കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ ജീവിച്ചിരിപ്പുണ്ടോ? സന്തോഷം... പരിഹാസവുമായി പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ കള്ളപ്പണ ആരോപണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിനെതിരെ യൂത്ത് ലീഗ് അധ്യക്ഷന്‍ പികെ ഫിറോസ്. ഒട്ടനേകം വിവാദങ്ങളുണ്ടായിട്ടും നാരല വര്‍ഷമായി പ്രത്യക്ഷമായി കാണാതിരുന്ന ഡിവൈഎഫ്‌ഐ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നു എന്നാണ് പരിഹാസം. ഷാജിയുടെ വീടിന് നാല് കോടി രൂപ ചെലവുണ്ടെന്നും ഈ പണം എവിടെ നിന്ന് ലഭിച്ചുവെന്നുമാണ് റഹീം ചോദിച്ചത്. കള്ളപ്പണ ഇടപാടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിക്കാത്ത വരുമാനം എവിടെ നിന്നാണ് ഷാജിക്ക് ലഭിച്ചതെന്നും റഹീം ചോദിച്ചു. ഇതിന് മറുപടിയായിട്ടാണ് ഫിറോസ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ...

X

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയത്. ഇക്കഴിഞ്ഞ നാലര വര്‍ഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോണ്‍ കാടുകളില്‍ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഡിവൈഎഫ്‌ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതില്‍ അതിയായ സന്തോഷം.

കെ.എം ഷാജി ഒരു വീടുണ്ടാക്കി എന്നതാണ് ഡി.വൈ.എഫ്.ഐ കണ്ടു പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അഫിഡവിറ്റില്‍ അനോമലി ഉണ്ട് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. കേരളം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും അത് പരിശോധിക്കട്ടെ. ഒരന്വേഷണ ഏജന്‍സിയുടെ മുമ്പിലും തലയില്‍ മുണ്ടിട്ട് കെ.എം ഷാജിക്ക് പോവേണ്ടി വരില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. മാത്രവുമല്ല മയക്കുമരുന്ന് ഇടപാടുകാരുമായി ബിസിനസ് പങ്കാളിത്തമുള്ളതും കെ.എം ഷാജിക്കല്ല.

ഡി.വൈ.എഫ്.ഐ നേതാവ് സ്വന്തം പാര്‍ട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സ്വത്തു വിവരങ്ങളും ബെനാമി എടപാടും പുറത്ത് വിടാന്‍ ഒരുക്കമാണോ? അവരുടെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കാന്‍ ഡി.വൈ.എഫ്.ഐ തയ്യാറുണ്ടോ?

കെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീംകെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീം

പാലായില്‍ കളി മാറ്റി ജോസഫ്; മാണി സി കാപ്പനെ സ്വാഗതം ചെയ്തു, യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുംപാലായില്‍ കളി മാറ്റി ജോസഫ്; മാണി സി കാപ്പനെ സ്വാഗതം ചെയ്തു, യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

English summary
PK Firoz reply to DYFI Leader AA Rahim over KM Shaji income Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X