India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ പൗരത്വ സമര കേസ് കോഴിക്കോട്; മുസ്ലിം ലീഗ് കൂടെയുണ്ടാകുമെന്ന് പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള പോലീസ് കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് ജില്ലയില്‍. കോഴിക്കോട് സിറ്റിയില്‍ 56 കേസുകളും റൂറലില്‍ 103 കേസുകളും രജിസ്റ്റര്‍ ചെയ്തു. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രതികളുള്ളതും കോഴിക്കോട് ജില്ലയില്‍ തന്നെ. സിറ്റിയിലും റൂറലിലുമായി 1366 പേരാണ് പ്രതികള്‍. മലപ്പുറം ജില്ലയില്‍ 93 കേസാണ് എടുത്തത്. ഇത്രയും കേസുകളില്‍ 514 പ്രതികളുണ്ട്.

സംസ്ഥാനത്തുടനീളം 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 34 കേസുകല്‍ പിന്‍വലിച്ചു. കണ്ണൂരില്‍ 28 കേസുകളും എറണാകുളത്ത് 6 കേസുകളും പിന്‍വലിച്ചു. മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലി നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയാണിത്. ഈ രേഖ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

സിഎഎ വിരുദ്ധ സമരം ചെയ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസെടുത്ത ബിജെപി ഇതര സംസ്ഥാനം കേരളമാണെന്ന് ഫിറോസ് കുറ്റപ്പെടുത്തുന്നു. ഗുരുതരമായ കേസുകള്‍ നിലനിര്‍ത്തുമെന്നാണ് വാദമെങ്കില്‍ സിഎഎ സമരം എവിടെയും അക്രമാസ്‌കതമായിരുന്നില്ലെന്നും ഫിറോസ് പറയുന്നു. സമാധാനപരമായി നടന്ന സമരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പോലും സമന്‍സ് വന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മന്ത്രിസഭാ യോഗത്തില്‍ എടുക്കുന്ന തീരുമാനത്തിലൂടെ എല്ലാ കേസും ഒഴിവാക്കാന്‍ സാധിക്കുമെന്നിരിക്കെ എന്തു രാഷ്ട്രീയ തടസമാണുള്ളതെന്നാണ് ഫിറോസിന്റെ ചോദ്യം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മോദിക്ക് ഒറ്റുകൊടുത്തതില്‍ പൗരത്വ കേസും ഉള്‍പ്പെടുത്തിയോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. കേസുകളില്‍ പ്രതികളായവര്‍ക്കൊപ്പം മുസ്ലിം ലീഗും യൂത്തുലീഗുമുണ്ടാകുമെന്നും പികെ ഫിറോസ് ഉറപ്പ് നല്‍കി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

അമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണംഅമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണം

പൗരത്വനിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി ഇതര സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഭേഷ്... ബലേ ഭേഷ്.
മഞ്ഞളാംകുഴി അലി സാഹിബ് സഭയില്‍ നല്‍കിയ ചോദ്യത്തിന് കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആണെന്ന് വിക്കിപ്പീഡിയ മാത്രം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നല്‍കിയ മറുപടിയാണിത്. പൗരത്വ വിഷയത്തില്‍ ആകെ കേസുകള്‍ 835. പിന്‍വലിച്ചത് വെറും 34 എണ്ണം മാത്രം. ഗുരുതര കേസുകള്‍ നിലനിറുത്തും എന്നതാണ് വാദമെങ്കില്‍ പൗരത്വ വിഷയത്തില്‍ എല്ലാ സമരങ്ങളും സമാധാനപരമായാണ് നടന്നിട്ടുള്ളത്. അവര്‍ക്ക് പോലും സമന്‍സ് അടുത്തിടെ വന്നത് വാര്‍ത്തയായിരുന്നു.
രണ്ടു കാര്യങ്ങള്‍ മാത്രം ചോദിക്കട്ടെ, കേസ് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച തീരുമാനം ഒരു മന്ത്രിസഭാ യോഗത്തില്‍ നടപ്പിലാക്കാന്‍ കഴിയും എന്നിരിക്കെ നടത്താതിരിക്കാന്‍ പിന്നീടുണ്ടായ 'രാഷ്ട്രീയ തടസ്സങ്ങള്‍' എന്തൊക്കെയാണ്?! സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മോദിക്ക് ഒറ്റു കൊടുത്തതില്‍ പൗരത്വ കേസും ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
പുത്തരിക്കണ്ടം മൈതാനത്ത് വാചകക്കസര്‍ത്ത് നടത്താന്‍ പിണറായി വിജയന്‍ ഇനിയുമുണ്ടാകും. എന്നാല്‍ കേസിലകപ്പെട്ടവര്‍ക്ക് ഫൈനടക്കാനും നിയമസഹായം നല്‍കാനും മുസ്ലിം ലീഗ് മാത്രമേ ഉണ്ടാകൂ.ഇതിനായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഈയിടെ വിതരണം ചെയ്തത് ലക്ഷങ്ങളാണ്. ആരൊക്കെ കയ്യൊഴിഞ്ഞാലും ഈ പാര്‍ട്ടി കൂടെ ഉണ്ടാകും.
അവരുടെ ഉറപ്പ് പോലെയല്ല. ഹരിത പതാക നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവരുടെ ഉറപ്പാണിത്.

English summary
PK Firos Says Muslim League Give Full Supports For Accused in CAA Case in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X