുന്നില്ല. മാത്രമല്ല, ഇടതുപക്ഷം അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും പികെ ഫിറോസ് അവകാശപ്പെട്ടു. തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ജലീല്‍ നിയമസഭയില്‍ പറഞ്ഞത്. വാക്കിന് വിലയുണ്ടെങ്കില്‍ അദ്ദേഹം രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.

വിവാദ നിയമനം

വിവാദ നിയമനം

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മാനേജര്‍ പദവിയിലിരിക്കെയാണ് കെടി ജലീലിന്റെ ബന്ധു കെടി അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് കെടി ജലീല്‍ അധികാര ദുരുപയോഗം നടത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആദ്യം ആരോപണം ഉന്നയിച്ചത് 2018 നവംബര്‍ രണ്ടിനാണ്.

ലോകായുക്ത വിധി

ലോകായുക്ത വിധി

ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല എന്നാണ് ലോകായുക്ത ഉത്തരവിട്ടത്. യൂത്ത് ലീഗ് നേതാവ് വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് ലോകായുക്ത വിധി പ്രഖ്യാപിച്ചത്. ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതയില്‍ മാറ്റം വരുത്തി എന്നാണ് ജലീലിനെതിരായ പ്രധാന ആരോപണം. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമായിട്ടാണെന്ന് ലോകായുക്ത കണ്ടെത്തി.

നിരീക്ഷണങ്ങള്‍ ഇങ്ങനെയും

നിരീക്ഷണങ്ങള്‍ ഇങ്ങനെയും

നിയമനത്തിന് വേണ്ടി ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയെന്നും ലോകായുക്ത നിരീക്ഷിച്ചു. സ്വകാര്യ താല്‍പ്പര്യത്തിന് വേണ്ടി മന്ത്രി പദവി ദുരുപയോഗം ചെയ്തു. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്ന് യൂത്ത് ലീഗും പ്രതിപക്ഷവും ആരോപിച്ചു. എന്നാല്‍ ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ജലീല്‍.

 ജലീലിന്റെ വാദങ്ങള്‍

ജലീലിന്റെ വാദങ്ങള്‍

ലോകായുക്ത ഉത്തരവ് റദ്ദാക്കണം. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിധി. പരാതിയില്‍ ഉചിതമായ ഏജന്‍സി അന്വേഷണം നടത്തിയിട്ടില്ല. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ നിയമനം ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്നതല്ല. കോര്‍പറേഷന്‍ നിയമനത്തിന് പ്രത്യേക ചട്ടങ്ങളില്ല. അതുകൊണ്ടുതന്നെ ചട്ടം ലംഘിച്ചു എന്ന് പറയുന്നത് ശരിയല്ല. ബന്ധു നിയമന ആരോപണം ഹൈക്കോടതിയും ഗവര്‍ണറും തള്ളിയതാണ് എന്നും ജലീല്‍ വാദിച്ചിരുന്നു.

Recommended Video

cmsvideo
ജലീലിൻ്റെ രാജിയിൽ ആഞ്ഞടിച്ച് മുല്ലപ്പള്ളി

ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു; കാരണം സിപിഎമ്മോ കോണ്‍ഗ്രസോ... രണ്ടു രാജിക്ക് ശേഷംചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു; കാരണം സിപിഎമ്മോ കോണ്‍ഗ്രസോ... രണ്ടു രാജിക്ക് ശേഷം

English summary
PK firos reply to AN Shamseer MLA over ex Minister KT Jaleel Resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X