കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല; ഇഡി അന്വേഷണത്തെ ഭയമില്ലെന്ന് പികെ ഫിറോസ്, എല്ലാം മുന്‍കൂട്ടി കണ്ടു

Google Oneindia Malayalam News

കോഴിക്കോട്: യൂത്ത് ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന് ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അടുത്ത വ്യാഴാഴ്ച സുബൈര്‍ ഇഡി ഓഫീസിലെത്തിയേക്കും. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഇഡി അന്വേഷണത്തില്‍ ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണോ അന്വേഷണം എന്നറിയില്ല. ദേശീയ സമിതിയാണ് ഫണ്ട് ശേഖരണം നടത്തിയത്. ഒരു രൂപ പോലും സംസ്ഥാന കമ്മിറ്റി കൈപ്പറ്റിയിട്ടില്ല. അങ്ങനെ തെളിഞ്ഞാല്‍ ഏത് ശിക്ഷയും നേരിടാമെന്നും ഫിറോസ് പറഞ്ഞു.

p

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഒന്നും മറച്ചുവെക്കാനില്ല. 15 ലക്ഷം രൂപ എനിക്കോ സംസ്ഥാന കമ്മിറ്റിക്കോ ലഭിച്ചിട്ടില്ല. ദേശീയ കമ്മിറ്റിക്ക് എപ്പോഴും അങ്ങോട്ട് പണം നല്‍കുകയാണ് പതിവ്. തിരിച്ചുള്ള സംഭവം ഇന്നുവരെയുണ്ടായിട്ടില്ല. സിപിഎമ്മിനെതിരായ പോരാട്ടത്തിലാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങള്‍ പ്രതീക്ഷിക്കുന്നു. കേരള സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അന്വേഷണം ഒന്നിന് പിറകെ ഒന്നായി വരികയാണ്. യാതൊരു ഭയമില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഭയം സിപിഎമ്മിനാണുള്ളതെന്നും ഫിറോസ് പറഞ്ഞു.

സമ്പത്ത് വീട്ടിലിരുന്നും ശമ്പളം വാങ്ങി; കൈപ്പറ്റിയത് 20 ലക്ഷം... ഒന്നര വര്‍ഷം ക്യാബിനറ്റ് റാങ്കില്‍സമ്പത്ത് വീട്ടിലിരുന്നും ശമ്പളം വാങ്ങി; കൈപ്പറ്റിയത് 20 ലക്ഷം... ഒന്നര വര്‍ഷം ക്യാബിനറ്റ് റാങ്കില്‍

Recommended Video

cmsvideo
PK Firoz about Panoor Case | Oneindia Malayalam

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

രണ്ടാഴ്ച മുമ്പാണ് സികെ സുബൈറിന് ആദ്യം നോട്ടീസ് ലഭിച്ചത്. ഭാര്യാ പിതാവിന് കൊറോണ രോഗം ബാധിച്ച കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഇളവ് ആവശ്യപ്പെട്ടിരുന്നു. അടുത്ത വ്യാഴാഴ്ച സുബൈര്‍ ഹാജരാകുമെന്നാണ് വിവരം. ആഴ്ചകള്‍ക്ക് മുമ്പ് ഏറെ വിവാദമായ കത്വ ഫണ്ട് പിരിവുമായി ബന്ധപ്പെട്ടാണ് സുബൈറിനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. നേതാക്കള്‍ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് മുന്‍ നേതാവ് യൂസുഫ് പടനിലം രംഗത്തുവന്നിരുന്നു. പിരിച്ച പണം കത്വയിലെ കുടുംബത്തിനോ കേസ് നടത്തിപ്പിനോ ചെലവഴിച്ചില്ലെന്നും ലക്ഷക്കണക്കിന് രൂപ നേതാക്കള്‍ വകമാറ്റി ചെലവഴിച്ചു എന്നുമായിരുന്നു ആരോപണം.

നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
ED notice to Former Youth League leader CK Subair; What is response by PK Firos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X