കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധത്തിന് സിപിഎം സംഭാവന പിരിവ്; ബാബരി മസ്ജിദിനോട് സ്നേഹം തോന്നാനുള്ള കാരണം പിടികിട്ടി: ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: ബാബരി മസ്ജിദ് വിധിയില്‍ പ്രതിഷേധിച്ച് ഗാന്ധി ജയന്തി ദിനത്തില്‍ സിപിഎം നടത്തിയ 'പ്രതിഷേധ സംഗമ'ത്തിന് പണം പിരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബാബരി മസ്ജിദിനോട് സി.പി.എമ്മിനെന്താണ് ഇപ്പോൾ വല്ലാത്ത സ്നേഹം തോന്നാൻ കാരണമെന്ന് തോന്നിയിരുന്നു. ഇന്നലെ സിപിഎം വ്യാപകമായി നടത്തിയ പരിപാടി ശ്രദ്ധിച്ചപ്പോൾ ആ സംശയം മാറിക്കിട്ടിയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മോങ്ങിയിട്ട് കാര്യമുണ്ടാവില്ല

മോങ്ങിയിട്ട് കാര്യമുണ്ടാവില്ല

ബാബരി മസ്ജിദിനോട് സി.പി.എമ്മിനെന്താണ് ഇപ്പോൾ വല്ലാത്ത സ്നേഹം തോന്നാൻ കാരണമെന്ന് തോന്നിയിരുന്നു. ഇന്നലെ സി.പി.എം വ്യാപകമായി നടത്തിയ പരിപാടി ശ്രദ്ധിച്ചപ്പോൾ ആ സംശയം മാറിക്കിട്ടി. സി.ബി.ഐ മുഖ്യമന്ത്രിയുടെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ഇപ്പോഴേ സി.ബി.ഐയെ പ്രതിക്കൂട്ടിൽ നിർത്തിയില്ലെങ്കിൽ പിടലിക്ക് പിടിക്കുമ്പോൾ മോങ്ങിയിട്ട് കാര്യമുണ്ടാവില്ല. അതു കൊണ്ട് കിട്ടുന്ന അവസരം ഉപയോഗിക്കുക. അത്ര തന്നെ.

സിപിഎം അങ്ങിനെ വിശ്വസിച്ചിരുന്നില്ലേ

സിപിഎം അങ്ങിനെ വിശ്വസിച്ചിരുന്നില്ലേ

അപ്പോൾ ന്യായമായും ഒരു സംശയമുണ്ടാവും. ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളായ സംഘ്പരിവാറുകാരെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധിക്കണ്ടേ? വേണം. പക്ഷേ തകർക്കപ്പെട്ടത് മസ്ജിദ് ആണെന്ന് വിശ്വസിക്കുന്നവരാവണം. അതെന്താ സി.പി.എം അങ്ങിനെ വിശ്വസിച്ചിരുന്നില്ലേ? ഒരിക്കലുമില്ല.

സംഘ്പരിവാർ പറയുന്നത് പോലെ

സംഘ്പരിവാർ പറയുന്നത് പോലെ

സംഘ്പരിവാർ ഇപ്പോൾ പറയുന്നത് പോലെ അതൊരു തർക്ക മന്ദിരമായിരുന്നു എന്നാണ് സി.പി.എമ്മും പറഞ്ഞിരുന്നത്. നാലു നൂറ്റാണ്ടു കാലം മുസ്‌ലിംകൾ ആരാധന നിർവ്വഹിച്ചിരുന്ന പള്ളിയാണെന്നും അത് മുസ്‌ലിംകൾക്കവകാശപ്പെട്ടതാണെന്നും സി.പി.എം ഒരിക്കലും പറഞ്ഞിരുന്നില്ല. പള്ളി പൊളിച്ച് അമ്പലം പണിയണമെന്ന് ഇ.എം.എസ് പറഞ്ഞതായി 1987 ജനുവരി 14 ന് മാതൃഭൂമി പത്രം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

ഇ എം എസ് പറഞ്ഞത്

ഇ എം എസ് പറഞ്ഞത്

അങ്ങിനെ പറഞ്ഞിട്ടില്ലെന്നും ഇങ്ങിനെയാണ് പറഞ്ഞതെന്നും പറഞ്ഞ് ദേശാഭിമാനി താഴെ കൊടുത്ത വരികൾ റിപ്പോർട്ട് ചെയ്തു. (ഇ എം എസ് മലപ്പുറം ജില്ലയിലെ ചെറുകര, തിരൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗങ്ങളിലെ ബാബ്റി മസ്‌ജിദ് രാമജന്മഭൂമി പ്രശ്‌നം സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു.)

ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ?

ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ?

പറഞ്ഞത്‌ > ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു. സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്.

രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ

രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ

ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം. നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ? മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു.

പള്ളിയും ക്ഷേത്രവും

പള്ളിയും ക്ഷേത്രവും

ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല ഇ എം എസ് പറഞ്ഞു. പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി>.

ഇതെങ്ങിനെ ശരിയാവും?

ഇതെങ്ങിനെ ശരിയാവും?

ഇതെങ്ങിനെ ശരിയാവും? ഏ.കെ.ജി സെന്ററിന് ആരെങ്കിലും അവകാശവാദമുന്നയിച്ചാൽ സി.പി.എം ഇങ്ങിനെ ഒരു പരിഹാരം അംഗീകരിക്കുമോ? താഴെ അവരെടുത്തോട്ടെ എന്നു പറയുമോ? ഇല്ലല്ലോ! എന്നാൽ ബാബരി മസ്ജിദിന്റെ കാര്യത്തിൽ ഇതായിരുന്നു സി.പി.എം നിലപാട്.

Recommended Video

cmsvideo
വീഡിയോയുള്‍പ്പെടെ തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ട നീതി | Oneindia Malayalam
വ്യാപകമായി പണപ്പിരിവ്

വ്യാപകമായി പണപ്പിരിവ്

അങ്ങിനെയുളെളാരു കൂട്ടരാണ് വ്യാപകമായി പണപ്പിരിവ് നടത്തുന്നത്. സി.ബി.ഐയെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ആ ഉദ്ധേശം വേറെയാണ്. ആ കാപട്യം കാണാതെ പോവരുത്.
ദേശാഭിമാനി അങ്ങിനെ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് പറയുന്നവർക്ക് 2017 ഡിസംബർ 8 ന് ദേശാഭിമാനി പുന:പ്രസിദ്ധീകരിച്ച ഓൺലൈനിൽ വന്ന വാർത്തയുടെ ലിങ്ക് താഴെ കൊടുക്കുന്നു.

 30 ലേറെ സീറ്റുകളില്‍ ജയിക്കും; അടുത്ത തിരുവനന്തപുരം മേയറെ തീരുമാനിക്കുക ഒരുപക്ഷേ ഇവരാകും; വിജയരാഘവൻ 30 ലേറെ സീറ്റുകളില്‍ ജയിക്കും; അടുത്ത തിരുവനന്തപുരം മേയറെ തീരുമാനിക്കുക ഒരുപക്ഷേ ഇവരാകും; വിജയരാഘവൻ

English summary
pk firos slams cpm on babri masjid issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X