Get Updates
Get notified of breaking news, exclusive insights, and must-see stories!

'118A നടപ്പാക്കിയാൽ ആദ്യം കുടുങ്ങുക ദേശാഭിമാനിയിലും കൈരളയിലും ഉള്ളവർ'; പരിഹാസവുമായി ഫിറോസ്

തിരുവനന്തപുരം; പോലീസ് നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി പികെ ഫിറോസ്.
118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടിവിയിലുമുള്ളവരുമാകുമെന്ന് പികെ ഫിറോസ് പരിഹസിച്ചു. സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനായേക്കും എന്നാൽ ശേഷം വരുന്ന യുഡിഎഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സിപിഎമ്മിന്റെ അവസ്ഥയെന്തായിരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പികെ ഫിറോസ് പരിഹസിച്ചു.

pk

തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118A പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദ്ദേശ നൽകിയിട്ടുണ്ടെന്നും ഫേസ്ബുക്കിൽ അദ്ദേഹം വ്യക്തമാക്കി.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടുമായിരിക്കും. ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാൽ അതിന് തടയിടാനാകുമായിരിക്കും.

Recommended Video

cmsvideo
    പാലക്കാട്; പോലീസ് ആക്ട് 118 എ;മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല നിയമം കൊണ്ടുവന്നതെന്ന് മന്ത്രി എകെ ബാലൻ

    സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും!! ശേഷം വരുന്ന യു.ഡി.എഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അത് കൊണ്ട് സ്വന്തം പാർട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിൻവലിക്കണം.

    ഇങ്ങിനെയൊക്കെ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ തലയിൽ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാർട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോ?

    NB: എന്നെ അപകീർത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118A പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദ്ധേശം നൽകിയിട്ടുണ്ട്'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+