കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'118A നടപ്പാക്കിയാൽ ആദ്യം കുടുങ്ങുക ദേശാഭിമാനിയിലും കൈരളയിലും ഉള്ളവർ'; പരിഹാസവുമായി ഫിറോസ്

Google Oneindia Malayalam News

തിരുവനന്തപുരം; പോലീസ് നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി പികെ ഫിറോസ്.
118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടിവിയിലുമുള്ളവരുമാകുമെന്ന് പികെ ഫിറോസ് പരിഹസിച്ചു. സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനായേക്കും എന്നാൽ ശേഷം വരുന്ന യുഡിഎഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സിപിഎമ്മിന്റെ അവസ്ഥയെന്തായിരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പികെ ഫിറോസ് പരിഹസിച്ചു.

pk

തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118A പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദ്ദേശ നൽകിയിട്ടുണ്ടെന്നും ഫേസ്ബുക്കിൽ അദ്ദേഹം വ്യക്തമാക്കി.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടുമായിരിക്കും. ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാൽ അതിന് തടയിടാനാകുമായിരിക്കും.

Recommended Video

cmsvideo
പാലക്കാട്; പോലീസ് ആക്ട് 118 എ;മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല നിയമം കൊണ്ടുവന്നതെന്ന് മന്ത്രി എകെ ബാലൻ

സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും!! ശേഷം വരുന്ന യു.ഡി.എഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അത് കൊണ്ട് സ്വന്തം പാർട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിൻവലിക്കണം.

ഇങ്ങിനെയൊക്കെ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ തലയിൽ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാർട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോ?

NB: എന്നെ അപകീർത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118A പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദ്ധേശം നൽകിയിട്ടുണ്ട്'

പികെ ഫിറോസിനെ അപകീര്‍ത്തിപ്പെടുത്തി; വിവാദങ്ങള്‍ക്കിടെ പൊലീസ് ആക്ട് 118 (എ) പ്രകാരം ആദ്യ പരാതിപികെ ഫിറോസിനെ അപകീര്‍ത്തിപ്പെടുത്തി; വിവാദങ്ങള്‍ക്കിടെ പൊലീസ് ആക്ട് 118 (എ) പ്രകാരം ആദ്യ പരാതി

'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്

ഗള്‍ഫില്‍ അപൂര്‍വ മാറ്റം; ഉര്‍ദുഗാന്‍ സൗദി രാജാവിനെ ഫോണില്‍ വിളിച്ചു, തുര്‍ക്കി-സൗദി ബന്ധം ശക്തമാകുംഗള്‍ഫില്‍ അപൂര്‍വ മാറ്റം; ഉര്‍ദുഗാന്‍ സൗദി രാജാവിനെ ഫോണില്‍ വിളിച്ചു, തുര്‍ക്കി-സൗദി ബന്ധം ശക്തമാകും

English summary
PK firos slams pinarayi govt over new 118 A
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X